അന്നാമിറ്റെ പർവ്വതനിര
തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഇന്തോ-ചൈനയുടെ കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന പർവ്വത നിരയാണ് അന്നാമിറ്റെ പർവ്വതനിര - Annamite Range. ഇത് അന്നാമീസ് പർവ്വതങ്ങൾ (Annamese Mountains) എന്നും അറിയപ്പെടുന്നുണ്ട്. ലാവോസ്, വിയറ്റ്‌നാം, വടക്കു കിഴക്കൻ കംബോഡിയയുടെ ഒരു ചെറിയ പ്രദേശം അടക്കം ഏകദേശം 1100 കിലോമീറ്റർ (680 മൈൽ) വ്യാപിച്ചുകിടക്കുകയാണ് ഈ പർവ്വതനിര.
Annamite Range | |
---|---|
ພູຫລວງ Dãy Trường Sơn | |
![]() Annamite Range in Pu Mat National Park, Vietnam | |
ഉയരം കൂടിയ പർവതം | |
Peak | Phou Bia |
Elevation | 2,598 മീ (8,524 അടി) |
വ്യാപ്തി | |
നീളം | 1,100 കി.മീ (680 മൈ) NW/SE |
Width | 130 കി.മീ (81 മൈ) NE/SW |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | Laos and Vietnam |
ഭൂവിജ്ഞാനീയം | |
Age of rock | Triassic |
വിയറ്റനാമീസ് ഭാഷയിൽ ഇത് Dãy Trường Sơn, ലാവോസ് ഭാഷയിൽ Xai Phou Luang (ພູ ຫລວງ) എന്ന പേരിലും ഫ്രഞ്ച് ഭാഷയിൽ Chaîne Annamitique എന്ന പേരിലുമാണ് ഈ പർവ്വതം അറിയപ്പെടുന്നത്.
ഇവയ്ക്ക് പുറമെ, Annamese Range, Annamese Mountains, Annamese Cordillera, Annamite Mountains and Annamite Cordillera തുടങ്ങിയ വിശേഷണങ്ങളിലും ഇത് അറിയപ്പെടുന്നുണ്ട്. 2,819 മീറ്റർ (9,242 അടി) ഉയരമുള്ള ഫൗ ബിയ ( Phou Bia) ആണ് അന്നാമിറ്റെ പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. 2720 മീറ്റർ ഉയരമുള്ള ഫു സായി ലായി ലെൻഗ്, 2589 മീറ്റർ ഉയരമുള്ള ന്‌ഗോക് ലിൻഹ് (ന്‌ഗോക് പാൻ) ആണ് എന്നിവയാണ് ഈ പർവ്വത നിരയിലെ ഉയരമുള്ള മറ്റു കൊടുമുടികൾ. ഇതിൽ, ന്‌ഗോക് ലിൻഹ് മധ്യവിയറ്റനാമിലെ വടക്കൻ പടിഞ്ഞാറൻ വക്കിലായി സ്ഥിതിചെയ്യുന്നു.[1] വിയറ്റ്‌നാമീസ് തീരത്തിന് സമാരമായാണ് അനാമിറ്റെ പർവ്വതനിര നിലകൊള്ളുന്നത്. സൗത്ത് ചൈന നദിയുടെ വിയറ്റ്‌നാമിന്റെ ഇടുങ്ങിയ തീരത്ത് നിന്ന് മെകോങ് നദിയെ വേർത്തിരിക്കുന്ന ഒരു ചെറിയ വളവുണ്ട് ഇതിന്. പർവ്വതത്തിന്റെ മിക്ക ഭാഗങ്ങളും ലാവോയുടെ ഭാഗത്താണ്. പർവ്വത നിരയുടെ കിഴക്കൻ ചെരിവ് കുത്തനെ ഉയർന്നാണ് നിൽക്കുന്നത്. ഇവിടെ നിരവധി ചെറു നദികൾ ഒലുച്ചുപോവുന്നുണ്ട. പർവ്വത നിരയുടെ പടിഞ്ഞാറൻ ചെരുവ് വളരെ ശാന്തമാണ്. ഉയർന്ന് നിരപ്പായ ഭൂമിയാണ് ഇവിടെ. മൂന്ന് പ്രധാന പീഠഭൂമികളുണ്ട് ഈ പർവ്വത നിരക്ക്. വടക്ക് ഭാഗം മുതൽ തെക്കോട്ട്, ഫൗനി പീഠഭൂമി, നകായി പീഡഭൂമി, ബൊലവെൻ പീഠഭൂമി എന്നിവയാണവ.
പരിസ്ഥിതിവിജ്ഞാനംതിരുത്തുക
അന്നാമിറ്റെ പർവ്വത നിര ഇപ്പോൾ പ്രധാനപ്പെട്ട് ഉഷ്ണ മേഖല കാലികമായ വനവും ആഗോള പാരിസ്ഥിതിക മേഖലയുമാണ്. ശുദ്ധജലം ലഭ്യമാവുന്നതും മറൈൻ പാരിസ്ഥിതിക പ്രദേശവുമാണ് ഇത്. തെക്ക്-കിഴക്ക് ഏഷ്യയിൽ കരയാൽ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന ലവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടത്തേത്[2]. 2,817 മീറ്റർ (9,242 അടി) ഉയരമുള്ള ഫൗ ബിയ ആണ് ഉയരം കൂടിയ കൊടുമുടി. പടിഞ്ഞാറ് വശത്തുള്ള മീകോങ്ങ് നദി തയ്‌ലാൻഡുമായുള്ള അതിർത്തിയുടെ ഭൂരിഭാഗമായി കിടക്കുന്നു. അത്പോലെ കിഴക്ക്‌വശത്ത് അന്നാമിറ്റെ പർവ്വതനിര വിയറ്റ്നാമുമായുള്ള അതിർത്തി നിർണ്ണയിക്കുന്നു. വടക്കൻ അന്നാമിറ്റെ വനങ്ങളും തെക്കൻ അന്നാമിറ്റെ വനങ്ങളും മഴയോട് കൂടിയ നിത്യഹരിത വനങ്ങളാണ്.[3] ഈ പർവ്വത നിര അപൂർവ്വ ഇനം ജീവികളുടെ വാസസ്ഥലമാണ്. അന്നാമിറ്റെ മുയൽ, കൃഷ്ണമൃഗം, പൈഗാത്രിസ് ഗണത്തിൽ പെട്ട കുരങ്ങായ ഡൗക് ലങ്കുർ, വലിയ കാട്ടുപോത്ത്, ചൈനീസ് ഈനാംപേച്ചി, ഇൻഡോചൈനീസ് ടൈഗർ എന്നിവയുടെ വാസകേന്ദ്രമാണ് അന്നാമിറ്റെ പർവ്വതനിരകൾ.
ചരിത്രംതിരുത്തുക
അന്നാമിറ്റെ പർവ്വതത്തിലെ മിക്ക് ഉയർന്ന പ്രദേശങ്ങളും വിയറ്റ്‌നാമിലെ മധ്യ ഹൈലാൻഡും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോത്ര ന്യൂനപക്ഷങ്ങളുടെ വാസസ്ഥലമായിരുന്നു. 1976 മുതൽ 1990വരെ ഇവിടങ്ങളിൽ ജനസംഖ്യ 60 ലക്ഷം വരെ (താമസക്കാർ) ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ഈ േേഹറേഞ്ചുകളിൽ ഏറ്റവും കൂടതൽ വസിച്ചിരുന്ന പ്രാദേശിക വംശീയ ഗോത്രമായ കിൻഹ് ജനതയാണ്.
പുറം കണ്ണികൾതിരുത്തുക
അവലംബംതിരുത്തുക
- ↑ Southern Annamites montane rain forests Archived October 1, 2010, at the Wayback Machine.
- ↑ "Laos – Climate". Countrystudies.us. ശേഖരിച്ചത് 23 January 2011.
- ↑ "WWF - Annamite Range Moist Forests". മൂലതാളിൽ നിന്നും 2017-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-25.