ഹദീഥ് നിവേദകരുടെ ജീവചരിത്ര വിശകലനം

ഹദീഥ് നിവേദകരുടെ വിശ്വാസ്യത വിലയിരുത്താനായി ഹദീഥ് പണ്ഡിതർ ഉപയോഗപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് ഇൽമുർരിജാൽ അഥവാ ഹദീഥ് നിവേദകരുടെ ജീവചരിത്ര വിശകലനം ( അറബി: عِلْمُ الرِّجال). ഇത്തരം വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ ഹദീഥുകളെ ആധികാരികം, വിശ്വസനീയം, ദുർബലം, മൗദൂഅ് എന്നിങ്ങനെ വേർതിരിക്കുന്നു[1][2]. നിവേദകപരമ്പരയിലെ വ്യക്തികൾ, അവരുടെ വിജ്ഞാനം, അവർ തമ്മിൽ ഹദീഥുകൾ കൈമാറിയ രീതി, വിശ്വാസ്യത എന്നിവയെല്ലാം ഇത്തരത്തിൽ പരിശോധിക്കപ്പെടുന്നു.

പ്രാധാന്യം

തിരുത്തുക

ആദ്യകാല ഹദീഥ് പണ്ഡിതനായ അലി ഇബ്ൻ അൽ മദീനി പറയുന്നു, "നിവേദകരെ പറ്റി അറിഞ്ഞാൽ വിജ്ഞാനത്തിന്റെ പാതിയും അറിഞ്ഞുകഴിഞ്ഞു."[3]

ഹദീഥ് നിവേദകരുടെ വിശ്വാസ്യതയെക്കുറിച്ച പഠനത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് പ്രശസ്ത ഹദീഥ് വിദഗ്ദൻ ഇബ്ൻ അൽ സലാഹ് തന്റെ ഇൻട്രൊഡക്ഷൻ ടു ദ സയൻസ് ഓഫ് ഹദീഥ് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ വിലയിരുത്തുന്നുണ്ട്[4]. സാധാരണഗതിയിൽ അനുവദനീയമല്ലാത്ത വ്യക്തിവിമർശനങ്ങൾ പോലും നിവേദകരുടെ കാര്യത്തിൽ ആകാമെന്ന് അദ്ദേഹം വിശദീകരിക്കുന്നു[4]. ശരീഅത്തിന്റെ പരിപാലനവും തെറ്റായ വിവരങ്ങളിൽ നിന്ന് അതിന്റെ സ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും ഇത്തരം വിമർശനങ്ങൾ അനിവാരമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു[3].

  1. Muqadimah Ibn al-Salah, by Ibn al-Salah, edited by 'Aishah bint 'Abd al-Rahman, p. 101, Dar al-Ma'arif, Cairo.
  2. Tadrib al-Rawi, vol. 2, p. 495, Dar al-'Asimah, first edition, 2003.
  3. 3.0 3.1 Siyar 'Alam al-Nubala’, by al-Dhahabi, vol. 11, p. 48, Mu'assasah al-Risalah, Beirut, 11th edition, 2001.
  4. 4.0 4.1 Muqadimah Ibn al-Salah, by Ibn al-Salah, published with Muhasin al-Istilah by al-Bulqini, edited by 'Aishah bint 'Abd al-Rahman, p. 654, Dar al-Ma'arif, Cairo.