ഒരു ബൈബിൾ കഥാപാത്രമാണ് അന്നാസ് (ഇംഗ്ലീഷ്:Annas). സേത്തിന്റെ പുത്രനായ ഇദ്ദേഹം എ.ഡി. 6-നും 15-നും ഇടയ്ക്ക് മഹാപുരോഹിതൻ ആയിരുന്നു. ബൈബിളിലെ പുതിയ നിയമത്തിൽ എ.ഡി. 15-നുശേഷവും ഇദ്ദേഹം മഹാപുരോഹിതനായി പരാമർശിക്കപ്പെടുന്നു. മഹാപുരോഹിതത്വം ഒരാൾക്ക് ജീവിതകാലം മുഴുവനുമാകാം എന്ന തെറ്റിദ്ധാരണയാണ് ഇതിനുകാരണം. തുടർന്ന് അധികാരമേറ്റ മഹാപുരോഹിതൻമാരിലെല്ലാം അന്നാസിനു വലിയ സ്വാധീനം ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരും മരുമകനായ കയ്യാഫാവും മഹാപുരോഹിതൻമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗികമായി കയ്യാഫാവ് യേശുവിന്റെ കേസുവിസ്താരം ഏറ്റെടുക്കുന്നതിനുമുമ്പ് അന്നാസ് (ഹന്നാവ്) ഒരു പ്രാരംഭാന്വേഷണം നടത്തിയതായി കാണുന്നു [1]. അന്നാസും കയ്യാഫാവും ഒരേ കാലത്തു മഹാപുരോഹിതൻമാരായിരുന്നു എന്നു വി. ലൂക്കോസു പറയുന്നു. കയ്യാഫാവിന്റെ മേൽ അന്നാസിന്റെ സ്വാധീനം കാണിക്കാൻ ഇങ്ങനെ എഴുതിയിരിക്കാമെന്നും ഒരു വ്യാഖ്യാനമുണ്ട്.

അന്നാസിന്റെ പ്രതിമ
  1. യോഹ. 18: 13-24

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്നാസ്&oldid=4086226" എന്ന താളിൽനിന്ന് ശേഖരിച്ചത്