ഈജിപ്തിലെ തുർക്കി വൈസ്രോയിരുന്നു അബ്ബാസ് ഹിൽമി I ((അറബി: عباس الأول ). അഹമ്മദ് തൂസുൻ പാഷ (1793-1816)യുടെ പുത്രനായി 1813-ൽ ജനിച്ചു. മുഹമ്മദലി പാഷ (1769-1849)യുടെ പൌത്രനായ ഇദ്ദേഹം 1849 ആഗസ്റ്റിൽ ഇബ്രാഹിംപാഷയെ തുടർന്ന് ഈജിപ്തിലെ വൈസ്രോയി ആയി. ആദ്യംമുതൽതന്നെ ഇദ്ദേഹം ഈജിപ്തിന്റെ മേലുണ്ടായിരുന്ന വൈദേശിക സ്വാധീനത ഇല്ലാതാക്കാൻ ശ്രമിച്ചു. ഈജിപ്തിലുണ്ടായിരുന്ന ഫ്രഞ്ചു ഉദ്യോഗസ്ഥൻമാരെ മുഴുവനും പിരിച്ചുവിട്ടു. ഫ്രഞ്ചു സ്വാധീനത കുറഞ്ഞുവെങ്കിലും ബ്രിട്ടനുമായി ഈജിപ്ത് കൂടുതൽ അടുത്തു. മുഹമ്മദലി പാഷ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളുൾപ്പെടെ വൈദേശിക പ്രചോദിതമായ പല നടപടികളും നിർത്തലാക്കി. ഈ പരിഷ്കാരങ്ങൾ പിൻവലിച്ചതുകാരണം സാധാരണക്കാരന്റെ നികുതിഭാരം ഗണ്യമായി കുറഞ്ഞു.

അബ്ബാസ് ഹിൽമി I
Wāli self-declared Khedive of Egypt and Sudan, Hejaz, Morea, Thasos, Crete
ഭരണകാലംNovember 10, 1848 – August 2, 1849 (as Regent of Egypt and Sudan)
August 2, 1849 - July 13, 1854 (as Wali self-declared Khedive of Egypt and Sudan)
Arabicعباس حلمي الأول
ജനനം( 1812 -07-01)1 ജൂലൈ 1812
ജന്മസ്ഥലംJeddah, Hejaz
മരണം13 ജൂലൈ 1854(1854-07-13) (പ്രായം 42)
മരണസ്ഥലംBanha, Egypt
മുൻ‌ഗാമിIbrahim Pasha
പിൻ‌ഗാമിSa'id Pasha
ഭാര്യമാർ
  • Mahivech
  • Chazdil
  • Hawaya
  • Hamdam
  • Perlanet
അനന്തരവകാശികൾIbrahim Ilhamy
Mustafa
Hawa
Muhammad Sadik
Aisha Sadika
രാജവംശംMuhammad Ali Dynasty
പിതാവ്Tusun Pasha
മാതാവ്Bambakadin

അബ്ബാസ് ഹിൽമിയുടെ തുർക്കിവിരുദ്ധ മനോഭാവം ബ്രിട്ടന് സഹായകമായി. എന്നാൽ കാലക്രമേണ അബ്ബാസ് ഹിൽമി ഈ നയം മാറ്റുകയും തുർക്കി സുൽത്താനുമായി സൌഹാർദപരമായ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ നയതന്ത്രവിജയത്തിന് കാരണക്കാരൻ തുർക്കി പ്രതിനിധിയായ ഫു ആദ് എഫന്തിയായിരുന്നു. ക്രിമിയൻ യുദ്ധത്തിൽ (1853-56) 15,000 പേരടങ്ങുന്ന ഒരു കര-നാവികസേനയെ സുൽത്താന് അബ്ബാസ് ഹിൽമി എത്തിച്ചുകൊടുത്തു. 1854 ജൂലായ് 13-ന് ബെൻഹാ കൊട്ടാരത്തിൽ വച്ച് അബ്ബാസ് ഹിൽമിയെ രണ്ടു അടിമകൾ വധിച്ചു.

ആദ്യകാലജീവിതം

തിരുത്തുക

1812 ജൂലൈ 1 ന് സൌദി അറേബ്യയിലെ ജിദ്ദയിൽ ജനിച്ച അബ്ബാസ് കെയ്‌റോയിലാണ് വളർന്നത്.[1] മുഹമ്മദ് അലിയുടെ ചെറുമകനായ അദ്ദേഹം 1848-ൽ തൻ്റെ അമ്മാവൻ ഇബ്രാഹിം പാഷയുടെ പിൻഗാമിയായി.ഈജിപ്തും സുഡാനും ഭരിക്കാൻ നിയുക്തനായി.[2][3][4]

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ബാസ് ഹിൽമി ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  3. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  4. Bowen, John Eliot (1886). "The Conflict of East and West in Egypt". Political Science Quarterly. 1 (2): 295–335. doi:10.2307/2138972. JSTOR 2138972.
"https://ml.wikipedia.org/w/index.php?title=അബ്ബാസ്_ഹിൽമി_I&oldid=4139872" എന്ന താളിൽനിന്ന് ശേഖരിച്ചത്