അബിനാഥൻ
ഇറാനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇസ്രയേലിൽ സമാധാനപ്രവർത്തകനായി മാറിയ വ്യക്തിയാണ് അബിനാഥൻ. “(Hebrew: אייבי נתן,)” (ഏപ്രിൽ 29, 1927 – ഓഗസ്റ്റ് 27, 2008) പേർഷ്യയിലെ അബാദനിൽ 1922-ൽ ജനിച്ച അബിനാഥന്റെ യൗവ്വനകാലം മുംബൈയിലായിരുന്നു. പിന്നീട് അദ്ദേഹം ഇസ്രയേൽ പൗരത്വം നേടി.
അവ്രഹാം "അബി" നഥാൻ | |
---|---|
ജനനം | 1927 ഏപ്രിൽ 29 |
മരണം | 2008 ഓഗസ്റ്റ് 27 ടെൽ അവീവ്, ഇസ്രായേൽ |
പൗരത്വം | ഇസ്രായേലി |
തൊഴിൽ | മനുഷ്യസ്നേഹി സമാധാനപ്രവർത്തകൻ |
അറിയപ്പെടുന്നത് | വോയ്സ് ഓഫ് പീസ് എന്ന റേഡിയോ നിലയം സ്ഥാപിച്ചയാൾ |
വെബ്സൈറ്റ് | www |
സമാധാനം എന്നർഥമുള്ള “ശാഘോം” എന്നു പേരിട്ട സ്വകാര്യവിമാനത്തിൽ അദ്ദേഹം 1966-ൽ ഈജിപ്‌തിലേക്ക് പറന്നു. ഈജിപ്‌ത് പ്രസിഡൻറ് ഗമൽ അബ്‌ദൽ നാസറിനെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ ശ്രമത്തിന് അബിനാഥൻ ഇസ്രയേൽ ജയിലിലായി. 1980ന്റെ അവസാനവും 1990ന്റെ ആദ്യവും പി.എൽ.ഒ. നേതാവ് യാസർ അരാഫത്തിനെ കണ്ടതിനും അദ്ദേഹം ജയിലിലായി.[1].[2]
1973 മുതൽ 1993 വരെ നാഥന്റെ കപ്പൽ റേഡിയോ നിലയം (Voice of Peace radio station.) സംഗീതത്തോടൊപ്പം സമാധാനസന്ദേശവും പ്രക്ഷേപണം ചെയ്‌തു. ഇസ്രയേൽ തീരത്ത് കടലിലാണ് കപ്പൽ നങ്കൂരമിട്ടിരുന്നത്. ഇസ്രയേലും പി.എൽ.ഒ.യും സമാധാനക്കരാർ ഒപ്പിട്ട 1993-ൽ അദ്ദേഹം കപ്പൽ ഉപേക്ഷിച്ച് റേഡിയോപ്രക്ഷേപണം നിർത്തി. ഇസ്രയേലിലേക്ക് കുടിയേറിയശേഷം നാഥൻ ഇസ്രയേലിന്റെയും പിന്നീട് ബ്രിട്ടന്റെയും യുദ്ധവൈമാനികനായിരുന്നു. 1948-ലെ യുദ്ധത്തിലും അബിനാഥൻ പങ്കെടുത്തിട്ടുണ്ട്.[3]
പലസ്‌തീൻപ്രശ്‌നത്തിന്റെ പേരിൽ ഇസ്രയേൽ അറബ് ബന്ധം ഏറെ വഷളായിരുന്നപ്പോൾ ഈജിപ്‌തിലേക്കും പലസ്‌തീനിലേക്കും യാത്രചെയ്‌ത് ജയിൽശിക്ഷ ഏറ്റുവാങ്ങിയ നാഥൻ തന്റെ രാജ്യവും ഒരുനാൾ ഈ വഴി പിന്തുടരുമെന്ന വിശ്വാസക്കാരനായിരുന്നു. 1997-ൽ അബിനാഥന് പക്ഷാഘാതം പിടിപെട്ടു. ഇതിനു ശേഷം അദ്ദേഹത്തിനു ആരോഗ്യം വീണ്ടെടുക്കാനായില്ല.
അവലംബം
തിരുത്തുക- ↑ Kaplan Sommer, Allison (1993-10-01). "Abie Nathan pulls up anchor". The Jerusalem Post. Archived from the original on 2007-10-01. Retrieved 2007-04-30.
- ↑ "Nathan to sink peace ship today". The Jerusalem Post. 1993-11-28. Archived from the original on 2007-10-01. Retrieved 2007-04-30.
- ↑ http://www.mathrubhumi.com/php/newsFrm.php?news_id=1247165&n_type=NE&category_id=5&Farc=[പ്രവർത്തിക്കാത്ത കണ്ണി]