അപകേന്ദ്രബലം

(അപകേന്ദ്ര ബലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉദാത്ത ബലതന്ത്രത്തിൽ വർത്തുള ചലനത്തിലുള്ള ഒരു non-inertial ആധാരവ്യൂഹത്തിൽ ഉടലെടുക്കുന്ന ജഡത്വബലത്തെ(inertial force) (അഥവാ "fictitious" force) സൂചിപ്പിക്കാനും അഭികേന്ദ്രബലത്തിന്റെ പ്രതിപ്രവർത്തനത്തെ സൂചിപ്പിക്കാനും അപകേന്ദ്രബലം എന്ന പദം ഉപയോഗിക്കുന്നു.

ഋജുരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു വൃത്താകൃതിയിലുള്ള പാതയിൽ സഞ്ചരിക്കണമെങ്കിൽ ആ വസ്തുവിനെ വൃത്ത്കേന്ദ്രത്തിലേക്കുവലിക്കുന്ന ഒരു അഭികേന്ദ്രബലം വേണം. ഈ ബലം ഇല്ലെങ്കിൽ വസ്തു വൃത്തത്തിൻറെ സ്പർശരേഖയിൽകൂടി ഋജുവായിത്തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കും. അഭികേന്ദ്രബലം വസ്തുവിൽ പ്രയോഗിക്കപ്പെടുമ്പോൾ ന്യൂട്ടൻറെ മൂന്നാം ചലനനിയമമനുസരിച്ച് എതിർദിശയിൽ ഒരു പ്രതിപ്രവർത്തനബലമായി അതിനു തത്തുല്യമായ ഒരു അപകേന്ദ്രബലം ഉടലെടുക്കും. അങ്ങനെ വസ്തുവിനെ വൃത്തകേന്ദ്രത്തിലേക്കടുപ്പിക്കാതെ വൃത്തപരിധിയിൽതന്നെ ചലിച്ചുകൊണ്ടിരിക്കാൻ സഹായിക്കുന്നു. അഭികേന്ദ്രബലം വസ്തുവിൻറെ പിണ്ഡത്തിനോടും വേഗതയുടെ വർഗത്തിനോടും നേരിട്ട് അനുപാതത്തിലും വൃത്തത്തിൻറെ വ്യാസാർദ്ധത്തിനോട് വിപരീതാനുപാതത്തിലുമാണ്.

"https://ml.wikipedia.org/w/index.php?title=അപകേന്ദ്രബലം&oldid=3949408" എന്ന താളിൽനിന്ന് ശേഖരിച്ചത്