അമരവിള രാമേശ്വരം മഹാദേവക്ഷേത്രം
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം: കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ അമരവിളയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് രാമേശ്വരം ക്ഷേത്രം. കേരളത്തിൽ സ്ഥിതിചെയ്യുന്ന 108 ശിവാലയങ്ങളിലെ ഏറ്റവും ദക്ഷിണദേശത്തുള്ള ക്ഷേത്രമാണിത്. പരശുരാമൻ സ്ഥാപിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1].
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°46′4″N 76°19′1″E / 9.76778°N 76.31694°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തിരുവനന്തപുരം |
പ്രദേശം: | അമരവിള |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ക്ഷേത്ര രൂപകല്പന
തിരുത്തുകകേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന മഹാദേവന്റെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുത്തുകനെയ്യാറ്റിൻകരയിൽ നിന്നും 6 കിലോമീറ്റർ ദൂരെ അമരവിളയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“