അന്ന മോർട്ടൺ
അന്ന ലിവിങ്സ്റ്റൺ റീഡ് സ്ട്രീറ്റ് മോർട്ടൺ (ജീവിതകാലം: മെയ് 18, 1846 – ആഗസ്റ്റ് 14, 1918) യു.എസ്. വൈസ് പ്രസിഡൻറായിരുന്നു ലെവിസ് പി. മോർട്ടൻറെ രണ്ടാം പത്നിയായിരുന്നു. അന്ന സ്ട്രീറ്റ മോർട്ടൺ എന്നാണ് അവർ പൊതുവേ അറിയപ്പെട്ടിരുന്നത്.
അന്ന മോർട്ടൺ | |
---|---|
Second Lady of the United States | |
In role March 4, 1889 – March 4, 1893 | |
രാഷ്ട്രപതി | Benjamin Harrison |
മുൻഗാമി | Eliza Hendricks (1885) |
പിൻഗാമി | Letitia Stevenson |
First Lady of New York | |
In role 1895–1897 | |
ഗവർണ്ണർ | Levi P. Morton |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Poughkeepsie, New York, U.S. | മേയ് 18, 1846
മരണം | ഓഗസ്റ്റ് 14, 1918 Rhinecliff, New York, U.S. | (പ്രായം 72)
പങ്കാളി | Levi Morton (1873–1918) |
1873 ലാണ് അന്ന, ലെവിസ് മോർട്ടനെ വിവാഹം കഴിച്ചത്. എഡിത്, ലെന, ഹെലൻ, ലെവിസ്, ആലീസ്, മേരി എന്നിങ്ങനെ അഞ്ചു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മക്കളായി ഉണ്ടായിരുന്നത്. 4 മാസം പ്രായമുള്ളപ്പോൾ ലെവിസ് ലണ്ടനിൽവച്ച് മരണമടഞ്ഞു. ലെനയും ആലീസും പിൽക്കാലത്ത് മരണമടഞ്ഞു. 1889 മുതൽ 1893 വരെയുള്ള കാലഘട്ടത്തിലാണ് വൈറ്റ് ഹൌസിൽ സെക്കൻറ ലേഡി എന്ന പദവിയിലിരുന്നത്. വൈറ്റ് ഹൌസിലെ പ്രഥമ വനിയായിരുന്ന കരോലിൻ ഹാരിസൺ അസുഖബാധിതയായിരുന്നതിനാലും പിന്നീട് മരണപ്പെട്ടതിനാലും അവരുടെ ആതിഥേയ എന്ന നിലയിലുള്ള എല്ലാ ചുമതലകൾ നിർവ്വഹിച്ചിരുന്നതും അന്ന മോർട്ടൺ ആയിരുന്നു. 1895 മുതൽ 1897 വരെയുള്ള കാലത്ത് ന്യൂയോർക്കിൻറെ പ്രഥമവനിതയെന്ന പദവിയും അവർക്കുണ്ടായിരുന്നു. 1918 ആഗസ്റ്റ് 14 ന് 72 ആമത്തെ വയസിലാണ് അവർ മരണമടഞ്ഞത്.[1]
അവലംബം
തിരുത്തുക- ↑ "Mrs. Levi P. Morton Dies At Home in Rhinecliff, N.Y.", Boston Daily Globe, Thursday, August 15, 1918, Boston, Massachusetts, United States Of America.