കേരളത്തിൽ 1980-ൽ നടന്ന ഒരു ഭാഷാസമരമാണ് അറബിഭാഷാസമരം എന്നറിയപ്പെടുന്നത്[1]. അറബി/ഉറുദു/സംസ്കൃത ഭാഷാ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾക്കെതിരായിരുന്നു സമരം, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പുറമെ ആന്റണി കോൺഗ്രസ്, അഖിലേന്ത്യാലീഗ്, ആർഎസ്പി എന്നിവയും മുന്നണിയിലെ ഘടക കക്ഷികളായിരുന്നു. 1980 ജൂലൈ 30ന് കലക്ട്റേറ്റുകൾ പിക്കറ്റിംഗ് ചെയ്യാനായിരുന്നു മുസ്ലിം ലീഗ് തീരുമാനം. പിക്കറ്റിംഗും അറസ്റ്റ് ചെയ്തു നീക്കലും നടന്നു കൊണ്ടിരിക്കെ അന്നത്തെ പെരിന്തൽമണ്ണ ഡിവൈഎസ്പി ആയിരുന്ന വാസുദേവമേനോന്റെ പോലീസ് വാഹനം കലക്ടറേറ്റിനു ഉള്ളിലേക്ക് ബലമായി കടക്കാൻ ശ്രമിക്കുകയും സമരക്കാർ തടയുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. രാവിലെ 8.30 ന് മുണ്ടുപറമ്പിലെ കലക്ട്രേറ്റിലേക്കുള്ള മാർച്ച് ആരംഭിച്ചു. മാർച്ചിന് ശേഷം കലക്ട്രേറ്റ് ഉപരോധം. അതിന് ശേഷം അറസ്റ്റ് വരിക്കൽ അതായിരുന്നു സമരഭടന്മാരുടെ ലക്ഷ്യം. പക്ഷേ പതിനൊന്ന് മണിയോടെ പോലീസും നേതാക്കളും സഹകരിച്ച് അറസ്സ് വേഗത്തിലാക്കി അറസ്സ് തുടർന്ന് കൊണ്ടിരിക്കുന്ന സമയത്താണ്  ഒരു കൂട്ടം സമരക്കാർ പോലീസിന് നേരെ അക്രമം അഴിച്ചുവിടുകയും തുടർന്നുണ്ടായ കല്ലേറിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തു ഈ സംഭവത്തെ തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ മൈലപ്പുറത്തെ കോതേങ്ങൽ അബ്ദുൽമജീദ് (24) പുത്തൂർപള്ളിക്കലെ കല്ലിടുമ്പിൽ ചിറക്കൽ അബ്ദുറഹിമാൻ (21) കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ (24) എന്നിവർ മരണപ്പെട്ടു[2][3].

സമരക്കാരുടെ കല്ലേറിൽ ഒരു പോലീസുകാരൻ (കണ്ണൻ) കൂടി കൊല്ലപ്പെട്ടു എന്ന് പൊലീസ് ആരോപിക്കുകയും, പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അത് ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇരുപതിൽപരം പേർക്ക് വെടിയേറ്റു. ലാത്തിച്ചാർജ്ജിലും നൂറ് കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംസ്ഥാനത്തൊട്ടാകെ ആ ദിവസം പിക്കറ്റിങ് ഏർപ്പെടുത്തിയിരുന്നുവെങ്കിലും മലപ്പുറത്ത് മാത്രമാണ് സമരം ദാരുണമായി കലാശിച്ചത്. സമരത്തിന്റെ തുടക്കത്തിൽ അറബി - ഉർദു അദ്ധ്യാപകർ മാത്രമായിരുന്നു പ്രതിഷേധപരിപാടികളുമായി മുൻപിലുണ്ടായിരുന്നത്. എന്നാൽ സമരം മുസ്ലിം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന സി.എച്ച് മുഹമ്മദ് കോയയുടെ പ്രഖ്യാപനത്തോടെ മുസ്ലിം ലീഗും പോഷക ഘടകങ്ങളും സമരമേറ്റെടുത്തു. ഭാഷാവിരുദ്ധപരിഷ്കാരങ്ങൾ പിൻവലിക്കുന്നതുവരെ ഘട്ടംഘട്ടമായിട്ടായിരുന്നു പ്രതിഷേധപരിപാടികൾ. ഇതിന്റെ ആദ്യപടിയായിട്ടായിരുന്നു കലക്ട്രേറ്റ് പിക്കറ്റിംഗ്. ഈ സമരത്തിന്റെ പരിസമാപ്തിയായി സർക്കാർ മൂന്നു നിയമങ്ങളും പിൻവലിച്ചു.

സമരകാരണങ്ങൾ

തിരുത്തുക

വിവാദ പരിഷ്കാരങ്ങൾ

തിരുത്തുക

നായനാർ സർക്കാർ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഭാഷയെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണെന്നായിരുന്നു ആരോപണം. അറബി, ഉർദു, സംസ്കൃതം, എന്നീ ഭാഷകൾ പഠിപ്പിക്കണമെങ്കിൽ സ്കൂളിൽ കെ.ഇ.ആർ നിർദ്ദേശിക്കുന്ന തരത്തിലുള്ള മികച്ച ക്ലാസ് മുറികൾ ഉണ്ടാവണം, ഭാഷാധ്യാപകർ എസ്.എസ്.എൽ.സി ജയിച്ചിരിക്കണം (ഏഴാം ക്ലാസ് യോഗ്യതയുള്ളവർ അന്ന് ഹിന്ദി പഠിപ്പിച്ചിരുന്നു) എന്നിവയായിരുന്നു വിവാദ പരിഷ്കാരങ്ങൾ.

  1. "ഭാഷാസമരം: ഒരു സമുദായത്തിന്റെ ചെറുത്തുനിൽപ്പ്". 2018-07-30. Retrieved 2021-03-17.
  2. "History of Malappuram Police".
  3. "അനീതിയുടെ കരയിൽ പിടയുന്ന ജീവിതങ്ങൾ: ബീമാപ്പളളി പൊലീസ് വെടിവെയ്പ്പിന് പതിനൊന്ന് വയസ്സ്". 2020-05-17. Retrieved 2021-03-17.
"https://ml.wikipedia.org/w/index.php?title=അറബി_ഭാഷാസമരം&oldid=3911081" എന്ന താളിൽനിന്ന് ശേഖരിച്ചത്