അപ്പർ മസ്താങ്
ഹിമാലയത്തിലെ നേപ്പാളി ഭാഗത്തുള്ള വിദൂരമായ ഒറ്റപ്പെട്ട പ്രദേശമാണ് 'മസ്താങ് Mustang (from the Tibetan möntang (വൈൽ: smon-thang), Nepali: मुस्तांग Mustāṃg "fertile plain"). മുമ്പ് ലോ രാജ്യം Kingdom of Lo ആയിരുന്നു. അപ്പർ മസ്താങ് എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശം, 1992 വരെ സൈനികവിമുക്ത പ്രദേശമായിരുന്നു. ലോകത്തെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട പ്രദേശമായിരുന്നു ഇത്. ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ടിബറ്റിലെ ഭാഷകളാണു സംസാരിച്ചുവരുന്നത്. പുറംലോകത്തുനിന്നും ഒറ്റപ്പെട്ടുനിന്നിരുന്ന ഈ പ്രദേശത്തെ സവിശേഷമായ ടിബറ്റൻ സംസ്കാരം ഇന്നും സംരക്ഷിതമായി നിലനിന്നുവരുന്നുണ്ട്.
കിങ്ഡം ഓഫ് ലോ / മസ്താങ് སྨོནཋང | |
---|---|
Flag | |
തലസ്ഥാനം | Lo Manthang |
ഔദ്യോഗിക ഭാഷകൾ | |
സ്ഥാപിതം | 1380 |
• ആകെ വിസ്തീർണ്ണം | 2,020[1] കി.m2 (780 ച മൈ) |
• Estimate | 7,000[1] |
• ജനസാന്ദ്രത | 3.47/കിമീ2 (9.0/ച മൈ) |
നേപ്പാളിലെ ധവളഗിരി സോണിൽപ്പെട്ട മസ്താങ്ങ് ജില്ലയുടെ വടക്കൻ ഭാഗത്തുള്ള മൂന്നിൽ രണ്ടു പ്രദേശങ്ങളും അപ്പർ മസ്താങിൽ പെടും. തെക്കൻ മൂന്നിലൊന്ന് പ്രദേശത്തെ തകാലി എന്നു വിളിക്കുന്നു. ഇവിടെയാണ് തകാലി ഭാഷ സംസാരിക്കുന്ന തകാലി വംശജർ താമസിക്കുന്നത്. അവരുടെ സംസ്കാരം റ്റിബറ്റൻ സംസ്കാരവും നേപ്പാളീസ് സംസ്കാരവും കൂടിക്കലർന്നതാണ്. മസ്താങിലെ ജീവിതം വിനോദസഞ്ചാരത്തിലും മൃഗവളർത്തലിലും വാണിജ്യത്തിലും നിലനിൽക്കുന്നു.2008ലാണ് മസ്താങിന്റെ രാജഭരണപദവി എടുത്തുകളഞ്ഞത്. ആ വർഷം നേപ്പാൾ ഒരു ജനാധിപത്യ റിപ്പബ്ലിക്കായതിനാൽ ആണ് മസ്താങിന്റെ അധികാരം നഷ്ടമായി ആ രാജ്യം നേപ്പാളിൽ ലയിച്ചത്. നേപ്പാൾ രാജഭരണത്തിലായിരുന്ന 2008നു മുമ്പ് മസ്താങ് ആ രാജാവിന്റെ സാമന്തരാജ്യമായിരുന്നു. പുറംലോകത്തിന്റെ സ്വാധീനം മസ്താങ് ജനതയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിവരികയാണ്. പ്രത്യേകിച്ചും ചൈനയുടെ സ്വാധീനം ഈ പ്രദേശത്തു കൂടിക്കൂടിവരുന്നുണ്ട്.[2]
കാലാവസ്ഥ
തിരുത്തുകഅപ്പർ മസ്താങ്ങിലെ കാലാവസ്ഥ (ട്രാൻസ്-ഹിമാലയൻ കാലാവസ്ഥ)വളരെ തണുത്തതും അർദ്ധ മരുഭൂപ്രദേശത്തെ പോലുള്ളതുമാണ്. 250–400 മിമീ. ആണിവിടത്തെ ശരാശരി മഴ. അന്നപൂർണ്ണ, ധവളഗിരി പർവ്വതങ്ങളുടെ മഴനിഴൽപ്രദേശത്താണു അപ്പർ മസ്താങ് കിടക്കുന്നത്.
ജനസംഖ്യാവിതരണം
തിരുത്തുക2001ലെ ജനസംഖ്യാ കണക്കുപ്രകാരം, മസ്താങ് പ്രദേശത്തിന്റെ മുഴുവൻ ജനസംഖ്യ 14,981 ആണ്. മുപ്പത് ചെറിയ സെറ്റിൽമെന്റുകളും 3 പട്ടണങ്ങളും ഉൾപ്പെട്ടതാണീ പ്രദേശം. ഈ പ്രദേശത്തെ താമസക്കാർ തകലി, ഗുരുങ് എന്നീ വംശങ്ങളോ പരമ്പരാഗതമായ റ്റിബറ്റ് വംശജരായ മസ്താങ് വംശജരോ ആണ്.
മസ്താങ് ജനങ്ങൾ കൂടുതലും കാളി ഗന്ധകി നദിയ്ക്കു സമീപമാണു താമസിക്കുന്നത്. സമുദ്രനിരപ്പിൽനിന്നും 2800–3900 മീറ്റർ പൊക്കത്തിലാണ് ഈ പ്രദേശം. ഇവിടത്തെ കഠിനമായ സാഹചര്യം കാരണം നേപ്പാളിന്റെ കീഴ്ഭാഗത്തേയ്ക്ക് ഇവിടത്തെ ജനങ്ങൾ തണുപ്പുകാലസഞ്ചാരം നടത്തുന്നു. മസ്താങ് ജില്ലയുടെ ഭരണനിയന്ത്രണകേന്ദ്രം ജൊംസോം എന്ന സ്ഥലത്താണ്. ഇതാണിതിന്റെ തലസ്ഥാനം. കാങ്ബേണിയിൽ നിന്നും 8 കിലോമീറ്റർ തെക്കായാണീ പ്രദേശം സ്ഥിതിചെയ്യുന്നത്. 1962 മുതൽ മസ്താങിനു ജൊംസോമിൽ ഒരു വിമാനത്താവളം ഉണ്ട്. 1992 മുതൽ പടിഞ്ഞാറൻ വിനോദസഞ്ചാരത്തിനായി ഈ പ്രദേശം തുറന്നുനൽകി.
ഭൂമിശാസ്ത്രം
തിരുത്തുകഗന്ധകി നദിയാണ് മസ്താങിന്റെ പ്രധാന ജലസ്രോതസ്സ്. ഈ നദി മസ്താങിൽനിന്നും നേപ്പാളിന്റെ തെക്കുഭാഗത്തേയ്ക്ക് ഒഴുകുന്നു. മസ്താങിനെ കുറുകെ സഞ്ചരിക്കുന്നു. ഈ നദിക്കു സമാന്തരമായി ഒരു പുരാതനപാതയുണ്ട്. ഇതുവഴി ഇന്ത്യയിൽനിന്നും ടിബറ്റിലേയ്ക്ക് വാണിജ്യപാതയുണ്ടായിരുന്നു. ഉപ്പിനുവേണ്ടിയുള്ള വാണിജ്യം ആയിരുന്നു ഇന്ത്യയുമായി ആന്ന് നടന്നിരുന്നത്. തെക്കൻ മസ്താങ് ജില്ലയിലൂടെ നദിയൊഴുകുന്ന സ്ഥലത്ത് കാളി-ഗന്ധകി ഗോർജ് ഉണ്ട്. ചില കണക്കുകളിൽ ഇതാണത്രേ ലോകത്തിലെ തന്നെ എറ്റവും ആഴമുള്ള ഗോർജ്.
പരമ്പരാഗതമായ മസ്താങിനു (ലോ രാജ്യം)53 കിലോമീറ്റർ വടക്കുതെക്കു വീതിയും 60 കിലോമീറ്റർ കിഴക്കു പടിഞ്ഞാറ് നീളവുമുണ്ടായിരുന്നു. ഈ രാജ്യത്തിന്റെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശത്തിനു 2750 മീ. ആയിരുന്നു ഉയരം.
ഗതാഗതം
തിരുത്തുകചരിത്രം
തിരുത്തുകടൂറിസം
തിരുത്തുകജനകീയസംസ്കാരത്തിൽ
തിരുത്തുകഇതും കാണൂ
തിരുത്തുക- Jomsom Airport
- Mustang Caves
- Tangbe
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Raffaele, Paul (April 1998). "Into the Forbidden Kingdom of Mustang". Reader's Digest. 421. 71.
- ↑ Mustang: A Kingdom on the Edge Al Jazeera Correspondent
പുസ്തകസൂചി
തിരുത്തുക- Michel Peissel (1967). Mustang – A lost Tibetan Kingdom. Dutton, New York.
- Clara Marullo (1995). The Last Forbidden Kingdom, Mustang: Land of Tibetan Buddhism. Photographs by Vanessa Schuurbeque. Charles E. Tuttle Co., Ltd., Rutland, Vermont. ISBN 0-8048-3061-40-8048-3061-4.
- Peter Matthiessen (1996). East of Lo Monthang – In the Land of Mustang. Photography by Thomas Laird. Shambhala Publications, Berkeley, Cal.
ഡോക്യുമെന്ററികൾ
തിരുത്തുക- Lost Treasures of Tibet Archived 2013-02-25 at the Wayback Machine., 2003-2-18.
- Steve Chao: Mustang: A Kingdom on the Edge. Al Jazeera Correspondent, 2012-2-20.
- The Last Lost Kingdom, a Feature Documentary by Larry Levene.