അബാഷ (Georgian: აბაშა) 4,941 ജനസംഖ്യയുള്ള പടിഞ്ഞാറൻ ജോർജിയയിലുള്ള ഒരു പട്ടണമാണ്. ഈ പട്ടണം അബാഷ, നൊഘേല എന്നീ നദികൾക്കിടയിലായി സമുദ്ര നിരപ്പിൽനിന്ന് 23 മീറ്റർ ഉയരത്തിൽ ജോർജ്ജിയയുടെ തലസ്ഥാന നഗരിയായ ടിബിലിസിക്ക് 283 കിലോമീറ്റർ (176 മൈലുകൾ) ദൂരത്തിലാണുള്ളത്. 1964 ൽ ഈ സെറ്റിൽമെന്റിന് പട്ടണത്തിന്റെ പദവി കിട്ടി. ഇത് സമെഗ്രെലോ-സെമോ സ്വാനെറ്റി മേഖലയ്ക്കുള്ളിലുള്ള അബാഷ ജില്ലയുടെ ഭരണ തലസ്ഥാനമാണ്. ജോർജ്ജിയൻ ഓർത്തഡോക്സ് എപ്പാർച്ചി ഓഫ് ച്കോൻഡിഡിയും അബാഷയിലാണുള്ളത്.

അബാഷ

აბაშა
Town
Abasha's main street
Abasha's main street
പതാക അബാഷ
Flag
Official seal of അബാഷ
Seal
അബാഷ is located in Georgia
അബാഷ
അബാഷ
Location in Georgia
Coordinates: 42°12′15″N 42°12′10″E / 42.20417°N 42.20278°E / 42.20417; 42.20278
Country Georgia
RegionSamegrelo-Zemo Svaneti
ഉയരം
23 മീ(75 അടി)
ജനസംഖ്യ
 (2014)[1]
 • ആകെ4,941
സമയമേഖലUTC+4
വെബ്സൈറ്റ്abasha.ge

1970 കളിൽ ജോർജിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന എഡ്വേർഡ് ഷെവർഡ്നാഡ്സേ അവതരിപ്പിച്ച സോവിയറ്റ് യൂണിയൻ കാലത്തെ സാമ്പത്തിക പരീക്ഷണവുമായി അബാഷിന്റെ ആധുനിക ചരിത്രം പ്രാഥമികമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. 1971-ൽ, കോൽഖോസടക്കം ജോർജിയയിലെ എല്ലാ പ്രാദേശിക കാർഷിക സ്ഥാപനങ്ങളും ഷെവർഡ്നാഡ്സേ ഒരു ഏക മാനേജ്മെന്റ് അസോസിയേഷനായി പുനഃസംഘടിപ്പിച്ചു. അതേസമയത്തുതന്നെ കൃഷി ഭൂമിയിൽ പണിയെടുക്കുന്നവർക്ക് ഭൌതികവും സാമ്പത്തികവുമായ മുൻഗണന ലഭിച്ചിരുന്നു. ഈ നീക്കങ്ങളുടെ ഫലമായി മുമ്പ് ദരിദ്രാവസ്ഥയിലായിരുന്ന അബാഷാ ജില്ലയിൽ കാർഷിക ഉൽപാദനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവുണ്ടായി. സോവിയറ്റ് യൂണിയനിൽ ലെനിൻറെ കാലം മുതലുള്ള ആദ്യത്തെ സ്വകാര്യ സംരംഭം ആയിരുന്നു ഇത്.1980 കളുടെ ആരംഭത്തിൽ, "അബാഷ പരീക്ഷണം", ജോർജിയുടെ മറ്റ് ഭാഗങ്ങളിലേയ്ക്കു വ്യാപിപ്പിക്കുകയും അവിടങ്ങളിലും അത്യധികമായി വിജയം നേടുകയും ചെയ്തു.[2]

അബാഷയിലെ പ്രശസ്തർ തിരുത്തുക

  • Konstantine Gamsakhurdia (1893–1975), ഒരു ജോർജിയൻ എഴുത്തുകാരൻ
  • Akaki Khoshtaria (1873–1932), ഒരു സംരംഭകൻ, സാമൂഹ്യവാദി, മനുഷ്യസ്നേഹി
  • Radish Tordia (born 1936), ഒരു ജോർജിയൻ പെയിന്റർ

കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. Retrieved 2 June 2016.
  2. Suny, Ronald Grigor (1994), The Making of the Georgian Nation: 2nd edition, page 312. Indiana University Press, ISBN 0-253-20915-3
"https://ml.wikipedia.org/w/index.php?title=അബാഷ&oldid=3632157" എന്ന താളിൽനിന്ന് ശേഖരിച്ചത്