അമേരിക്കൻ കെസ്ട്രൽ (Falco sparverius) വടക്കേ അമേരിക്കയിലെ ഏറ്റവും ചെറിയതും സാധാരണവുമായ ഒരു ഫാൽക്കൻ പക്ഷിയാണ്. ഇത് തെക്കേ അമേരിക്കയിലേക്കും വ്യാപിച്ചിരിക്കുന്നു. അമേരിക്കയിൽ ഉടനീളം വ്യത്യസ്തമായ പരിതഃസ്ഥിതികൾക്കും ആവാസ വ്യവസ്ഥകൾക്കും അനുയോജ്യമായ 17 ഇനം ഉപജാതികളാണ് ഈ സ്പീഷീസിൽ ക്രമീകരിച്ചിട്ടുള്ളത്. ഇവയിൽ ആൺ-പെൺ വലിപ്പത്തിലും, തൂവലിലും വ്യത്യാസം കാണപ്പെടുന്നു. അതിന്റെ തൂവലുകൾ നിറപ്പകിട്ടാർന്നതും ആകർഷകവുമാണ്. മുതിർന്നപക്ഷികൾക്കും, കുഞ്ഞുങ്ങൾക്കും തൂവലുകൾ സമാനമാണ്. അമേരിക്കൻ കെസ്ട്രൽ സാധാരണയായി റാഞ്ചൽ രീതിയിൽ വേട്ടയാടുകയാണ് ചെയ്യുന്നത്. അന്തരീക്ഷത്തിലൂടെ പതിയിരുന്ന് തറയിലുള്ള ഇരയെ പിടികൂടാൻ ഇത് സഹായിക്കുന്നു. വടക്കൻ കാനഡ മുതൽ നോവ സ്കോട്ടിയ വരെയും, വടക്കേ അമേരിക്കയിലുടനീളവും മധ്യ-പടിഞ്ഞാറ് അലാസ്കയിൽ നിന്ന് മധ്യ മെക്സിക്കോയിലേക്കും കരീബിയൻദ്വീപുകളിലേയ്ക്കും ഇവ വ്യാപിച്ചിട്ടുണ്ട്. മധ്യ അമേരിക്കയിലെ ഒരു പ്രാദേശിക സങ്കരയിനം ആണ് ഇത്. തെക്കേ അമേരിക്ക മുഴുവൻ ഇവ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. കാനഡയിലും വടക്കേ അമേരിക്കയിലും പ്രജനനം നടത്തുന്ന മിക്ക പക്ഷികളും മഞ്ഞുകാലത്ത് തെക്ക് ഭാഗത്തേയ്ക്ക് കുടിയേറുന്നു.

American kestrel
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Falconiformes
Family: Falconidae
Genus: Falco
Species:
F. sparverius
Binomial name
Falco sparverius
American kestrel range

     Year Round      Summer (breeding)      Winter (nonbreeding)

Falco sparverius

കാഴ്ചയുടെയും പെരുമാറ്റത്തിൻറെയും അടിസ്ഥാനത്തിൽ ഫാൽകോ ജീനസിൽപ്പെട്ട യൂറോപ്യൻ, ആഫ്രിക്കൻ കെസ്ട്രൽ ക്ലേഡിലെ അംഗമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ അടുത്തകാലത്തെ ഡി.എൻ.എ. വിശകലനം അമേരിക്കൻ കെസ്ട്രൽ അപ്ലോമാഡോ ഫാൽക്കൺ വലിയ അമേരിക്കൻ ഫാൽകോണുകളായ പേരഗ്രിൻ ഫാൽക്കൺ, പ്രെയ്റി ഫാൽക്കൺ എന്നിവയുമായി അടുത്തബന്ധം കാണിക്കുന്നു.[2]

പരമ്പരാഗതമായ വർഗ്ഗീകരണമനുസരിച്ച് അമേരിക്കൻ കെസ്ട്രൽ അമേരിക്കയിലെ ഏറ്റവും ചെറിയ റാഞ്ചൽ പക്ഷിയാണ്.[3]അമേരിക്കൻ കെസ്ട്രൽ ആൺ-പെൺവ്യത്യാസം കാണിക്കുന്നു. കൂടാതെ തൂവലുകളുടെ നിറവ്യത്യാസവും ഇവയിൽ കാണപ്പെടുന്നു. ഈ പക്ഷികൾക്ക് 22 മുതൽ 31 സെന്റീമീറ്റർ വരെ (8.7 മുതൽ 12.2 വരെ) നീളവും, [4] 51-61 സെന്റിമീറ്റർ (20-24 ഇഞ്ച്) വരെ ചിറകുവിസ്താരവും കാണപ്പെടുന്നു. പെൺ കെസ്ട്രൽ ആൺപക്ഷിയേക്കാൾ വലുതാണ്. എന്നാൽ വലിയ ഫാൽക്കണുകളേക്കാൾ വലിപ്പം കുറവാണ്. ഉപജാതികളിൽ 10 % മുതൽ 15% ശതമാനം വരെ വലിപ്പം കൂടുതലാണ്. വടക്കൻ ഉപജാതികൾ കൂടുതൽ വലിപ്പമുള്ളവയാണ്. ഒരു വലിയ വടക്കൻ പെൺപക്ഷി ചെറിയ തെക്കൻ ആൺപക്ഷിയുടെ ഇരട്ടി വലിപ്പം കാണിക്കുന്നു. ആൺപക്ഷി സാധാരണയായി 80-143 ഗ്രാം (2.8-5.0 oz)ഭാരവും, പെൺ പക്ഷി 86-165 ഗ്രാം (3.0-5.8 oz) ആണ് തൂക്കമുള്ളത്. സാധാരണ അളവുകളിൽ, ചിറകിന്റെ അറ്റം 16-21 സെന്റീമീറ്റർ നീളവും (6.3-8.3 ഇഞ്ച്) 11-15 സെന്റീമീറ്റർ (4.3-5.9 ഇഞ്ച്) വാലിന് നീളവും 3.2-4 സെന്റിമീറ്റർ (1.3-1.6 ഇഞ്ച്) ടാർസസും കാണപ്പെടുന്നു.[5][6][7]

ടാക്സോണമി

തിരുത്തുക

AOS ചെക്ക് ലിസ്റ്റ് ഓഫ് നോർത്ത് അമേരിക്കൻ ബേർഡിന്റെ ആറാം എഡിഷൻ 1983-ൽ അമേരിക്കൻ ഓർണിത്തോളജിസ്റ്റ് യൂണിയൻ പ്രസിദ്ധീകരിക്കുന്നതുവരെ, അമേരിക്കൻ കെസ്ട്രലിന്റെ ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെട്ട നാമം സ്പാരോ ഹൗക്ക് ആയിരുന്നു. ജീനസ് അസിപൈറ്റർ വിഭാഗത്തിൽ യൂറേഷ്യൻ സ്പാരോ ഹോക്കുമായുള്ള തെറ്റായ ബന്ധം മൂലമാണ് ഇത് സംഭവിച്ചത്. എ.ഒ. യു ചെക്ക് ലിസ്റ്റ് ഓഫ് നോർത്ത് അമേരിക്കൻ ബേർഡിന്റെ ആറാം എഡിഷൻ ഇത് തിരുത്തുകയും ഔദ്യോഗികമായി അമേരിക്കൻ കെസ്ട്രലിനെ പുനർനാമകരണം ചെയ്യുകയും ചെയ്തു. കെസ്ട്രലിനായി മറ്റ് നിരവധി ഭാഷാന്തരനാമങ്ങളും ഉപയോഗത്തിലുണ്ട്. ഭക്ഷണക്രമം കാരണം ഗ്രാസ്സ്ഹോക്കർ ഹൗക്ക് അതിന്റെ പ്രത്യേക കൂവൽ കാരണം കില്ലി ഹൗക്ക് എന്നിവയുൾപ്പെടെ കെസ്ട്രലിനുള്ള മറ്റ് പല പേരുകളും ഉപയോഗത്തിലുണ്ട്.[8]

  1. BirdLife International (2012). "Falco sparverius". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Griffiths, C. (1999). "Phylogeny of the Falconidae Inferred from Molecular and Morphological Data" (PDF). The Auk. 116: 116. doi:10.2307/4089459. JSTOR 4089459.
  3. Wauer
  4. Davis, Kate, Falcons of North America, 2008, Mountain Press Publishing Company, ISBN 978-0-87842-553-2, Kindle Edition, Location 2232.
  5. McCollough, Kathryn (2001). "American Kestrel Falco sparverius". Animal Diversity Web. University of Michigan Museum of Geology. Archived from the original on 13 September 2010. Retrieved 13 September 2010.
  6. Ferguson-Lees, James; Christie, David A. (2001). Raptors of the World. Houghton Mifflin. ISBN 0-618-12762-3.
  7. American Kestrel, Life History, All About Birds – Cornell Lab of Ornithology. Allaboutbirds.org. Retrieved on 2013-02-25.
  8. Wauer, p. 4

ഉദ്ധരിച്ച പുസ്തകങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_കെസ്ട്രൽ&oldid=4084781" എന്ന താളിൽനിന്ന് ശേഖരിച്ചത്