അമ്പലക്കുളം
ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള ജലസംഭരണികളാണ് അമ്പലക്കുളം. കാവുകളിലും ഇത്തരം കുളങ്ങൾ കാണപ്പെടുന്നു.
ചരിത്രം
തിരുത്തുകപ്രാചീനകാലം മുതൽക്കുതന്നെ അമ്പലക്കുളങ്ങൾ നിലനിന്നിരുന്നതായി ഐതിഹ്യങ്ങളിൽ കാണാം. നൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിതമായ എല്ലാ ക്ഷേത്രങ്ങൾക്കും വളരെ വിശാലമായ കുളങ്ങളുള്ളതായി കാണാം.[1]
നിർമ്മാണം
തിരുത്തുകവാസ്തുശാസ്ത്രപ്രകാരമാണ് ഇവയുടെ നിർമ്മിതി. അമ്പലക്കുളത്തിനു ചുറ്റും കൽപ്പടവുകളുള്ള ധാരാളം കടവുകൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കുളിപ്പുരകൾ. മലിനജലം ഒഴുകിവീഴാതിരിക്കുന്നതിനുള്ള സംരക്ഷണഭിത്തി തുടങ്ങിയവ പൊതുവായി കാണപ്പെടുന്നു.[2]
അമ്പലക്കുളവും ജലസംരക്ഷണവും
തിരുത്തുകഒരു നാടിന്റെ കാർഷിക സംസ്കൃതിയിൽ അമ്പലക്കുളങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ഇത്തരം കുളങ്ങൾക്ക് സമീപമുള്ള മറ്റ് ജലസ്രോതസ്സുകളിൽ നിന്നും കൃഷിക്കാവശ്യമായ ജലം സമൃദ്ധമായി ലഭിക്കുന്നു. [3]
ചിത്രശാല
തിരുത്തുക-
ക്ഷേത്രക്കുളം
-
അടുക്കളക്കുന്ന് അമ്പലക്കുളം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-14. Retrieved 2017-01-22.
- ↑ http://wikimapia.org/9153125/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-16. Retrieved 2017-01-22.