അരിസ്റ്റോട്ടിലിന്റെ ജീവശാസ്ത്രം
അരിസ്റ്റോട്ടിലിന്റെ ജീവശാസ്ത്രം Aristotle's biology ശാസ്ത്രത്തെപ്പറ്റി അരിസ്റ്റോട്ടിലിന്റെ പുസ്തകങ്ങളിൽ കാണപ്പെടുന്ന ആശയങ്ങളാണ്. ഇവ ക്രമമായ നിരീക്ഷണത്തിലൂടെയും ദത്തങ്ങളുടെ ശേഖരണത്തിലൂടെയും ആണ് അദ്ദേഹത്തിന്റെ ജീവശാസ്ത്രതത്വങ്ങൾ നിലനിന്നത്. പ്രധാനമായും ജന്തുശാസ്ത്രപഠനങ്ങളാണിതിൽ പ്രതിപാദിക്കുന്നത്. ലെബോസ് എന്ന ദ്വീപിൽ അദ്ദേഹം താമസിച്ചപ്പോൾ നടത്തിയ നിരീക്ഷണങ്ങളാണു ഇവയിൽ കൂടുതലായി കാണപ്പെടുന്നത്. അവിടെയുള്ള പിറ ലഗൂണിനെ സംബന്ധിച്ച സമുദ്രജീവശാസ്ത്രവിവരണങ്ങളാണിവ. അദ്ദേഹത്തിന്റെ രൂപം എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയുള്ള തത്ത്വങ്ങളാണിവയിൽ പ്രതിപാദിക്കുന്നത്.