സ്പെയിനിൽ സൗരോർജ്ജം കേന്ദ്രീകരിച്ച് 150 മെഗാവാട്ട് (MW)വൈദ്യുതി നിർമ്മിക്കാൻ ശേഷിയുള്ള ഒരു സൗരോർജ്ജനിലയമാണ് അന്റാസോൾ സൗരോർജ്ജനിലയം (Andasol solar power station). പരാബൊളിൿ പ്രതലം ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതിയുണ്ടാക്കുന്ന യൂറോപ്പിലെ ആദ്യനിലയം ആണ് ഇത്. സൂര്യൻ പ്രകാശിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വൈദ്യുതി ഉണ്ടാക്കാനായി തുടർച്ചയായി താപോർജ്ജം പുറത്തുവിടാൻ ചൂടു സൂക്ഷിച്ചു വയ്ക്കാനായി ഉരുകിയ ലവണങ്ങളുടെ വലിയ സംഭരണികളാണ് ഇവിടെ ഉപയോഗിക്കുന്നത്.

അന്റാസോൾ സൗരോർജ്ജനിലയം
അന്റാസോൾ സൗരോർജ്ജനിലയം
Map
അന്റാസോൾ സൗരോർജ്ജനിലയത്തിന്റെ സ്ഥാനം
Countryസ്പെയിൻ
Locationഗുവാഡിക്സിനടുത്ത്, ഗ്രാനഡ
Coordinates37°13′23″N 3°03′37″W / 37.2231°N 3.0603°W / 37.2231; -3.0603
StatusOperational
Commission date2009
Owner(s)ACS Group (Andasol 1&2)
Stadtwerke München
MAN Ferrostaal
RWE Innogy
Solar farm
TypeCSP
CSP technologyParabolic trough
Site resource2,136 kWh/m2/yr[1]
Power generation
Nameplate capacity150 MW
Capacity factor0.41[2]
Annual net output495 GWh[3]
External links
CommonsRelated media on Commons

വിവരണം തിരുത്തുക

പരാബോളയുടെ രൂപത്തിലുള്ള പ്രതലങ്ങൾ ഉപയോഗിച്ച് ആദ്യമായി യൂറോപ്പിൽ നിർമ്മിച്ച അന്റാസോൾ (1), 2009 മാർച്ചിൽ പ്രവർത്തനക്ഷമമായി. താരതമ്യേന ഉയരം കൂടിയപ്രദേശമായതിനാലും (1,100 m) മഴകുറഞ്ഞ വരണ്ടകാലാവസ്ഥയുള്ള സ്ഥലമായതിനാലും ഇവിടെ ലഭ്യമായ സൗരോർജ്ജത്തിന്റെ അളവ് കൂടുതലാണ്. വർഷത്തിൽ (2,200 kWh/m).[4] ഓരോ നിലയത്തിൽ നിന്നും 50 (MWe)മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നു. അതായത് വർഷത്തിൽ ആകെ ഏകദേശം 165 ഗീഗാവാട്ട് മണിക്കൂർ (GW·h). സൗരോർജ്ജം ശേഖരിക്കുന്ന പ്രതലങ്ങൾക്ക് ആകെ 51 ഹെക്ടർ വിസ്തീർണ്ണമുണ്ട്. (ഏതാണ്ട് 70 ഫുട്‌ബോൾ കളിസ്ഥലത്തിനു തുല്യമായ വിസ്താരം); ഈ നിലയം ആകെ 200ഹെക്ടർ സ്ഥലമാണ് ഉപയോഗിക്കുന്നത്.[4]

ഈ നിലയത്തിലെ താപസംഭരണി പകൽസമയം ഉൽപ്പാദിപ്പിക്കുന്ന താപത്തിന്റെ ഒരുഭാഗം ശേഖരിക്കുന്നു. 60% സോഡിയം നൈട്രേറ്റും 40% പൊട്ടാസ്യം നൈട്രേറ്റും ചേർന്ന ഒരു ലവണമിശ്രിതം ഉരുക്കിയാണ് ഈ താപം ശേഖരിക്കപ്പെടുന്നത്. സൂര്യപ്രകാശം ഇല്ലാത്തപ്പോഴും വൈകുന്നേരങ്ങളിലും ഈ താപസംഭരണിയിൽ നിന്നുമുള്ള ചൂട് ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നു. ഇക്കാരണത്താൽ മറ്റു നിലയങ്ങളേക്കാൾ ഇരട്ടിയോളം ദിവസങ്ങൾ ഈ നിയത്തിന് പ്രവർത്തിക്കാൻ ആവുന്നു.[5] പൂർണ്ണമായി സംഭരിക്കുന്ന അവസ്ഥയിൽ ഈ താപസംഭരണി 1,010 മെഗാവാട്ട് മണിക്കൂർ താപം സംഭരിക്കുകയും അങ്ങനെ സൂര്യപ്രകാശം ലഭ്യമല്ലാത്ത സമയത്ത് 7.5 മണിക്കൂർ പൂർണ്ണതോതിൽ വൈദ്യുതി ഉണ്ടാക്കാൻ വേണ്ടത്ര ചൂട് ശേഖരിക്കുകയും ചെയ്യുന്നു. 14 മീറ്റർ ഉയരവും 36 മീറ്റർ വ്യാസവുമുള്ള രണ്ട് സംഭരണികളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇവയിലാണ് ഉരുകുന്ന ലവണം സംഭരിക്കുന്നത്. 200000 ആൾക്കാർക്കു വേണ്ടത്ര പരിസ്ഥിതിസൗഹൃദവൈദ്യുതി നൽകാൻ അന്റാസോൾ (1) നിലയത്തിന് ശേഷിയുണ്ട്.[5][6]

അൻറ്റാസോൾ 3 പദ്ധതികളുടെ ഒരു സങ്കലനമാണ്. 2008 -ൽ പൂർത്തിയായ അന്റാസോൾ (1)[1], 2009 -ൽ പൂർത്തിയായ അന്റാസോൾ (2),[7] 2011 -ൽ പൂർത്തിയായ അന്റാസോൾ (3) എന്നിവയാണവ.[8] (completed 2011). ഓരോ പദ്ധതിയും വർഷംതോറും ഏതാണ്ട് ഗീഗാവാട്ട് മണിക്കൂർ വൈദ്യുതി ലഭ്യമാക്കുന്നു. മൂന്നും കൂടി 495 ഗീഗാവാട്ട് മണിക്കൂർ. മൂന്നിനും കൂടി ആകെ 90 കോടി യൂറോ ആണ് ചെലവായത്.[9]

മറ്റു കാര്യങ്ങൾ തിരുത്തുക

അന്റാസോൾ (1) -ന്റെ നിർമ്മാണച്ചെലവ് ഏതാണ്ട് 38 കോടി അമേരിക്കൻ ഡോളറാണ്.[10] താപം സൂക്ഷിക്കുന്നതിനുള്ള ചെലവ് ഒരു കിലോവാട്ട് മണിക്കൂറിന് ഏതാണ്ട് 50 ഡോളർ ആണ്, (ഒരു കിലോവാട്ട് മണിക്കൂർ താപം 400 ഡിഗ്രി സെന്റിഗ്രേഡിൽ സൂക്ഷിക്കാൻ ഏതാണ്ട് 68 കിലോ ഉപ്പ്). അന്റാസോളിന്റെ പ്രാരംഭചെലവിന്റെ ഏതാണ്ട് 13% വരും ഇത്.[10] ഒരു കിലോവാട്ട്-മണിക്കൂർ വൈദ്യുതി ഉണ്ടാക്കാൻ 20 രൂപയോളം ചെലവ് കരുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.[11] എല്ലാതാപനിലയത്തിനും എന്നപോലെ ഇവിടെയും പ്രവർത്തിക്കുന്ന ദ്രാവകത്തെ തണുപ്പിക്കേണ്ടതുണ്ട്. ഓരോ നിലയവും വർഷത്തിൽ 870 ഘനമീറ്റർ ജല ബാഷ്പീകരിക്കാൻ കാരണമാവുന്നുണ്ട്. (ഒരു കിലോവാട്ട് മണിക്കൂറിന് 5 ലിറ്റർ). മറ്റു മിക്ക താപനിലയങ്ങളിലും ഇത് ഒരു കിലോവാട്ട് മണിക്കൂറിന് 2.5 ലിറ്ററിൽ താഴെയാണ്. അഥവാ ഇനി നദിക്കരയിലോ കടലിനറ്റുത്തോ ആണെങ്കിൽ പ്രായോഗികമായി ജലനഷ്ടം ഇല്ലെന്നും പറയാം.[12][13]

 
സ്ഥലത്തിന്റെ ഉപഗ്രഹദൃശ്യം

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 (NREL) Andasol-1
  2. "Baseload (24/7) Solar is here!". Archived from the original on 2012-10-25. Retrieved 2016-06-02.
  3. "Annual report of Stadtwerke München, page 16" (PDF). Archived from the original (PDF) on 2013-11-27. Retrieved 2016-06-02.
  4. 4.0 4.1 "AndaSol — EU Project". FLAGSOL GmbH. Archived from the original on 2009-04-10. Retrieved 2009-03-30.
  5. 5.0 5.1 "Andasol 1 Goes Into Operation". RenewableEnergyWorld.com. 2008-11-06. Archived from the original on 2014-02-21. Retrieved 2009-02-21.
  6. "Andasol: The World's Largest Solar Thermal Power Plant Project Development in Andalucia (Spain)" (PDF). Solar Millennium. Archived (PDF) from the original on 2009-02-22. Retrieved 2009-02-21. {{cite journal}}: Cite journal requires |journal= (help)
  7. (NREL) Andasol-2
  8. (NREL) Andasol-3
  9. http://www.power-technology.com/projects/andasolsolarpower/
  10. 10.0 10.1 Biello, David (18 February 2009). "How to Use Solar Energy at Night". Scientific American. Retrieved 2009-10-18.
  11. "Lower cost of production is actually a by-product of Andasol 1's energy-storage". CSP Today. October 6, 2008. Archived from the original on 2010-04-20. Retrieved 2009-10-18.
  12. "Cooling power plants". Archived from the original on 2013-02-24. Retrieved 2016-06-02.
  13. Consumptive Water Use for U.S. Power Production

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക