അലാനിയ ദേശീയോദ്യാനം
അലാനിയ ദേശീയോദ്യാനം കോക്കസസ് പർവ്വതനിരകളുടെ വടക്കേച്ചരിവിൽ, ഉയർന്ന തോതിൽ ഹിമാവൃതമായ പർവ്വതപ്രദേശമാണ്. നോർത്ത് ഒസെറ്റിയ- അലാനിയയിലെ ഇറാഫ്സ്ക്കി സംസ്ഥാനത്തിന്റെ തെക്കുഭാഗത്തായി ഇത് വ്യാപിച്ചിരിക്കുന്നു. വെങ്കല യുഗത്തിലെ കോബൻ ജനങ്ങൾ (1200–300 ബി. സി. ഇ ) , ആലൻസ് ജനങ്ങൾ (100 ബി. സി. ഇ – 1234 സി. ഇ) എന്നിവർ ഉൾപ്പെട്ട പ്രാധാന്യമുള്ള അനേകം ആദ്യകാല സംസ്ക്കാരങ്ങളുടെ വിസ്തൃതമായ പുരാവസ്തു അവശിഷ്ടങ്ങൾ ഈ ഉദ്യാനത്തിലുണ്ട്. ആലൻസ് എന്ന പേരിൽ നിന്നാണ് അലാനിയ എന്ന പേരും പരോക്ഷമായും ആര്യൻ എന്ന പേരും ആത്യന്തികമായും ഉണ്ടായത്. ചെറിയ ദൂരങ്ങളിൽ ഉദ്യാനത്തിലെ ഉയർന്ന മേഖലകൾ ലംബമായി ഏകദേശം 4,000 മീറ്ററുകൾ ഉയരം വരെ പരമാവധി ഉയരമുള്ളതിനാൽ, മലഞ്ചെരിവുകളും താഴ്വാരകളും ഉയർന്ന ആൾട്ടിറ്റ്യൂട് സോണിങ് കാണിക്കുന്നു. ഈ കാലാവസ്ഥാമേഖലകൾ ആൽപ്പൈൽ ഗ്ലേസിയറുകളും തെക്കൻ ഭാഗങ്ങളിലെ ഉയർന്ന പർവ്വതശൃഖങ്ങളും മുതൽ വടക്കൻ പ്രദേശത്തെ സ്റ്റെപ്പി പുൽമേടുകൾ വരെ വ്യാപിച്ചിരിക്കുന്നു.
അലാനിയ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | North Ossetia-Alania |
Nearest city | Vladikavkaz |
Coordinates | 42°54′N 43°44′E / 42.900°N 43.733°E |
Area | 54,926 ഹെക്ടർ (135,725 ഏക്കർ; 549 കി.m2; 212 ച മൈ) |
Established | ജൂൺ 2, 1998 |
Governing body | FGBU "Alania" |
Website | http://npalania.ru/ |