അയ്‌റം (അർമേനിയൻ: Այրում), അർമേനിയയിലെ താവുഷ് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പാലിറ്റിയുമാണ്. തലസ്ഥാനമായ യെറിവാനിൽ നിന്ന് 206 കി.മീ (128 മൈൽ) വടക്കുകിഴക്കായും പ്രവിശ്യാ തലസ്ഥാനമായ ഇജെവാനിന് 73 കി.മീ (45 മൈൽ) വടക്ക് ഭാഗത്തുമായി ഇത് സ്ഥിതി ചെയ്യുന്നു. അർമേനിയ-ജോർജിയ അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ (1 മൈൽ) മാത്രം അകലെ ഡെബെഡ് നദിയോരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം, അയ്‌റമിലെ ജനസംഖ്യ 2,126 ആയിരുന്നു. 2016-ലെ ഔദ്യോഗിക കണക്കനുസരിച്ച്, അയ്റമിലെ ജനസംഖ്യ 2,000 ആണ്. മുഴുവൻ റിപ്പബ്ലിക്കിനുമുള്ള വടക്കുകിഴക്കൻ ഗേറ്റും റെയിൽവേ ഹബ്ബും എന്ന നിലയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനത്താണ് പട്ടണത്തിന്റെ പ്രാധാന്യം ഉരുത്തിരിഞ്ഞത്. ഒരു വടക്കുകിഴക്കൻ പ്രവേശനകവാടം എന്ന നിലയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് പട്ടണത്തിന്റെ പ്രാധാന്യത്തിന് കാരണം.

അയ്‌റം

Այրում
A view of Ayrum
A view of Ayrum
അയ്‌റം is located in Armenia
അയ്‌റം
അയ്‌റം
Coordinates: 41°11′42″N 44°53′33″E / 41.19500°N 44.89250°E / 41.19500; 44.89250
Country അർമേനിയ
ProvinceTavush
Founded1937
വിസ്തീർണ്ണം
 • ആകെ1.3 ച.കി.മീ.(0.5 ച മൈ)
ഉയരം
550 മീ(1,800 അടി)
ജനസംഖ്യ
 • ആകെ2,126
 • ജനസാന്ദ്രത1,600/ച.കി.മീ.(4,200/ച മൈ)
സമയമേഖലUTC+4 (AMT)
അയ്‌റം at GEOnet Names Server

ചരിത്രം

തിരുത്തുക

ചരിത്രപരമായി, ആധുനിക അയ്റം നിലനില്ക്കുന്ന പ്രദേശം ഗ്രേറ്റർ അർമേനിയയുടെ 13-ാമത്തെ പ്രവിശ്യയായിരുന്ന പുരാതന ഗുഗാർക്കിന്റെ ഭാഗമായിരുന്നു. ഡെബെഡ് നദിയാൽ വേർതിരിക്കപ്പെട്ട, അയ്റം പട്ടണത്തിൻറെ കിഴക്കൻ പകുതി, ചരിത്രപ്രധാനമായ പ്രവിശ്യയിലെ കോഘ്ബാപോർ (അർമേനിയൻ: Կողբափոր) കന്റോണിന്റെ ഭാഗവും പടിഞ്ഞാറൻ പകുതി അതേ പ്രവിശ്യയിലെ ഡ്സോബോപോർ (അർമേനിയൻ: Ձոբոփոր) കാന്റണിന്റെയും ഭാഗമായിരുന്നു.

1501-02-ൽ, ഷാ ഇസ്മായിൽ ഒന്നാമന്റെ നേതൃത്വത്തിൽ ഇറാനിൽ ഉയർന്നുവന്ന സഫാവിദ് രാജവംശം ഡ്സോബോപോർ എന്ന ചരിത്ര പ്രദേശം ഉൾപ്പെടെയുള്ള മിക്ക കിഴക്കൻ അർമേനിയൻ പ്രദേശങ്ങളും അതിവേഗം കീഴടക്കി.[2]

അയൽരാജ്യമായ ജോർജിയയ്‌ക്കൊപ്പം ഇന്നത്തെ ലോറിയുടെയും തവുഷിന്റെയും പ്രദേശങ്ങൾ 1800-01-ൽ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1804-13 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തെത്തുടർന്ന് 1813 ഒക്ടോബറിൽ റഷ്യൻ സാമ്രാജ്യവും ഖജർ പേർഷ്യയും തമ്മിൽ ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങൾ റഷ്യയുടെ ഔദ്യോഗിക പ്രദേശമായി മാറി.[3] 1840-ൽ, യെലിസാവെറ്റ്പോൾസ്കി ഉയസ്ഡ് രൂപീകരിക്കപ്പെട്ടതോടെ താവുഷിന്റെ ഭൂരിഭാഗം പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിന്റെ പുതുതായി സ്ഥാപിതമായ ഭരണവിഭാഗത്തിൻറെ കീഴിലായി. പിന്നീട് 1868-ൽ എലിസബത്ത് പോൾ ഗവർണറേറ്റ് സ്ഥാപിക്കപ്പെടുകയും താവുഷ് ഗവർണറേറ്റിൽ പുതുതായി രൂപീകരിക്കപ്പെട്ട കസാഖ്‌സ്‌കി ഉയസ്‌ഡിന്റെ ഭാഗമാവുകയും ചെയ്തു.

ഭൂമിശാസ്ത്രം

തിരുത്തുക

വടക്കുകിഴക്കൻ അർമേനിയയിൽ സ്ഥിതിചെയ്യുന്ന അയ്‌റം പട്ടണം 206 കിലോമീറ്റർ (128 മൈൽ) റോഡ് ദൂരത്തിൽ തലസ്ഥാനമായ യെറിവാന് വടക്കുകിഴക്കായും 73 കിലോമീറ്റർ (45 മൈൽ) ദൂരത്തിൽ പ്രവിശ്യാ തലസ്ഥാനമായ ഇജെവാന് വടക്കുഭാഗത്തായുമാണ് സ്ഥിതിചെയ്യുന്നത്. ഡെബെഡ് നദിയുടെ തീരത്ത്, അർമേനിയ-ജോർജിയ അതിർത്തിയിൽ നിന്ന് വെറും 2 കിലോമീറ്റർ (1 മൈൽ) തെക്കായും, അസർബെയ്ജാനുമായുള്ള അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ (6 മൈൽ) പടിഞ്ഞാറ് ഭാഗത്തായുമാണ് ഇതിൻറെ സ്ഥാനം. ഏകദേശം 1.3 ചതുരശ്ര കിലോമീറ്റർ (0.5 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ പട്ടണം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 550 മീറ്റർ (1,804 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വേനൽക്കാലത്ത് ശരാശരി 24 °C (75 °F) താപനിലയുള്ള നേരിയ താപനിലയാണ് അയ്‌റമിനുള്ളത്. ശൈത്യകാലത്ത് വളരെ തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ താപനില ശരാശരി 1 °C (34 °F) ആണ്.

ജനസംഖ്യാശാസ്ത്രം

തിരുത്തുക

പ്രധാനമായും കാർഷികവൃത്തികളിലേർപ്പെട്ടിരിക്കുന്നന അയ്‌റമിലെ പൗരന്മാർ പ്രധാനമായും വംശീയ അർമേനിയക്കാരാണ്. അവരുടെ പൂർവ്വികർ 1960 കളിൽ യെറിവാനിൽ നിന്നും സമീപ ഗ്രാമമായ ആർച്ചിസിൽ നിന്നും ഈ പട്ടണത്തിൽ എത്തി. നിലവിലെ ജനസംഖ്യയുടെ ഏകദേശം 12 ശതമാനം പ്രധാനമായും അസർബൈജാനലെ ബാക്കു, സുംഖായിറ്റ് എന്നീ പ്രദേശങ്ങളിൽനിന്നെത്തിയ അർമേനിയൻ അഭയാർത്ഥികളാണ്.[4] അവർ ഒന്നാം നഗോർണോ-കറാബാക്ക് യുദ്ധത്തിൽ തങ്ങളുടെ വാസസ്ഥലങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി. നഗരത്തിൽ ഒരു ചെറിയ റഷ്യൻ സമൂഹവും ഉണ്ട്.

  1. Statistical Committee of Armenia. "2011 Armenia census, Tavush Province" (PDF).
  2. Steven R. Ward. Immortal, Updated Edition: A Military History of Iran and Its Armed Forces pp 43. Georgetown University Press, 8 January 2014 ISBN 1626160325
  3. (in Russian)Акты собранные Кавказской Археографической Коммиссиею. Том 1. Тифлис, 1866. С. 436-437. Грузия разделяется на 5 уездов, из коих 3 в Карталинии: Горийский, Лорийский и Душетский, и 2 в Кахетии: Телавский и Сигнахский.
  4. "Communities of Tavush". Archived from the original on 2021-11-14. Retrieved 2021-11-14.
"https://ml.wikipedia.org/w/index.php?title=അയ്‌റം&oldid=3981106" എന്ന താളിൽനിന്ന് ശേഖരിച്ചത്