ഇതിൽ കൂടുതലായും വിശദീകരിച്ചിരിക്കുന്നത് അഭികേന്ദ്രബലത്തെക്കുറിച്ചല്ലേ? --Vssun 13:23, 6 ഫെബ്രുവരി 2010 (UTC)Reply

interwiki

തിരുത്തുക

en:Centripetal force അല്ലേ? --Vssun 13:27, 6 ഫെബ്രുവരി 2010 (UTC)Reply

അഭികേന്ദ്രബലം = centripetal force, അപകേന്ദ്രബലം = centrifugal force ആണ്‌. സാധാരണ ഉദ്ദേശിക്കുന്ന അപകേന്ദ്രബലം മൂന്നാം നിയമം വഴി ഉളവാകുന്നതുമല്ല. ലേഖനം തിരുത്തണം -- റസിമാൻ ടി വി 15:57, 6 ഫെബ്രുവരി 2010 (UTC)Reply

non-inertial

തിരുത്തുക

ആമുഖത്തിലെ non-inertial എന്ന പദത്തെ അജഡത്വ എന്ന് പരിഭാഷ ചെയ്യാനാകുമോ? --Vssun (സംവാദം) 12:07, 26 സെപ്റ്റംബർ 2012 (UTC)Reply

inertia=ജഡത്വം ആകുമ്പോൾ inertial=ജഡ എന്നതല്ലേ ശരിയാവുക? രണ്ടാം ഖണ്ഡിക ആകെമൊത്തം മണ്ടത്തരമാണ്. "അഭികേന്ദ്രബലം വസ്തുവിൽ പ്രയോഗിക്കപ്പെടുമ്പോൾ ന്യൂട്ടൻറെ മൂന്നാം ചലനനിയമമനുസരിച്ച് എതിർദിശയിൽ ഒരു പ്രതിപ്രവർത്തനബലമായി അതിനു തത്തുല്യമായ ഒരു അപകേന്ദ്രബലം ഉടലെടുക്കും. അങ്ങനെ വസ്തുവിനെ വൃത്തകേന്ദ്രത്തിലേക്കടുപ്പിക്കാതെ വൃത്തപരിധിയിൽതന്നെ ചലിച്ചുകൊണ്ടിരിക്കാൻ സഹായിക്കുന്നു." അഭികേന്ദ്രബലം വസ്തുവിൽ പ്രയോഗിക്കപ്പെടുകയാണെങ്കിൽ അതിന്റെ പ്രതിപ്രവർത്തനം വസ്തുവിന്റെ മേലല്ല നടക്കുക. എന്താണോ വസ്തുവിൽ അഭികേന്ദ്രബലം പ്രയോഗിക്കുന്നത്, വസ്തു അതിന്മേലാണ് ഈ പ്രതിപ്രവർത്തന അപകേന്ദ്രബലം പ്രയോഗിക്കുക. അതിനാൽ വസ്തുവിനെ വൃത്തകേന്ദ്രത്തിലേക്കടുപ്പിക്കാതെ ചലിക്കാൻ സഹായിക്കുന്നു എന്നു പറയുന്നതിൽ ഒരു കാര്യവുമില്ല -- റസിമാൻ ടി വി 18:47, 26 സെപ്റ്റംബർ 2012 (UTC)Reply
non-inertial - ജഡത്വ-രഹിത എന്ന രീതിയിൽ പ്രയോഗിച്ചാൽ പോരെ?--പ്രവീൺ:സംവാദം 19:06, 26 സെപ്റ്റംബർ 2012 (UTC)Reply
ജഡത്വമില്ലാത്ത എന്ന അർത്ഥമല്ലല്ലോ ഇവിടെ -- റസിമാൻ ടി വി 19:07, 26 സെപ്റ്റംബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അപകേന്ദ്രബലം&oldid=4026144" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അപകേന്ദ്രബലം" താളിലേക്ക് മടങ്ങുക.