അറേബ്യൻ മരുഭൂമിയിലെ ചെടികളും മരങ്ങളും
മനുഷ്യൻറെ പൊതുവെയുള്ള ധാരണ അറേബ്യൻ മരുഭൂമിയിൽ മരങ്ങളില്ലാതെ പൂർണ്ണമായും തരിശായിക്കിടക്കുന്ന മേഖലയാണെന്നാണ്. എന്നാൽ ഇവിട കുറേയേറെ മരങ്ങളും സസ്യങ്ങളും നിലനിൽക്കുന്നുവെന്നതാണ് സത്യം.
സഹാറ മരുഭൂമിയും ആസ്ട്രേലിയൻ മരുഭൂമിയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മരുഭൂമിയായാണ് അറേബ്യൻ മരുഭൂമി അറിയപ്പെടുന്നത്. അറേബ്യൻ ഉപദ്വീപിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഈ മരുഭൂമിയിൽ ഉൾപ്പെട്ടിരിക്കുന്നു. വിശാലവും തുടർച്ചയായി മണൽ വ്യാപിച്ചു കിടക്കുന്നതുമായ ഇവിടെ വളരെ ഉയർന്ന താപനിലയാണ് അനുഭവപ്പെടാറുള്ളത്. വേനൽക്കാലത്ത് ഈ മരുഭൂമിയിലെ താപനില 50 ഡിഗ്രി സെൽഷ്യസിനപ്പുറവും എത്തുന്നു. രാത്രി പൊതുവേ മരുഭൂമിയിൽ താപനില താഴ്ന്ന അവസ്ഥയിലായിരിക്കും. സസ്യജന്തുജാലങ്ങൾക്കു വളരുവാൻ പറ്റിയ സാഹചര്യം ഇവിടെ പരിമിതമാണ്. വളരെ പരിമിതമായ സാഹചര്യങ്ങളിൽ വളരുന്ന സസ്യങ്ങളും മറ്റും മരുഭൂമിയിൽ അവിടവിടെയായി ചിതറി കാണപ്പെടുന്നു
ഡെസെർട്ട് റോസസ്
തിരുത്തുകഅഡെനിയം അഥവാ ഡെസർട്ട് റോസ് അറേബ്യൻ മരുഭൂമിയിൽ കാണപ്പെടുന്ന ഒരു പുഷ്പിക്കുന്ന സസ്യമാണ്. ഈ കുറ്റിച്ചെടികൾ അഥവാ ചെറുമരങ്ങൾക്ക് ജലം ശേഖരിച്ചു വയ്ക്കുവാൻ പററിയ തരത്തിൽ വീർത്ത തണ്ടുകളാണുള്ള്. അത്യധികം ചൂടുള്ള കാലാവസ്ഥയിൽ നിലനിൽപ്പിന് ഇതു ചെടികളെ പ്രാപ്തരാക്കുന്നു. കുലകളായി പൂക്കളുണ്ടാകുന്ന ഇവ വർഷം മുഴുവൻസ അറേബ്യൻ മരുഭൂമിയിലുടനീളം കാണുവാൻ സാധിക്കും. പക്ഷേ ശിശിരകാലം ഇവയ്ക്ക് താങ്ങാൻ പറ്റില്ല.
ഈന്തപ്പന
തിരുത്തുകഅറേബ്യൻ മരുഭൂമിയിൽ സർവ്വസാധാരണായിട്ടുള്ള വൃക്ഷം ഈന്തപ്പനയാണ് ( ശാസ്ത്രനാമം: Phoenix dactylifera). ഇവ മരുപ്പച്ചയിലോ സമീപമുള്ള പ്രദേശങ്ങളിലോ ആകാം. ഇവ 70 മുതൽ 75 അടി ഉയരത്തിൽ വരെ വളരുന്നു. എല്ലാ കാലാവസ്ഥാ വ്യതിയാനങ്ങളേയും തരണം ചെയ്യാൻ ഈ വൃക്ഷത്തിനു കെൽപ്പുണ്ട്. ഇതിന്റെ നാരു കൂടുതലുള്ള വേരുകൾ ഭൂമിയ്ക്ക് വളരെ താഴേയ്ക്കു വളരുകയും വൃക്ഷത്തിനാവശ്യമായി പോഷകാംശങ്ങളും ജലവും കണ്ടെത്തുകയും ചെയ്യുന്നു. ഈ മരങ്ങളിലെ പഴം ഈ പ്രദേശത്തെ മനുഷ്യരുടെയും ജന്തുക്കളുടെയും പ്രമുഖമായ ഭക്ഷണമാണ്.
അക്കേഷ്യ
തിരുത്തുകഅക്കേഷ്യ മരങ്ങൾ സാധാരണയായി അറേബ്യന് മരുഭൂമി ഉൾപ്പെടെയുള്ള വരണ്ട പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. അവയിലുള്ള മുള്ളുകൾ വരണ്ട മരുഭൂമിയിലെ കാലാവസ്ഥയില് ജലാംശം ചെടിയിൽ പിടിച്ചു നിറുത്തുവാൻ ഉപകരിക്കുന്നു. ഇവയുടെ ഇലയും കായ്കളും ഈ മേഖലയിലെ ജന്തുക്കൾ ഭക്ഷണമാക്കുന്നു. ഈ മരം ഈ കാലാവസ്ഥയിൽ വളരുവാനുള്ള പ്രധാന കാരണം ഇവയുടെ ആഴത്തിലേയ്ക്കു പോകുന്ന വേരുകൾ മരത്തിനാവശ്യമായ ജലവും പോഷകങ്ങളും പ്രദാനം ചെയ്യാൻ പര്യാപ്തമായതാണ്.
സാൾട്ട് ബുഷ്
തിരുത്തുകസാൾട്ട് ബുഷ് അറേബ്യൻ മരുഭൂമിയിൽ ഒരു സാധാരണയായി കാണപ്പെടുന്ന കുറ്റിച്ചെടിയാണ്. ഈ ചെടി മൂന്നു മുതൽ ആറുവരെ അടി ഉയരത്തിൽ വളരുന്നു. ഇവ മണ്ണിലുള്ള ഉപ്പുരസം വലിച്ചെടുക്കുകയും ഇത് ചെടിയുടെ ഇലകളില് വരെ അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിലെ ശക്തമായി ഉപ്പുരസം ഇലയെ ഭക്ഷ്യയോഗ്യമല്ലാതെയാക്കുന്നു.
ഘാഫ് മരം
തിരുത്തുകഘാഫ് മരം (Prosopis cineraria) അറേബ്യൻ മരുഭൂമിയിൽ കാണപ്പെടുന്ന ഒരു മരമാണ്. ചെറിയ കാലം കൊണ്ട് ഈ മരം വളർന്നു ഉയരത്തിലെത്തുന്നു. ഈ മരങ്ങൾ ചൂടിനെ അതിജീവിച്ചു മരുഭൂമിയിൽ വളരുന്നതിന്റെ പ്രധാനകാരണം ഇവയ്ക്കു വളരുവാൻ വളരെക്കുറച്ചു ജലം മതിയാകുമെന്നുള്ളതാണ്. ഇതിന്റെ തടി കാഠിന്യമുള്ളതായതിനാൽ, പഴയകാലത്ത് നാടൻ ഭവനങ്ങളുടെ നിർമ്മാണത്തിന് ഈ മരത്തിന്റെ തടി ഉപയോഗിക്കാറുണ്ടായിരുന്നു.
ക്യാപ്പർ ചെടി
തിരുത്തുകക്യാപ്പർ ചെടി ഒരു പൊതുവായി അറേബ്യൻ മരുഭൂമിയിലെ ഒരു ചെടിയാണ്. ഇവയിലെ മുള്ളുകൾക്ക് ചാരനിറമാർന്ന നീലനിറമാണ്. ഈ ചെടിയിൽ ഹൃദ്യമായ ഗന്ധമുള്ള ഒരു തരം പൂക്കൾ വിടരാറുണ്ട്. ജലം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള ഈ ചെടി ഉപ്പുരസമുള്ള മണ്ണിലും സമൃദ്ധമായി വളരുന്നു. അതികഠിനമായ ചൂടും അതികഠനമായി തണുപ്പും ഈ ചെടി നന്നായി പ്രതിരോധിക്കുന്നു.
ജൂനിപർ മരം
തിരുത്തുകജൂനിപർ മരം നിത്യഹരിതവൃക്ഷമായ കോണിഫറസ് മരത്തിന്റെ വർഗ്ഗമാണ്. ഇവ അറേബ്യൻ ഉപദ്വീപിലെ മരുഭൂയിലുടനീളം കാണുവാൻ സാധിക്കും. ഇതിന്റെ പഴങ്ങൾ മരുഭൂമിയിലെ അനേകജാതി പക്ഷികളും മൃഗങ്ങളും ആഹാരമായി ഉപയോഗിക്കുന്നു. ഇവയുടെ തടി കാഠിന്യമുള്ളതായതിനാൽ വീടുകളുടെ നിർമ്മാണത്തിനും ഉപകരണങ്ങളുണ്ടാക്കുവാനും ഉപയോഗിക്കാറുണ്ട്.
അൽഫാൽഫ
തിരുത്തുകഅൽഫാൽഫ മൂന്നു മീറ്റർ വരെ ഉയരത്തിൽ കൂട്ടമായി വളരുന്ന പുഷ്പിക്കുന്ന തരം സസ്യമാണ്. ഈ സസ്യത്തിന്റെ വേരുപടലങ്ങൾ 20 മീറ്റർ വരെ[അവലംബം ആവശ്യമാണ്] താഴേയ്ക്കു വളർന്ന് ചെടിയ്ക്കാവശ്യമായി പോഷണങ്ങളും ജലവും കണ്ടെത്തുന്നു. ശക്തമായി ചൂടുള്ള കാലാവസ്ഥയിലും ഇവ നന്നായി വളരുകയും 5 വർഷങ്ങൾ വരെ നിലനിൽക്കുകയും ചെയ്യുന്നു. മേഞ്ഞു നടക്കുന്ന മൃഗങ്ങൾ ഭക്ഷിക്കുമെങ്കിലും കുറഞ്ഞസമയം കൊണ്ട് വീണ്ടും വളരുന്നു.