അരിയാ
ഒരു ഗായകൻ ഓർക്കസ്ട്രയുടെ അകമ്പടിയോടെ പാടുന്ന സോളോ റെൻഡറിങ്ങാണ് അരിയാ. സാധാരണ ഇത് ഓപ്പറയുടെ ഭാഗമായിട്ടാണ് അവതരിപ്പിക്കുന്നത്. ചില കമ്പോസർമാർ ഫ്രീ സ്റ്റാൻഡിംഗ് അരിയകൾ രചിക്കാറുണ്ട്. ബീഥോവന്റെ "ആ പെർഫിഡിയോ" ഇത്തരത്തിലുള്ള ഒരു കോൺസർട്ട് അരിയയാണ്. പതിനാലാം നൂറ്റാണ്ടിലാണ് അരിയയുടേ മെലോഡിക് രൂപം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. തുടക്കത്തിൽ അരിയ ഒരു ഇൻസ്റ്റ്രുമെന്റൽ പീസായിരുന്നു, പിന്നീട് കാലക്രമേണ അത് ഓർക്ക്സ്റ്റ്രായുടെ അകമ്പടിയോടുള്ള വോകൽ രെണ്ടരിങ്ങായി മാറി. ഹ്രസ്വമായ ഒരു അരിയയെ, അരിയറ്റാ എന്ന് പറയുന്നു. മിക്കവാറും അരിയകൾ നിഷ്കർശിച്ച തരം ശബ്ദം ഉള്ള പാട്ടുകാർ മാത്രമേ പാടൂ. ശബ്ദങ്ങളുടെ റേൻജ് സൊപ്രാനോ മുതൽ ബേസ് വോയ്സ് വരെയാണ്. സൊപ്രാനോ ഏറ്റവും ഹൈ പിച്ച് സ്വരമാണ്. സാധാരണ സ്ത്രീകളാണ് സൊപ്രാനോ പീസുകൾ പാടുക. ചില പുരുഷന്മാരും സൊപ്രാനോ ശബ്ദത്തിൽ പാടാറുണ്ട്. ഏറ്റവും ലോ പിച്ച് സ്വരം ബേസ് വോയിസാണ്.