അഫ്താബ് ശിവ്ദസാനി
ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടനാണ് അഫ്താബ് ശിവ്ദസാനി . (ജനനം: 25 ജൂൺ 1978).
അഫ്താബ് ശിവ്ദസാനി | |
---|---|
തൊഴിൽ | Actor |
സജീവ കാലം | 1987-1994, 1999-present |
മാതാപിതാക്ക(ൾ) |
ജീവചരിത്രം
തിരുത്തുകഅഫ്താബ് ശിവ്ദസാനി പഠിച്ചത് മുംബൈയിലാണ്. വാണിജ്യ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നേടി. ആദ്യ കാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 14 വയസ്സുള്ളപ്പോൾ തന്നെ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. 1980-90 കളിൽ ഒരു ബാലതാരമായി പല ചിത്രങ്ങളിൽ അഭിനയിച്ചു.
അഭിനയ ജീവിതം
തിരുത്തുക19 വയസ്സു വര പിന്നീട് പരസ്യ ചിത്രങ്ങളിൽ ഒരു മോഡലായുള്ള അഭിനയം തുടർന്നു. പിന്നീട് 1999 ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത മസ്ത് എന്ന ചിത്രത്തിൽ ഉർമിള മാതോന്ദ്കറുടെ നായകനായി അഭിനയിച്ചു. ഇത് ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള പുരസ്കാരം ലഭിച്ചു.
പിന്നീട് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2001 ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത കസൂർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയം ഒരു മികച്ച നടനെന്നുള്ള കഴിവ് അഫ്താബ് തെളിയിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകഅഫ്താബിന്റെ പിതാവ് ഒരു സിന്ധി വംശജനും മാതാവ് ഒരു പാർസി വംശജയുമാണ്. അഫ്താബിന് ഒരു സഹോദരിയുണ്ട്. രണ്ട് പേരുടേയും ജനന ദിവസം ജൂൺ 25 ആണ് എന്നുള്ളത് ഇവർക്കിടയിലെ ഒരു പ്രത്യേകതയാണ്.