ഇന്ത്യയിലെ  ട്രാൻസ്ജെൻറർ ആക്ടിവിസ്റ്റും  രാഷ്ട്രീയ പ്രവർത്തകയും പത്രപ്രവർത്തകയുമായ ഒരു ട്രാൻസ്ജെൻറർ വനിതയാണ് അപ്സര റെഡ്ഡി. 2019 ജനുവരി 8 ന് കോൺഗ്രസ് പ്രസിഡന്റ്  രാഹുൽ ഗാന്ധി ഇവരെ അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഈ പദവിയിൽ എത്തുന്ന ആദ്യ ട്രാൻസ്ജെൻറർ സ്ത്രീയാണ് അപ്സര[1].

അപ്സര റെഡ്ഡി
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
തൊഴിൽട്രാൻസ്ജെൻറർ ആക്ടിവിസ്റ് , മാധ്യമ പ്രവർത്തക ,രാഷ്ട്രീയ പ്രവർത്തക
മാതാപിതാക്ക(ൾ)രമേശ് റെഡ്ഡി ,അനുരാധ റെഡ്ഡി

ജീവിത രേഖ

തിരുത്തുക

അജയ് റെഡ്ഡി എന്നായിരുന്നു ആദ്യ പേർ. ഓസ്‌ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദവും ലണ്ടനിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ഡവലപ്മെന്റൽ എക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നേടി. മൊണാഷ് യൂണിവേഴ്സിറ്റിയിലെ ഓവർസീസ് സ്റ്റുഡന്റ്സ് സർവീസ് പ്രസിഡന്റായിരുന്നു.

മീഡിയ പ്രവർത്തനം

തിരുത്തുക

ലണ്ടനിലെ ബി.ബി.സി. വേൾഡ് സർവീസ്, ദ ഹിന്ദു ,കോമൺവെൽത്ത് സെക്രട്ടേറിയറ്റ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് , ഡെക്കാൻ ക്രോണിക്കൽ എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. കൺസ്യൂമറിസം, രാഷ്ട്രീയം, സെലിബ്രിറ്റി ലൈഫ്സ്റ്റൈൽസ്, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ കോളങ്ങൾ എഴുതിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായി, മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ്, ഫോർമുല വൺ റേസർ മൈക്കൽ ഷൂമാക്കർ, എ.ആർ. റഹ്മാൻ, ഹോളിവുഡ് താരം നിക്കോളാസ് കേജ് തുടങ്ങിയവരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. ശ്രീലങ്ക, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഉണ്ടായ സുനാമി ദുരന്തം റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ് ടി വി ചാനൽ ആയ തന്തി ടി.വി.യിൽ നാട്പുടൻ അപ്സര എന്ന ഷോ അവതരിപ്പിച്ചു.[2],[3] ഓസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ ഡോ. ടി.ജെ. റാവു വിന്റെ മീഡിയ ഉപദേശക ആയി പ്രവർത്തിച്ചിട്ടുണ്ട് .

സാമൂഹ്യ പ്രവർത്തനം

തിരുത്തുക

യൂണിസെഫ് തമിഴ്നാട്ടിൽ നടത്തിയ ഒരു ആരോഗ്യ പരിപാടിയുടെ ഭാഗമായി പ്രവർത്തിച്ചു. 2016 ൽ ഇവർ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടിയിൽ ചേർന്നു. പാർട്ടിയുടെ വക്താവ് ആയിരുന്നു. മാഡ്രിഡിലെ യൂറോപ്യൻ പാർലമെൻറ് സെഷൻ, ദ വേൾഡ് പ്രൈഡ് സമ്മിറ്റ്, യൂനിസെഫ്, ഗോൾഡ് മാൻ സാച്ച്സ്, നാസ്കോം ഇൻഡ്യ , പ്രിൻസ്ടൺ യൂണിവേഴ്സിറ്റി തുടങ്ങിയ ഉന്നതങ്ങളായ വേദികളിൽ സംസാരിച്ചിട്ടുണ്ട്.

  1. "ഭാരവാഹിയായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്; കോൺഗ്രസിന് ഇത് ചരിത്രമുഹൂർത്തം -". www.manoramaonline.com.
  2. "Natpudan Apsara -". en.wikipedia.org.
  3. "Natpudan Apsara -". www.youtube.com.
"https://ml.wikipedia.org/w/index.php?title=അപ്സര_റെഡ്ഡി&oldid=3133753" എന്ന താളിൽനിന്ന് ശേഖരിച്ചത്