അപ്പോമോർഫീൻ
മോർഫീൻ എന്ന പ്രകൃതിജന്യ-ആൽക്കലോയ്ഡിൽനിന്നും ഒരു ജലതന്മാത്ര നീക്കംചെയ്ത് വ്യുത്പാദിപ്പിക്കാവുന്ന കൃത്രിമ-ആൽക്കലോയ്ഡിനെ അപ്പോമോർഫീൻ എന്നു പറയുന്നു. ഫോർമുല, C17 H17 O2 N. അമ്ലത്തിന്റെ പ്രതിപ്രവർത്തനം കൊണ്ടാണ് മോർഫീനിൽനിന്ന് അപ്പോമോർഫീൻ സാധാരണയായി നിർമ്മിക്കാറുള്ളത്. ജലതന്മാത്ര നഷ്ടപ്പെടുന്നതോടൊപ്പം മോർഫീൻ-തന്മാത്രയുടെ സംരചനയിൽ ഒരു പുനഃക്രമീകരണവും (rearrangement) നടക്കുന്നുണ്ട്. അപ്പോമോർഫീൻ നിറമില്ലാത്തതും ക്രിസ്റ്റലീയവുമായ പദാർഥമാണ്. പക്ഷേ ഓക്സീകരണം മൂലം ഇതിന് എളുപ്പത്തിൽ പച്ച നിറം വന്നുചേരും. ജലത്തിൽ പ്രായേണ അലേയമായ അപ്പോമോർഫീൻ ആൽക്കഹോളിലും ക്ലോറൊഫോമിലും അലിയും. ഹൈഡ്രോക്ലോറൈഡ് രൂപത്തിൽ ഇത് ഒരു വമനൌഷധമായി ഉപയോഗിക്കാറുണ്ട്. കുത്തിവയ്പായും വായിൽക്കൂടെയും ഇതു കൊടുക്കാം. താഴ്ന്ന മാത്രകളിൽ അപ്പോമോർഫീൻ കഫനിഷ്കാസകമായി (expectorant) പ്രവർത്തിക്കുന്നു.
Clinical data | |
---|---|
Trade names | Apokyn |
AHFS/Drugs.com | monograph |
MedlinePlus | a604020 |
Pregnancy category |
|
Routes of administration | Oral, SC |
ATC code | |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | 100% following sc injection |
Protein binding | ~50% |
Metabolism | Hepatic |
Elimination half-life | 40 minutes (range 30-60 minutes) |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.000.327 |
Chemical and physical data | |
Formula | C17H17NO2 |
Molar mass | 267.322 g/mol |
3D model (JSmol) | |
| |
| |
(what is this?) (verify) |
പുറംകണ്ണികൾ
തിരുത്തുക- http://www.apomorphine.org/[പ്രവർത്തിക്കാത്ത കണ്ണി]
- http://www.nlm.nih.gov/medlineplus/druginfo/meds/a604020.html
- http://www.mims.com/USA/drug/info/apomorphine/[പ്രവർത്തിക്കാത്ത കണ്ണി]
- http://biopsychiatry.com/apomorphine.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പോമോർഫീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |