അമിനോഫിലിൻ
രാസസംയുക്തം
സാൻഥീൻ വകുപ്പിൽപ്പെട്ട ഒരു ഔഷധമാണ് അമിനോഫിലിൻ. തിയോഫിലിൻ, എഥിലീൻ ഡൈഅമീൻ എന്നീ യൌഗികങ്ങൾ മിശ്രണം ചെയ്യുമ്പോൾ ലഭ്യമാകുന്ന ഒരു യുഗ്മലവണമാണ് ഇത്. ഹൃദ്രോഗചികിത്സയിൽ ആദ്യമായി ഉപയോഗിച്ച സാൻഥീൻ-യൌഗികം തിയോബ്രോമിൻ എന്ന രാസപദാർഥം ആയിരുന്നു. പിന്നീടുള്ള ഗവേഷണത്തിന്റെ ഫലമായി തിയോഫിലിൻ കൂടുതൽ മെച്ചമുള്ളതാണെന്നു കണ്ടു; വിശേഷിച്ചും എഥിലീൻ ഡൈഅമീനുമായി ചേർത്ത് യുഗ്മലവണമുണ്ടാക്കി ഉപയോഗിച്ചാൽ. മറ്റെല്ലാ സാൻഥീൻ - ലവണങ്ങളെക്കാളും അമിനൊഫിലിൻ അധികം ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈയിടെയായി സാൻഥീൻ-ഔഷധങ്ങളുടെ പ്രചാരം മൊത്തത്തിൽ ചുരുങ്ങിവരികയാണ്. മൂത്രവർധകമായും (diuretic) ആസ്തമാ പ്രതിവിധിയായും അമിനോഫിലിൻ ഉപയോഗിച്ചിരുന്നു.
Clinical data | |
---|---|
Routes of administration | oral, i.v. |
ATC code | |
Legal status | |
Legal status |
|
Pharmacokinetic data | |
Protein binding | 60% |
Elimination half-life | 7-9 hours |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.005.696 |
Chemical and physical data | |
Formula | C16H24N10O4 |
Molar mass | 420.427 g/mol |
3D model (JSmol) | |
| |
| |
(verify) |
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമിനോഫിലിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |