അമ്രി സംസ്കാരം
പാക്കിസ്താനിലെ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ നിലനിന്നിരുന്ന അതിപുരാതന നാഗരികതയാണ് അമ്രി സംസ്കാരം. [1] ബി.സി 4000 -3000 കാലങ്ങളിലാണ് ഇത് വളർച്ച പ്രാപിച്ചത്. [2] പ്രധാനമായും ബലൂചിസ്ഥാനിലും സിന്ധിലുമായി അമ്രി സംസ്കാരത്തിന്റെ 160 വാസസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും നദീതീരങ്ങളിലാണ് ഈ വാസസ്ഥലങ്ങൾ സ്‌ഥിതിചെയ്യ്തിരുന്നത്. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ഉള്ള കേന്ദ്രങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. [3]
അവലംബം
തിരുത്തുക- ↑ https://www.harappa.com/blog/amri-pre-harappan-site-sindh
- ↑ http://webcache.googleusercontent.com/search?q=cache:3wtORrweqNQJ:shodhganga.inflibnet.ac.in/bitstream/10603/72217/13/13_chapter%25204.pdf+&cd=14&hl=en&ct=clnk&gl=in
- ↑ https://www.dailypioneer.com/2018/state-editions/the-harappan-civilisation-its-sub-cultures.html