അയിലക്കാട്
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിൽ എടപ്പാൾ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് അയിലക്കാട്.
വിവരണം
തിരുത്തുകപേരിനുപിന്നിൽ
തിരുത്തുകമുൻപ് ജനവാസമില്ലാതെ കാട് പിടിച്ച ഒരു പ്രദേശം അകിലവും കാട് എന്ന അർത്ഥത്തിലും അതല്ല അകിൽ (ചന്ദനം ) അകിൽ കാട് എന്ന പേരിൽ നിന്നുമാണ് അയിലക്കാട് എന്ന ദേശനാമമുണ്ടായതാണന്നാണ് ചരിത്രം.
കുറത്തിക്കാട് എന്നായിരുന്നു അയിലക്കാടിന് മുമ്പുണ്ടായിരുന്നത് എന്നും പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
മത്സ്യ ബന്ധനവും വല നെയ്‌തെടുക്കാൻ ഉപയോഗിച്ചിരുന്ന "വക്ക്" നൂൽ നിർമാണവും പ്രധാന ഉപജീവന മാർഗമായിരുന്നു
അയിലക്കാട് ഗ്രാമത്തെ കുറിച്ച് ഗിരീഷ്, സി ജിനീഷ്.സി എന്നീ സഹോദരങ്ങൾ "നാട്ടുവഴിയിലൂടെ" എന്നൊരു വിഡിയോ ഡോക്യുമെന്റ്റിയും തയ്യാറാക്കിയിട്ടുണ്ട്.
അയ്യപ്പൻകാവ് ക്ഷേത്രം
തിരുത്തുകഅയിലക്കാട് അയ്യപ്പൻക്കാവ് ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ പൂർവ്വകാല നാമം തലപ്പുള്ളി ശ്രീ ധർമ്മശാസ്താക്ഷേത്രം എന്നാണ്. കൊഴുക്കുള്ളി തറവാട്ടുക്കാരാണ് ക്ഷേത്ര ഉരാളൻമാർ. പുരാതന കാലത്ത്ചമ്പ്രമാണം ദേവസ്വത്തിന് കീഴിലുൾപ്പെട്ടിരുന്ന ഈ ക്ഷേത്രം ഇപ്പോൾ നാട്ടുകാരുൾപ്പെട്ട ഭരണസമിതിയാണ് ഇപ്പോൾ മുൻപോട്ട് കൊണ്ട് പോകുന്നത്.
വ്യക്തികൾ,സ്ഥാപനങ്ങൾ
തിരുത്തുകകാളപൂട്ട് മത്സരങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി മുഹമ്മദ് ഹാജിയുടെ പേരിലൂടേയും അയിലക്കാട് ഗ്രാമം ശ്രദ്ധ നേടുന്നുണ്ട്.
ഗ്രാമത്തെ അക്ഷരം പഠിപ്പിച്ച ദേശത്തെ പ്രധാന വിദ്യാലയം അയിലക്കാട് എ.എം.എൽ.പി സ്കൂളാണ്.
ഒരു പ്രധാനപെട്ട തീർത്ഥാടന കേന്ദ്രമായ അയിലക്കാട് സയ്യിദ് സിറാജ്ജുദ്ധീൻ ഖാദിരി ജാറം എന്നിവ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നു.