സംഗീതത്തിൽ രാഗശില്പങ്ങളുടെ അന്ത്യസ്വരങ്ങൾക്ക് പൊതുവേ ഉള്ള പേരാണ് അപന്യാസം. യുക്തമായ സ്വരങ്ങളുടെ അടുക്കുകളാണ് രാഗവിസ്താരം. രാഗശില്പങ്ങളുടെ വൈശിഷ്ട്യം സ്വരങ്ങളുടെ സംയോജനക്രമത്തെ ആശ്രയിച്ചിരിക്കും. രാഗവിസ്താരത്തിന്റെ ഭദ്രതയ്ക്ക് രൂപശില്പഭംഗി വേണം. ആ ഭംഗിക്ക് ശില്പങ്ങളുടെ ആദിമധ്യാന്തങ്ങൾ പ്രധാനമാണ്. ഓരോ രാഗങ്ങളിലും അതിനു പ്രത്യേകമായുള്ള സ്വരങ്ങളിൽ മാത്രമേ ആലാപനം അവസാനിപ്പിക്കുവാൻ പാടുള്ളു. മറിച്ചായാൽ രാഗച്ഛായയ്ക്ക് ഭംഗം സംഭവിക്കും. അതുകൊണ്ട് അപന്യാസം രാഗങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഭാഗമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപന്യാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപന്യാസം&oldid=1081035" എന്ന താളിൽനിന്ന് ശേഖരിച്ചത്