അമിത് ദവെ
ഇന്ത്യയിലെ ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു ഫോട്ടോഗ്രാഫറാണ് അമിത് ദവെ. റോയിട്ടേഴ്‌സിന്റെ പുലിറ്റ്‌സർ പ്രൈസ് നേടിയ ഇന്ത്യയിലെ കോവിഡ്-19 പാൻഡെമിക് കവർ ചെയ്ത ഫോട്ടോഗ്രാഫി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
അമിത് ദവെ | |
---|---|
ജനനം | |
തൊഴിൽ | ഫോട്ടോഗ്രാഫർ |
തൊഴിലുടമ | റോയ്റ്റേഴ്സ് |
അറിയപ്പെടുന്നത് | 2022 Pulitzer Prize for Feature Photography |
വെബ്സൈറ്റ് | www |
ജീവചരിത്രം
തിരുത്തുകഗുജറാത്തിലെ അഹമ്മദാബാദിലാണ് അമിത് ദവെ ജനിച്ചത്. [1]
കരിയർ
തിരുത്തുകഇന്ത്യയിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയിട്ടേഴ്സിന്റെ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റാണ് അമിത് ദവെ.[2] ഇന്ത്യൻ എക്‌സ്‌പ്രസിൽ പ്രവർത്തിക്കുന്നതിന് മുമ്പ്, ഗുജറാത്തിലെ ഒരു സംസ്ഥാന മാസികയിലും ഒരു പ്രാദേശിക പത്രത്തിലും ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്.[3] 2002-ൽ അദ്ദേഹം റോയിട്ടേഴ്സിൽ ചേർന്നു. [2] പുലിറ്റ്‌സർ നേടുന്നതിന് കാരണമായ ഇന്ത്യയിലെ കോവിഡ്-19 പാൻഡെമിക്കിന് പുറമെ, 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2002 ഗുജറാത്ത് കലാപം, 2004 ലെ ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പം, ദക്ഷിണേന്ത്യയിലെ സുനാമി എന്നിവയും അമിത് കവർ ചെയ്തിട്ടുണ്ട്. [2][4]
പുരസ്കാരങ്ങൾ
തിരുത്തുക2022ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സർ പുരസ്‌കാരം അമിത് ദവെ നേടി.[5] ഈ പുരസ്കാരം അദ്ദേഹം റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റുകളായ അദ്‌നാൻ അബിദി, സന്ന ഇർഷാദ് മട്ടൂ, ഡാനിഷ് സിദ്ദിഖി എന്നിവരുമായി പങ്കിടുകയാണ് ഉണ്ടായത്.[6]
അവലംബം
തിരുത്തുക- ↑ Dave, Amit. "Amit Dave". The Wider Image (in ഇംഗ്ലീഷ്).
- ↑ 2.0 2.1 2.2 "Ahmedabad Based Photojournalist Amit Dave Wins Pulitzer Prize". Vibes Of India (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). 10 May 2022.
- ↑ "Reuters photojournalist Amit Dave awarded Pulitzer Prize for his poignant image during Covid-19". theblunttimes.in (in Indian English). 10 May 2022. Archived from the original on 2022-11-22. Retrieved 2022-05-13.
- ↑ "'When I went out to shoot, I could see people were panicking'". The Indian Express (in ഇംഗ്ലീഷ്). 11 May 2022.
- ↑ "Kashmiri woman photojournalist Sana Irshad Mattoo wins Pultizer - The Kashmir Monitor" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-05-10. Retrieved 2022-05-10.
- ↑ "Pulitzer Prize 2022: Award for Danish Siddiqui, 3 other Indian journalists". DNA India (in ഇംഗ്ലീഷ്). Retrieved 2022-05-10.