സ്കോട്ട്‌ലൻഡിലെ ഒരു തുറമുഖനഗരമാണ് അബർഡീൻ. അബർഡീൻ കൌണ്ടിയുടെ ആസ്ഥാനമായ ഈ പട്ടണം ഡീ, ഡോൺ എന്നീ നദീമുഖങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഡീ നദീമുഖം തുറമുഖത്തിന്റെ പ്രകൃതിസൗകര്യങ്ങളെ വർധിപ്പിക്കുന്നു. സ്കോട്ട്ലൻഡിലെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസകേന്ദ്രമായ അബർഡീൻ മനോഹരമായ നഗരമാണ്. ദൂരക്കാഴ്ചയിൽ വെള്ളിപോലെ തിളങ്ങുന്ന ചാരനിറത്തിലുള്ള ഗ്രാനൈറ്റ് കല്ലുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങൾ നഗരത്തെ ആകർഷകമാക്കുന്നു. വൻ വ്യവസായങ്ങളുടെ കുറവ് ശുചിത്വം നിലനിർത്തുവാൻ സഹായിക്കുന്നു. കടൽക്കരയിലെ വെള്ളിനഗരം എന്നാണ് തദ്ദേശീയർ അബർഡീനെ വിശേഷിപ്പിക്കുന്നത്.

അബർഡീൻ

Skyline of Aberdeen
Population2,17,120 2010 Mid-Year Estimate
• Density1,089/കിമീ2 (1,089/കിമീ2)
LanguageEnglish
Scots (Doric)
OS grid referenceNJ925065
• Edinburgh94 മൈ (151 കി.മീ)[2]
• London403 മൈ (649 കി.മീ)[2]
Council area
Lieutenancy area
  • Aberdeen
CountryScotland
Sovereign stateUnited Kingdom
Post townABERDEEN
Postcode districtAB10-AB13 (part), AB15, AB16, AB22-AB25
Dialling code01224
PoliceScottish
FireScottish
AmbulanceScottish
EU ParliamentScotland
UK Parliament
Scottish Parliament
Websiteaberdeencity.gov.uk
List of places
UK
Scotland

മത്സ്യബന്ധനമാണ് മുഖ്യതൊഴിൽ; തെക്കൻ നഗരങ്ങളിലേക്ക് ട്രെയിൻ മാർഗ്ഗം മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. രോമവസ്ത്രങ്ങൾ നിർമ്മിക്കുന്നതും ഗ്രാനൈറ്റ് കല്ലുകൾ ചെത്തുന്നതുമാണ് പ്രധാന വ്യവസായങ്ങൾ. ഇവ കൂടാതെ പല ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അബർഡീന്റെ പ്രാധാന്യം മുഖ്യമായും ഒരു ഒഴിവുകാലസങ്കേതമെന്ന നിലയ്ക്കാണ്. ഡോൺനദിക്കു കുറുകെയുള്ള ബ്രിജ് ഓ ബാൾഗോണി (Brig O' balgownie) പാലം 14-ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. ഇവിടത്തെ സർവകലാശാല 1494-ൽ സ്ഥാപിക്കപ്പെട്ടു.

യു.എസ്സിലെ തെക്കേ ഡെക്കോട്ടാ സംസ്ഥാനത്തിലും അബർഡീൻ എന്നു പേരുള്ള ഒരു നഗരമുണ്ട്. റെയിൽവേ കേന്ദ്രമെന്ന നിലയിൽ വ്യാപാര പ്രാധാന്യമുള്ള ഒരു നഗരമാണ് ഇത്.

ചിത്രശാല

തിരുത്തുക
  1. "Ainmean-Àite na h-Alba ~ Gaelic Place-names of Scotland". Archived from the original on 2021-05-05. Retrieved 2011-10-31.
  2. 2.0 2.1 Indo.com. "How Far Is It?". Retrieved 13 March 2007.
  3. http://www.legislation.gov.uk/uksi/1995/2211/note/made

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബർഡീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബർഡീൻ&oldid=4023418" എന്ന താളിൽനിന്ന് ശേഖരിച്ചത്