അറോറ, കൊളറാഡോ
അറോറ നഗരം (/əˈroʊrə/, /əˈrɔːrə/) അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്ത് അരപാഹോ, ആഡംസ്, ഡഗ്ലസ് കൗണ്ടികളിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോം റൂൾ മുനിസിപ്പാലിറ്റിയാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരം അരപാഹോ കൗണ്ടിയിൽ 336,035, ആഡംസ് കൗണ്ടിയിൽ 47,720, ഡഗ്ലസ് കൗണ്ടിയിൽ 2,506 എന്നിങ്ങനെയായി നഗരത്തിലെ ആകെ ജനസംഖ്യ 386,261 ആയിരുന്നു. കൊളറാഡോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവും യു.എസിലെ ഏറ്റവും ജനസംഖ്യയുള്ള 51-ാമത്തെ നഗരവുമാണ് അറോറ. ഡെൻവർ-അറോറ-ലേക്വുഡ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ (എംഎസ്എ) ഒരു പ്രധാന നഗരവും ഫ്രണ്ട് റേഞ്ച് അർബൻ കോറിഡോറിലെ ഒരു പ്രധാന നഗരവുമാണ് അറോറ.
അറോറ, കൊളറാഡോ | ||
---|---|---|
City of Aurora[1] | ||
| ||
Nicknames: The Gateway to the Rockies The Sunrise of Colorado | ||
Location of the City of Aurora in the United States. | ||
Coordinates: 39°42′39″N 104°48′45″W / 39.71083°N 104.81250°W | ||
Country | United States | |
State | Colorado | |
Counties | Arapahoe County[1] Adams County Douglas County | |
Platted | 1891 as Fletcher, Colorado | |
Incorporated (town) | 1903-05-05, as the Town of Fletcher[2] | |
Incorporated (city) | 1929 as the City of Aurora[3] | |
• Mayor | Mike Coffman (R) | |
• Total | 160.705 ച മൈ (416.223 ച.കി.മീ.) | |
• ഭൂമി | 160.130 ച മൈ (414.734 ച.കി.മീ.) | |
• ജലം | 0.575 ച മൈ (1.489 ച.കി.മീ.) | |
ഉയരം | 5,403 അടി (1,647 മീ) | |
• Total | 386,261 | |
• റാങ്ക് | 3rd in Colorado 51st in the United States | |
• ജനസാന്ദ്രത | 2,412/ച മൈ (931/ച.കി.മീ.) | |
• മെട്രോപ്രദേശം | 2,963,821 (19th) | |
• CSA | 3,623,560 (17th) | |
• Front Range | 5,055,344 | |
Demonym(s) | Auroran | |
സമയമേഖല | UTC−07:00 (MST) | |
• Summer (DST) | UTC−06:00 (MDT) | |
ZIP codes | ||
Area codes | Both 303 and 720 | |
FIPS code | 08-04000 | |
State & US gov't | Representing Aurora | |
• CO Senate (4) • CO Senate (25) • CO Senate (26) • CO Senate (27) • CO Senate (28) • CO Senate (29) | Jim Smallwood (R) Kevin Priola (R) Jeff Bridges (D) Chris Kolker (D) Janet Buckner (D) Rhonda Fields (D) | |
• CO House (30) • CO House (36) • CO House (37) • CO House (39) • CO House (40) • CO House (41) • CO House (42) • CO House (44) • CO House (56) | Dafna Michaelson Jenet (D) Mike Weissman (D) Tom Sullivan (D) Mark Baisley (R) Naquetta Ricks (D) Iman Jodeh (D) Dominique Jackson (D) Kim Ransom (R) Rod Bockenfeld (R) | |
• US House (6) | Jason Crow (D) | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകനഗരപരിധിയിലെ അടയാളങ്ങളിൽ അറോറ നഗരത്തിൻറെ ഔദ്യോഗിക ഉയരം, സ്ഥാപിച്ചിരിക്കുന്ന ഫലകങ്ങളിൽ 5,471 അടി (1,668 മീറ്റർ) ആയി രേഖപ്പെടുത്തിയിരിക്കുന്നുവെങ്കിലും നഗരത്തിന് ഏകദേശം 1,000 അടി (300 മീറ്റർ) ഉയര വ്യത്യാസമുണ്ട്. നഗരത്തിൻറെ 5,285 അടി (1,611 മീ) എന്ന ഏറ്റവും താഴ്ന്ന ഉയരം നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ സാൻഡ് ക്രീക്ക് നഗര പരിധി കടക്കുന്ന സ്ഥലത്ത് കാണപ്പെടുമ്പോൾ ഏറ്റവും ഉയർന്ന ഉയരമായ 6,229 അടി (1,899 മീ) നഗരത്തിന്റെ ഏറ്റവുമറ്റത്തെ തെക്കൻ അതിർത്തിയിൽ ഡഗ്ലസ് കൗണ്ടിയിൽ, ഇൻസ്പിരേഷൻ, ഗാർട്രൽ റോഡുകളുടെ കവലയ്ക്ക് സമീപമാണ്.[7]
2020 ലെ യു.എസ്. സെൻസസ് പ്രകാരം, 368 ഏക്കർ (1.489 km2) ജലഭാഗം ഉൾപ്പെടെയുള്ള നഗരത്തിന്റെ ആകെ വിസ്തീർണ്ണം 102,851 ഏക്കർ (416.223 ചതുരശ്ര കിലോമീറ്റർ) ആണ്. അയൽനഗരമായ ഡെൻവറിനേക്കാൾ 5 ശതമാനം കൂടുതൽ വിസ്തൃതമായ ഈ നഗരം ഭൂവിസ്തൃതിയിൽ യു.എസിലെ 56-ാമത്തെ വലിയ നഗരമാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Active Colorado Municipalities". Colorado Department of Local Affairs. Retrieved October 15, 2021.
- ↑ "Colorado Municipal Incorporations". State of Colorado, Department of Personnel & Administration, Colorado State Archives. December 1, 2004. Archived from the original on September 27, 2007. Retrieved August 18, 2007.
- ↑ "Aurora History". City of Aurora, Colorado. Archived from the original on September 28, 2007. Retrieved August 23, 2007.
- ↑ 4.0 4.1 "Decennial Census P.L. 94-171 Redistricting Data". United States Census Bureau, United States Department of Commerce. August 12, 2021. Retrieved September 2, 2021.
- ↑ 5.0 5.1 "Aurora". Geographic Names Information System. United States Geological Survey.
- ↑ "ZIP Code Lookup". United States Postal Service. August 19, 2007. Archived from the original (JavaScript/HTML) on August 18, 2007. Retrieved August 19, 2007. The post office serving 80137 is located in Aurora, but "Watkins" is the place name assigned to the ZIP code.
- ↑ Auroragov.org: Planning and Development Services Department Archived September 27, 2011, at the Wayback Machine.