ഒരു പ്രാചീന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ് ‍അപ്പോളോണിയസ്. അലക്സാൻഡ്രിയയിലെ യൂക്ളിഡ്, ആർക്കിമിഡീസ് എന്നീ ശാസ്ത്രജ്ഞൻമാരെപ്പോലെ അപ്പോളോണിയസും ഗണിതശാസ്ത്രത്തിനു മികച്ച സംഭാവനകൾ നല്കിയിട്ടുണ്ട്. എട്ട് ഭാഗങ്ങളായി ഇദ്ദേഹം രചിച്ച കോണിക് സെക്ഷൻസ് (Conic Sections) എന്ന ഗണിതശാസ്ത്രഗ്രന്ഥം 1710-ൽ എഡ്മണ്ട് ഹാലി എന്ന ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിക്കുകയുണ്ടായി. മഹാനായ ഗണിതശാസ്ത്രജ്ഞൻ എന്ന ബഹുമതി അപ്പോളോണിയസിനു നേടിക്കൊടുത്തത് ഈ ഗ്രന്ഥമാണ്. യൂക്ളിഡിന്റേയും മെനെക്മസ്സിന്റേയും ഗ്രന്ഥങ്ങളെക്കാൾ പ്രചാരം, ഏകദേശം 2,000 വർഷങ്ങളോളം ഈ കൃതിക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാലശേഷമാണ് മറ്റൊരു ഗ്രന്ഥമായ ഡിറ്റർമിനേറ്റ് സെക്ഷൻ (Determinate Section) ആർ.സൈമൺ എന്ന ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിച്ചത്. അലക്സാൻഡ്രിയയിലും പെർഗാമിലുമായിരുന്നു ജീവിതകാലം ഏറിയകൂറും കഴിച്ചിരുന്നത് എന്നതൊഴിച്ചാൽ അപ്പോളോണിയസിന്റെ മറ്റു ജീവചരിത്രവിവരങ്ങൾ ഒന്നും ലഭ്യമല്ല.

Types of conic sections
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോളോണിയസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം തിരുത്തുക

  • Alhazen (1985). Hogendijk, J.P. (ed.). Ibn al-Haytham's Completion of the "Conics". New York: Springer Verlag.
  • Apollonius. Apollonii Pergaei quae Graece exstant cum commentariis antiquis. Edited by I. L. Heiberg. 2 volumes. (Leipzig: Teubner, 1891/1893).
  • Apollonius. Apollonius of Perga Conics Books I–III. Translated by R. Catesby Taliaferro. (Santa Fe: Green Lion Press, 1998).
  • Apollonius. Apollonius of Perga Conics Book IV. Translated with introduction and notes by Michael N. Fried. (Santa Fe: Green Lion Press, 2002).
  • Fried, Michael N.; Unguru, Sabetai (2001). Apollonius of Perga’s Conica: Text, Context, Subtext. Leiden: Brill.
  • Knorr, W. R. (1986). Ancient Tradition of Geometric Problems. Cambridge, MA: Birkhauser Boston.
  • Neugebauer, Otto (1975). A History of Ancient Mathematical Astronomy. New York: Springer-Verlag.
  • Pappus of Alexandria (1986). Jones, A (ed.). Book 7 of the "Collection". New York: Springer-Verlag.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അപ്പോളോണിയസ്&oldid=3943485" എന്ന താളിൽനിന്ന് ശേഖരിച്ചത്