കോട്ടയം ആസ്ഥാനമായ ഡി.സി. ബുക്സ് എന്ന സ്വകാര്യ പുസ്തകശാലയുടെ ഉടമയാണ് രവി ഡി.സി. ഡി.സി. ബുക്സ് സ്ഥാപകനായ ഡി.സി. കിഴക്കേമുറിയുടെ മകനാണ് രവി. കോട്ടയം ജില്ലയിലെ മുട്ടമ്പലമാണു രവിയുടെ സ്വദേശം.

രവി ഡി.സി.

ജീവിതരേഖതിരുത്തുക

അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സിൽ നിന്നും രവി എം.ബി.എ. ബിരുദം നേടി. പിന്നീട് ഡി.സി. സ്കൂൾ ഓഫ് മാനേജ് മെന്റ് ആന്റ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ പ്രസിഡണ്ടും ചീഫ് ഫസിലിറ്റേറ്ററുമായി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.സി. മീഡിയ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ. ആയും രവി പ്രവർത്തിക്കുന്നുണ്ട്[1].

പുരസ്കാരങ്ങൾതിരുത്തുക

മികച്ച യുവ പ്രസാധകനുള്ള എഫ്.ഐ.പി. അവാർഡ്, മികച്ച സംരംഭകനുള്ള പുരസ്കാരം എന്നിവ രവിക്ക് ലഭിച്ചിട്ടുണ്ട്[2].

അവലംബംതിരുത്തുക

  1. http://www.ecmediainternational.com/aboutus/management.html
  2. Profile of Ravi D.C.
"https://ml.wikipedia.org/w/index.php?title=രവി_ഡി.സി.&oldid=1304071" എന്ന താളിൽനിന്ന് ശേഖരിച്ചത്