അന മരിയ മാഷാഡോ
ലിജിയ ബോജങ്ക നൺസ്, റൂത്ത് റോച്ച എന്നിവരോടൊപ്പം ചേർന്ന് കുട്ടികളുടെ പുസ്തകങ്ങളുടെ രചനയുടെ പേരിൽ അറിയപ്പെടുന്ന ഒരു ബ്രസീലിയൻ എഴുത്തുകാരിയാണ് അന മരിയ മാഷാഡോ (ജനനം: 24 ഡിസംബർ 1941) ബാലസാഹിത്യത്തിന് തനതായ സംഭാവനകൾ നല്കിയതിൻറെപേരിൽ 2000-ൽ അവർക്ക് അന്തർദേശീയ ഹാൻസ് ക്രിസ്ത്യൻ ആൻഡേർസൺ മെഡൽ ലഭിച്ചിരുന്നു.[1]
അന മരിയ മാഷാഡോ | |
---|---|
ജനനം | റിയോ ഡി ജനീറോ സിറ്റി, റിയോ ഡി ജനീറോ, ബ്രസീൽ | 24 ഡിസംബർ 1941
തൊഴിൽ | എഴുത്തുകാരി, പത്രപ്രവർത്തക |
ദേശീയത | ബ്രസീലിയൻ |
പഠിച്ച വിദ്യാലയം | ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ |
Period | 1969– |
Genre | കുട്ടികളുടെ നോവലുകൾ, മാജിക് റിയലിസം |
ശ്രദ്ധേയമായ രചന(കൾ) | ബിസ ബിയ, ബിസ ബെൽ |
അവാർഡുകൾ | Hans Christian Andersen Award for Writing 2000 |
വെബ്സൈറ്റ് | |
anamariamachado |
ജീവിതം
തിരുത്തുക1941-ൽ റിയോ ഡി ജനീറോയിലാണ്[2] അന മരിയ മാഷാഡോ ജനിച്ചത്. റിയോ ഡി ജനീറോയിലും ന്യൂയോർക്ക് നഗരത്തിലും ഒരു ചിത്രകാരിയെന്ന നിലയിൽ കലാ ജീവിതം ആരംഭിച്ച അവർ റോമൻസ് ഭാഷകൾ പഠിച്ചതിന് ശേഷം പാരീസിൽ വച്ച് 'എക്കോൾ പ്രത്തിക് ദെ ഹൌട്സ് എടൂഡസ്' ൽ റോളണ്ട് ബാർട്ട്സിനൊപ്പം പിഎച്ച്ഡി ചെയ്തു. പാരീസിലും ലണ്ടനിലെ ബി.ബി.സിയിലും 'എൽലെ' എന്ന മാസികയുടെ പത്രപ്രവർത്തകയായി പ്രവർത്തിച്ചു. 1979-ൽ ബ്രസീലിലെ ആദ്യത്തെ കുട്ടികളുടെ ബുക്ക് ഷോപ്പായ മാലസാർട്ടിസ് തുറന്നു.[3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "International Board on Books for Young People (IBBY)". International Year Book and Statesmen's Who's Who. Retrieved 2019-03-18.
- ↑ Machado, Ana Maria; Ortolano, Glauco (2002). "An Interview with Ana Maria Machado". World Literature Today. 76 (2): 109. doi:10.2307/40157275. ISSN 0196-3570.
- ↑ Kline, Julie (2000). "An Interview with Ana Maria Machado". Archived from the original on 2013-06-09. Retrieved 12 May 2013.
പുറം കണ്ണികൾ
തിരുത്തുകAna Maria Machado എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ് (Portuguese language)
- University of San Francisco School of Education