അലാസ്ക ഹൈവേ (ഫ്രഞ്ച്: റൂട്ട് ഡി അലാസ്ക; അലാസ്ക ഹൈവേ, അലാസ്ക-കനേഡിയൻ ഹൈവേ, അല്ലെങ്കിൽ ALCAN ഹൈവേ എന്നും അറിയപ്പെടുന്നു) രണ്ടാം ലോകമഹായുദ്ധസമയത്ത് കാനഡയ്ക്കപ്പുറം യു.എസ്. സംസ്ഥാനമായ അലാസ്കയയെ തുടർച്ചയായ അമേരിക്കൻ ഐക്യനാടുകളുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടതാണ്. ഇത് ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലെ നിരവധി കനേഡിയൻ ഹൈവേകളുമായുള്ള ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് യൂക്കോണിലെ വൈറ്റ്‌ഹോഴ്‌സ് വഴി അലാസ്കയിലെ ഡെൽറ്റ ജംഗ്ഷനിലേക്ക് പോകുന്നു. 1942-ൽ പൂർത്തിയാകുമ്പോൾ നീളം ഏകദേശം 2,700 കിലോമീറ്റർ (1,700 മൈൽ) ആയിരുന്ന ഇതിൻറെ നീളം 2012-ൽ 2,232 കിലോമീറ്റർ (1,387 മൈൽ) മാത്രമായി ചുരുങ്ങി. ഹൈവേയുടെ പുനർനിർമ്മാണം തുടരുകയും നിരവധി ഭാഗങ്ങൾ വഴിതിരിച്ചുവിടുകയും വളവുകൾ നേരെയാക്കുകയും ചെയ്തതിൻറെ ഫലമായിരുന്നു ഇത്. 1948-ൽ ഈ ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഒരു കാലത്ത് പരുക്കനും, വെല്ലുവിളി നിറഞ്ഞതുമായ പാതയെന്ന നിലയിൽ ഐതിഹാസികമായിരുന്ന ഈ ഹൈവേ ഇപ്പോൾ അതിന്റെ മുഴുവൻ നീളത്തിലും ടാർ പാകിയിരിക്കുന്നു. ബ്രിട്ടീഷ് കൊളംബിയ ഹൈവേ 97, യുക്കോൺ ഹൈവേ 1, അലാസ്ക റൂട്ട് 2 എന്നിവയാണ് ഇതിന്റെ ഘടക ഹൈവേകൾ.

"https://ml.wikipedia.org/w/index.php?title=അലാസ്ക_ഹൈവേ&oldid=4091956" എന്ന താളിൽനിന്ന് ശേഖരിച്ചത്