അലക്സാണ്ടർ ഡഗ്ലസ് -ഹൂം
ബ്രിട്ടിഷ് പ്രധാനമന്ത്രിയായി 1963 ഒക്ടോബർ മുതൽ 1964 ഒക്ടോബർ വരെ സേവനമനുഷ്ഠിച്ച യാഥാസ്ഥിതികകക്ഷി നേതാവായിരുന്നു അലക്സാണ്ടർ ഡഗ്ലസ് -ഹൂം.
അലക്സാണ്ടർ ഡഗ്ലസ് -ഹൂം | |
---|---|
Prime Minister of the United Kingdom | |
ഓഫീസിൽ 18 October 1963 – 16 October 1964 | |
Monarch | എലിസബത്ത് II |
മുൻഗാമി | ഹരോൾഡ് മാക്മില്ലൻ |
പിൻഗാമി | ഹരോൾഡ് വിൽസൺ |
Leader of the Opposition | |
ഓഫീസിൽ 16 October 1964 – 28 July 1965 | |
Monarch | എലിസബത്ത് II |
പ്രധാനമന്ത്രി | ഹരോൾഡ് വിൽസൺ |
മുൻഗാമി | ഹരോൾഡ് വിൽസൺ |
പിൻഗാമി | എഡ്വേർഡ് ഹീത്ത് |
Foreign Secretary | |
ഓഫീസിൽ 20 June 1970 – 4 March 1974 | |
പ്രധാനമന്ത്രി | Edward Heath |
മുൻഗാമി | Michael Stewart |
പിൻഗാമി | James Callaghan |
ഓഫീസിൽ 27 July 1960 – 18 October 1963 | |
പ്രധാനമന്ത്രി | Harold Macmillan |
മുൻഗാമി | Selwyn Lloyd |
പിൻഗാമി | Rab Butler |
Lord President of the Council | |
ഓഫീസിൽ 14 October 1959 – 27 July 1960 | |
മുൻഗാമി | The Viscount Hailsham |
പിൻഗാമി | The Viscount Hailsham |
ഓഫീസിൽ 29 March 1957 – 17 September 1957 | |
മുൻഗാമി | The Marquess of Salisbury |
പിൻഗാമി | The Viscount Hailsham |
Leader of the House of Lords | |
ഓഫീസിൽ 29 March 1957 – 27 July 1960 | |
പ്രധാനമന്ത്രി | Harold Macmillan |
മുൻഗാമി | The Marquess of Salisbury |
പിൻഗാമി | The Viscount Hailsham |
Secretary of State for Commonwealth Relations | |
ഓഫീസിൽ 7 April 1955 – 27 July 1960 | |
പ്രധാനമന്ത്രി | Sir Anthony Eden Harold Macmillan |
മുൻഗാമി | The Earl of Swinton |
പിൻഗാമി | Duncan Sandys |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Alexander Frederick Douglas-Home 2 ജൂലൈ 1903 മേഫെയർ, വെസ്റ്റ്മിൻസ്റ്റർ, ഇംഗ്ലണ്ട് |
മരണം | 9 ഒക്ടോബർ 1995 ദി ഹിർസൽ, കോൾഡ്സ്ട്രീം, ബെർവിക്ഷയർ, സ്കോട്ട്ലൻഡ് | (പ്രായം 92)
രാഷ്ട്രീയ കക്ഷി | Conservative (SUP) |
പങ്കാളി | Elizabeth Douglas-Home |
കുട്ടികൾ | കരോലിൻ, മെറിയൽ, ഡയാന, ഡേവിഡ് |
അൽമ മേറ്റർ | ക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫോർഡ് |
ജീവിതരേഖ
തിരുത്തുക1903 ജൂലൈ 2-ന് സ്ക്കോട്‌ലണ്ടിൽ ജനിച്ചു. ഓക്സ്ഫോഡിലും ഈറ്റണിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് യാഥാസ്ഥിതികകക്ഷി അംഗമെന്ന നിലയിൽ 1931-മുതൽ 1945-വരെ കോമൺസ് സഭയിൽ അംഗമായി പ്രവർത്തിക്കുകയുണ്ടായി. ഇക്കാലത്ത് സാമൂഹികവു ആഭ്യന്തരവുമായ വിഷയങ്ങളെപ്പററി കൂടുതൽ അവഗാഹം നേടി. 1937-ൽ നെവിൽ ചേംബർലെയിൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയായപ്പോൾ ഡഗ്ലസ്സിനെ പാർലമെന്ററി കാര്യങ്ങൾക്കായുള്ള പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പിന്നീട് 1940-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ വിൻസ്റ്റൻ ചർച്ചിൽ പ്രസ്തുത ചുമതലകളിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയാണു ചെയ്തത്. 1945-ൽ ഡഗ്ലസ് ജോയിന്റ് പാർലമെന്ററി അണ്ടർ സെക്രട്ടറി പദത്തിൽ നിയമിതനാവുകയും വിദേശകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുകയും ചെയ്തു. പക്ഷേ 1945-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഡഗ്ലസ്സിന്റെ പൊതുജീവിതത്തിൽ ഒരിടവേള ഉണ്ടാവുകയും 1950-വരെ അധികാരത്തിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തു. 1950-ൽ വീണ്ടും കോമൺസ് സഭാംഗമായെങ്കിലും 1951-ൽ പിതാവിന്റെ പിൻഗാമിയായി 14-ആമത് ഏൾ ആവുകയും പ്രഭുപദവിയിലെത്തുകയും ചെയ്തതിനെത്തുടർന്ന് കോമൺസ് സഭയിലെ അംഗത്വം ഇല്ലാതായി. പക്ഷേ, തുടർന്നും ഇദ്ദേഹം കർമനിരതനായി രാഷ്ട്രീയ രംഗത്ത് ഉറച്ചു നിൽക്കുകയാണു ചെയ്തത്.
വഹിച്ച പദവികൾ
തിരുത്തുക1951 മുതൽ സ്കോട്‌ലൻഡ് സ്റ്റേറ്റ് മിനിസ്റ്റർ പദവിയും വഹിച്ചിരുന്നു.തുടർന്ന് 1955-ൽ കോമൺവെൽത്ത് സെക്രട്ടറി സ്ഥാനമേറ്റെടുത്ത ഡഗ്ലസ് 1957-ൽ പ്രഭുസഭയുടെ നേതാവായിത്തീർന്നു. 1960-ൽ, പ്രധാനമന്ത്രി ഹാരോൾഡ് മാക്മില്ലന്റെ കാലത്ത് ഇദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. 1963 ഒക്ടോബറിൽ ഹാരോൾഡ് മാക്മില്ലൻ പ്രധാനമന്ത്രിപദം രാജിവച്ചതോടെ ഡഗ്ലസ് ഹൂമിന് ഈ സ്ഥാനം കരഗതമായി. പാർട്ടിയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസം ഒഴിവാക്കാൻ കഴിയുംവിധം അനുരഞ്ജന യത്നങ്ങൾ നടത്തിയ സ്ഥാനാർഥിയായിരുന്നു എന്നതാണ് ഈ സ്ഥാനലബ്ധിക്ക് കാരണമായത്. പ്രധാനമന്ത്രിയെന്ന നിലയിൽ ഡഗ്ലസ് കാര്യശേഷി തെളിയിച്ച ഭരണാധികാരിയായിരുന്നു. പക്ഷേ നൂതനമായ ആശയങ്ങൾ കണ്ടെത്തുന്നതിലും നടപ്പാക്കുന്നതിലും പ്രതീക്ഷിച്ചതുപോലെ ഇദ്ദേഹം ശോഭിക്കുകയുണ്ടായില്ല. 1964 ഒക്ടോബറിൽ യാഥാസ്ഥിതിക കക്ഷിക്കേറ്റ പരാജയത്തെത്തുടർന്ന് ഡഗ്ലസിന് ഭരണമൊഴിയേണ്ടതായും വന്നു. തുടർന്ന് 1965 ജൂലൈ വരെ പ്രതിപക്ഷ നേതാവായി. ഈ സ്ഥാനത്ത് നന്നായി ശോഭിച്ചെങ്കിലും ഉൾപ്പാർട്ടി വിമർശനം സഹിക്കവയ്യാതെ ഡഗ്ലസ് യാഥാസ്ഥിതിക കക്ഷിയുടെ നേതൃത്വസ്ഥാനം ഉപേക്ഷിക്കുകയാണു ചെയ്തത്. 1970-ൽ പ്രധാനമന്ത്രി എഡ്വേർഡ് ഹീത്ത് ഡഗ്ലസിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുകയുണ്ടായി. 1995 ഒക്ടോബർ 9-ന് ഇദ്ദേഹം സ്കോട്ടലൻഡിലെ ബെർവിക്ഷയറിൽ നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.britannia.com/gov/primes/prime51.html
- http://www.britannica.com/EBchecked/topic/170226/Sir-Alec-Douglas-Home
- http://www.scottish-places.info/people/famousfirst163.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡഗ്ലസ്-ഹൂം, അലക്സാണ്ടർ (1903-95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |