മലയാളചലച്ചിത്ര ഗാനരചയിതാവും നാടൻപാട്ട് രചയിതാവുമാണ് അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ.എസ്. അറുമുഖൻ.[1] അന്തരിച്ച നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം.[2] ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചു.

തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങിൽ നടുവത്ത് ശങ്കരൻ – കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചിരുന്നു. നാട്ടുകാരനായ സലിം സത്താർ (മാപ്പിളഗായകൻ കെ.ജി. സത്താറിന്റെ മകൻ) അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയിൽപ്പെട്ട മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാൻ തീരുമാനിച്ചു.[1]

ചലച്ചിത്രങ്ങൾതിരുത്തുക

  • മീശമാധവൻ - ചിത്രത്തിന്റെ ആമുഖഗാനം[൧]
  • മീനാക്ഷി കല്യാണം - 1998
  • ദി ഗാർഡ് - 2001
  • സാവിത്രിയുടെ അരഞ്ഞാണം - 2002
  • ചന്ദ്രോത്സവം - 2005
  • ഉടയോൻ - 2005
  • രക്ഷകൻ - 2006

കുറിപ്പ്തിരുത്തുക

  • ^ ‘മീശമാധവൻ’ എന്ന ചലച്ചിത്രത്തിന്റെ ആമുഖഗാനമായ ‘ഈ എലവത്തൂർ കായലിന്റെ കരയ്ക്കലുണ്ടൊരു കൈത...’ എന്ന മാധുരി പാടിയ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, ഇതിന്റെ രചയിതാവ് താനാണെന്ന് അറുമുഖൻ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് സത്യം ഓഡിയോസ് പുറത്തിറക്കിയ ‘അമ്പടി കുഞ്ഞേലി’ എന്ന ആൽബത്തിനുവേണ്ടി രചിച്ച് അദ്ദേഹം തന്നെ ആലപിച്ച നാടൻപാട്ട് സിനിമയിൽ അറുമുഖന്റെ അനുവാദമില്ലാതെ ഉപയോഗിക്കുകയായിരുന്നു.

അവലംബംതിരുത്തുക

  1. 1.0 1.1 "മണിയുടെ സ്വന്തം അറുമുഖൻ". മനോരമ. മൂലതാളിൽ നിന്നും 2016 മാർച്ച് 19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 19.
  2. "നാടൻ പാട്ടിന്റെ മണികിലുക്കം". മാതൃഭൂമി. മൂലതാളിൽ നിന്നും 2016 മാർച്ച് 19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 19.
"https://ml.wikipedia.org/w/index.php?title=അറുമുഖൻ_വെങ്കിടങ്ങ്&oldid=2930666" എന്ന താളിൽനിന്ന് ശേഖരിച്ചത്