അമൃത വിശ്വ വിദ്യാപീഠം

നിരവധി കാമ്പസുകളും നിരവധി കോളേജുകളും ഉള്ള ഇന്ത്യൻ പ്രൈവറ്റ് യൂണിവേഴ്സിറ്റി

മാതാ അമൃതാനന്ദമയി മഠത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു കല്പിത സർവകലാശാലയാണ് അമൃത വിശ്വ വിദ്യാപീഠം.[1]കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഞ്ചു കേന്ദ്രങ്ങളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു. ഇത് അമൃത യൂണിവേഴ്സിറ്റി എന്നുകൂടി അറിയപ്പെടുന്നു.

അമൃത വിശ്വ വിദ്യാപീഠം
ആദർശസൂക്തംശ്രദ്ധാവാൻ ലാഭതേ ജ്ഞാനം (ശ്രദ്ധാലുവിന് ജ്ഞാനം കൈവരുന്നു.)
തരംസ്വകാര്യം
സ്ഥാപിതം2003
ചാൻസലർമാതാ അമൃതാനന്ദമയി
വൈസ്-ചാൻസലർഡോ: പി. വെങ്കട്ട് രംഗൻ
അദ്ധ്യാപകർ
1500
വിദ്യാർത്ഥികൾ12000
സ്ഥലംഎട്ടിമടൈ, ഇന്ത്യ
10°54′4″N 76°54′10″E / 10.90111°N 76.90278°E / 10.90111; 76.90278
ക്യാമ്പസ്അമൃതപുരി, ബാംഗ്ളൂർ, എട്ടിമടൈ, കൊച്ചി, മൈസൂർ
വെബ്‌സൈറ്റ്www.amrita.edu

കേരള സർവകലാശാലയ്ക്ക് കീഴിൽ കരുനാഗപ്പള്ളിയിലും , ഭാരതിയാർ സർവകലാശാലയ്ക്ക് കീഴിൽ കോയമ്പത്തൂരിലും കമ്പ്യൂട്ടർ പഠന സ്ഥാപനമായിട്ടായിരുന്നു തുടക്കം . 2003ൽ യു .ജി .സി കല്പിത സർവകലാശാലയായി അംഗീകാരം ലഭിച്ചു .2009 ൽ MHRD സർവകലാശാലാ പദവി നൽകി[2]NAAC,MHRD എന്നിവയുടെ 'A' ഗ്രെഡും സർവകലാശാലക്കു ലഭിച്ചു.[3]


കലാലയങ്ങൾ

തിരുത്തുക
 
അമൃതപുരി കാമ്പസ്

അമൃത വിശ്വവിദ്യാപീഠത്തിന്റെ വിവിധ കലാലയങ്ങൾ സ്കൂളുകൾ എന്നറിയപ്പെടുന്നു. നിലവിൽ കോയമ്പത്തൂർ, ബാംഗളൂർ, മൈസൂർ, കൊച്ചി, കൊല്ലം അമൃതപുരി എന്നിവിടങ്ങളിലായി 20 സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു.

പങ്കാളിത്ത കരാറുകൾ

തിരുത്തുക

അമൃത വിശ്വവിദ്യാപീഠം ഇന്ത്യയിലും വിദേശത്തുമായി നിരവധി സർക്കാർ /സർക്കാരിതര സ്ഥാപനങ്ങളുമായി പങ്കാളിത്ത കരാറുകളിൽ ഏർപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും, ബഹിരാകാശ വകുപ്പും, അമേരിക്കയിലെ മൈക്രോസോഫ്റ്റ്‌ കമ്പനിയും ഇതിൽ പെടുന്നു.[അവലംബം ആവശ്യമാണ്] കൂടാതെ ഇന്ത്യയിലും വിദേശത്തുമായി അനേകം സർവ്വകലാശാലകളുമായി ധാരണാ കരാർ നിലവിലുണ്ട്. ഹാർവേർഡ്‌, യേൽ, പ്രിൻസ്ടൻ, ന്യൂ മെക്സിക്കൊ,ബൊഫല്ലൊ [4] സർവ്വകലാശാലകൾ ഇവയിൽ പെടുന്നു

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
  1. http://www.ugc.ac.in/inside/deemed%20universities/amritavishwavidyapeetham.html
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-21. Retrieved 2011-05-02.
  3. http://amrita.edu
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-30. Retrieved 2011-05-02.
"https://ml.wikipedia.org/w/index.php?title=അമൃത_വിശ്വ_വിദ്യാപീഠം&oldid=4074944" എന്ന താളിൽനിന്ന് ശേഖരിച്ചത്