അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ

അമൃതാനന്ദമയീ മഠത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഗെയ്ൽ ട്രെഡ്വെലുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പുസ്തക രൂപമാണ് ' അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ ' എന്ന പുസ്തകം. [1]

അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ
ആദ്യ പതിപ്പ്
കർത്താവ്ജോൺ ബ്രിട്ടാസ്
ഗെയ്‌ൽ ട്രെഡ്വെൽ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2014

ആക്രമണം തിരുത്തുക

പുസ്തകം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയ്ക്കും ഉടമ രവി ഡി.സിയുടെ വീടിനു നേരെയും അജ്ഞാത സംഘം അക്രമം നടത്തി. [2] [3] ഡി.സി ബുക്സിന്റെ ശാഖയിലത്തിയ അക്രമി സംഘം പുസ്തകങ്ങൾ നശിപ്പിക്കുകയും വാരിവലിച്ചിടുകയും ചെയ്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം അമൃതാനന്ദമയിക്കെതിരായ അപവാദ പ്രചരണങ്ങളിൽ നിന്ന് ഡി.സി ബുക്സ് പിൻമാറുക എന്ന പോസ്റ്ററും പതിച്ചു. [4][5]

വിലക്ക് തിരുത്തുക

പുസ്തകത്തിന്റെ വിൽപനയും വിതരണവും കേരള ഹൈക്കോടതി, 2014 ഏപ്രിലിൽ മൂന്ന് മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് വി. ചിദംബരം അധ്യക്ഷനായ ബെഞ്ചാണ് പുസ്തത്തിന്റെ വിൽപന സ്റ്റേ ചെയ്തത്. പുസ്തകത്തിന്റെ വിൽപന സ്റ്റേ ചെയ്യണമെന്നാനശ്യപ്പെട്ട് അമൃതാനന്ദമയി ഭക്തർ തിരുവല്ല കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.[6] എന്നാൽ വിഷയം അധികാരപരിധിയിൽ വരുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഹർജി പരിഗണിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.[7] പുസ്തകം മതസ്പർധ നടത്തുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി പുസ്തകത്തിന്റെ വിൽപന തടഞ്ഞത്. [8]

അവലംബങ്ങൾ തിരുത്തുക

  1. "അമൃതാനന്ദമയിക്കെതിരെ പുസ്തകം: ഡി.സി ബുക്സിനു നേരെ ആക്രമണം". മാധ്യമം. Archived from the original on 2014-04-04. Retrieved 1 ഏപ്രിൽ 2014.
  2. "Publisher targeted for book on Amrithanandamayi". Timesofindia. Retrieved 2 ഏപ്രിൽ 2014.
  3. "Publisher attacked over Amma book". indianexpress.com. Retrieved 2 ഏപ്രിൽ 2014.
  4. "ഡി.സി ബുക്‌സ് ശാഖയ്ക്കും രവി ഡി.സിയുടെ വീടിനു നേരെയും ആക്രമണം". മാതൃഭൂമി. Archived from the original on 2014-04-04. Retrieved 1 ഏപ്രിൽ 2014.
  5. "Book publisher comes under attack in Kerala". The hindu. Retrieved 2 ഏപ്രിൽ 2014.
  6. "അമൃതാനന്ദമയി: പുസത്കത്തിന് താൽക്കാലിക വിലക്ക്". www.doolnews.com. Retrieved 8 ഏപ്രിൽ 2014.
  7. "ട്രെഡ് വെലിന്റെ അഭിമുഖമുള്ള പുസ്തകത്തിന്റെ വിൽപന ഹൈകോടതി തടഞ്ഞു". www.madhyamam.com. Archived from the original on 2014-04-11. Retrieved 8 ഏപ്രിൽ 2014.
  8. ""ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ" വിൽക്കുന്നത് ഹൈകോടതി തടഞ്ഞു". www.mediaonetv.in. Archived from the original on 2014-04-11. Retrieved 8 ഏപ്രിൽ 2014.