ഒൻപതാം നൂറ്റാണ്ടിലെ ഒരു പ്രമുഖ ഹദീഥ് വിശാരദനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു അലി ഇബ്ൻ അൽ മദീനി എന്നറിയപ്പെട്ട അബുൽ ഹസൻ അലി ഇബ്ൻ അബ്ദുല്ലാഹ് അൽ മദീനി[4] (778 CE/161 AH – 849/234) (അറബി: أبو الحسن علي بن عبد الله بن جعفر المديني) ഹദീഥ് വിശകലനത്തിലെ പ്രധാനികളായ നാല് പണ്ഡിതരുടെ പട്ടികയിൽ ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു[5]. അഹ്മദ് ഇബ്ൻ ഹൻബൽ, ഇബ്ൻ അബീ ശൈബ, യഹ്‌യ ഇബ്ൻ മഈൻ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ഹദീഥ് ശാസ്ത്രത്തിൽ വലിയ സ്വാധീനം അലി ഇബ്ൻ അൽ മദീനി ചെലുത്തിയതായി വിലയിരുത്തപ്പെടുന്നു.

അലി ഇബ്ൻ അൽ മദീനി
അലി ഇബ്ൻ അൽ മദീനി എന്ന് കലിഗ്രഫിയിൽ
ജനനം161 AH
മരണം234 AH
പ്രദേശംIraq
ചിന്താധാരഅഥരി[1]
പ്രധാന താത്പര്യങ്ങൾഹദീഥ്
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ജീവിതരേഖ തിരുത്തുക

മദീനാ വംശജരായ കുടുംബത്തിൽ ഇറാഖിലെ ബസറയിൽ 778 CE/161 AH -ലാണ് ഇബ്ൻ അൽ മദീനി ജനിക്കുന്നത്[6]. പിതാവ് അബ്ദുല്ലാഹ് ഇബ്ൻ ജാഫർ, ഹമ്മാദ് ഇബ്ൻ യസീദ്, ഹുഷൈം, സുഫ്‌യാൻ ഇബ്ൻ ഉയയ്ന എന്നിവരിൽ നിന്നായി വിദ്യയഭ്യസിച്ച അദ്ദേഹം പഠനത്തിൽ വലിയ മികവ് പുലർത്തിയതായി പറയപ്പെടുന്നു[4].

ഹദീഥ്, ഹദീഥ് നിവേദകരുടെ ജീവചരിത്ര വിശകലനം, അൽ-ഇലാൽ (സനദ്, നിവേദന പരമ്പര എന്നിവയിൽ പ്രത്യക്ഷമല്ലാത്ത വൈകല്യങ്ങൾ) എന്നിവയിൽ ഇബ്ൻ അൽ മദീനി വൈദഗ്ദ്ധ്യം നേടി. സമകാലികരും പിൻഗാമികളും അദ്ദേഹത്തെ ഹദീഥുകളെ സംബന്ധിച്ച് ഏറ്റവും അറിവുള്ളവൻ എന്ന് പ്രശംസിച്ചു വന്നു[4].

ഇബ്‌നു അൽ മദീനി ഇറാഖിലെ സമറയിൽ 849 ജൂണിൽ (ദുൽഖഅദ 234-ൽ) ഇറാഖിലെ സമർറയിൽ ഇബ്ൻ അൽ മദീനി അന്തരിച്ചു[4][6].

അവലംബം തിരുത്തുക

  1. Melchert, Christopher (1997). "Chapter 1: The Traditionalists of Iraq". The Formation of the Sunni Schools of Law, 9th–10th Centuries C.E. Koninklijke Brill, Leiden, The Netherlands: Brill Publishers. p. 7. ISBN 90-04-10952-8.
  2. Melchert, Christopher (1997). "Chapter 1: The Traditionalists of Iraq". The Formation of the Sunni Schools of Law, 9th–10th Centuries C.E. Koninklijke Brill, Leiden, The Netherlands: Brill Publishers. p. 20. ISBN 90-04-10952-8.
  3. Al-Bastawī, ʻAbd al-ʻAlīm ʻAbd al-ʻAẓīm (1990). Al-Imām al-Jūzajānī wa-manhajuhu fi al-jarḥ wa-al-taʻdīl. Maktabat Dār al-Ṭaḥāwī. p. 9.
  4. 4.0 4.1 4.2 4.3 al-Dhahabi, Muhammad ibn Ahmad (1957). al-Mu`allimi (ed.). Tadhkirah al-Huffaz (in Arabic). Vol. 2. Hyderabad: Dairah al-Ma`arif al-`Uthmaniyyah. pp. 428–9.{{cite book}}: CS1 maint: unrecognized language (link)
  5. Ibn al-Jawzi, The Life of Ibn Hanbal, pg. 45.
  6. 6.0 6.1 al-Nawawi, Yahya ibn Sharaf (2005). Ali Mu`awwad and Adil Abd al-Mawjud (ed.). Tahdhib al-Asma wa al-Lughat (in Arabic). Vol. al–Asma. Beirut: Dar al-Nafaes. pp. 455–6.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=അലി_ഇബ്ൻ_അൽ_മദീനി&oldid=3779462" എന്ന താളിൽനിന്ന് ശേഖരിച്ചത്