അന്തോനെല്ലോ ദ മെസ്സീന
ഇറ്റാലിയൻ ചിത്രകാരനായ അന്തോനെല്ലോ ദ മെസ്സീന സിസിലിയിൽ മെസ്സീന എന്ന സ്ഥലത്ത് ജനിച്ചു. ഇദ്ദേഹം നേപ്പിൾസിൽ നിന്നാണ് ചിത്രരചന അഭ്യസിച്ചത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ആദ്യകാല സന്തതികളിൽ ഒരാളായിരുന്നു അന്തോനെല്ലോ. ഒരു പ്രത്യേക വെനീഷ്യൻ ചിത്രരചനാശൈലിക്കു തന്നെ ഇദ്ദേഹം അടിത്തറ പാകി.
അന്തോനെല്ലോ ദ മെസ്സീന | |
---|---|
ജനനം | Antonello di Giovanni di Antonio c. 1430 |
മരണം | February 1479 |
ദേശീയത | Italian |
വിദ്യാഭ്യാസം | nothing |
അറിയപ്പെടുന്നത് | Painting |
അറിയപ്പെടുന്ന കൃതി | St. Jerome in His Study St. Sebastian Virgin Annunciate |
പ്രസ്ഥാനം | Italian Renaissance |
തനി ഇറ്റാലിയൻ രീതിയും ഫ്ളെമിഷ് സങ്കേതങ്ങളും യഥാതഥ്യാവിഷ്കരണങ്ങളും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ സമ്യക്കായി മേളിച്ചിരുന്നു. ക്രൂശിതരൂപവും വിശുദ്ധ ജെറോം പഠനത്തിൽ എന്ന ചിത്രവുമാണ് ഇദ്ദേഹത്തിന്റെ ആദ്യകാലസൃഷ്ടികളിൽ പ്രസിദ്ധി നേടിയത്. മഡോണയും ശിശുവും (Madonna and the child),[1] മംഗലവാർത്താസമയത്തെ കന്യാമറിയം (Virgin of the Annunciation),[2] മൃതനായ ക്രിസ്തുവും മാലാഖമാരും (The dead Christ with Angels)[3] തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങൾ.
എണ്ണച്ചായചിത്രരചനയുടെ ഉപജ്ഞാതാവും ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. സാൻ കാസ്സിയാനോ ദേവാലയത്തിലെ അൾത്താരയിൽ അന്തോനെല്ലോയുടെ ആലേഖ്യഭംഗി തെളിഞ്ഞു കാണാം. പ്രശസ്ത സമകാലിക ഇറ്റാലിയൻ ചിത്രകാരനായ ഗിയോവന്നി ബെല്ലിനി ഇദ്ദേഹത്തിന്റെ കലാസിദ്ധികളെ ഉദാരമായി ശ്ലാഘിച്ചിട്ടുണ്ട്. അന്തോനെല്ലോ 1479-ൽ വെനീസിൽ നിര്യാതനായി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-14. Retrieved 2011-08-22.
- ↑ http://www.orthodoxresearchinstitute.org/articles/fasts_feasts/hierotheos_vlachos_annunciation.htm
- ↑ http://www.wga.hu/frames-e.html?/html/r/rosso/2/2deadchr.html
പുറംകണ്ണികൾ
തിരുത്തുക- http://www.abcgallery.com/I/italy/messina.html
- http://www.wga.hu/frames-e.html?/html/a/antonell/index.html
- http://www.mostraantonellodamessina.it/eng/artist.html Archived 2010-07-03 at the Wayback Machine.
- http://www.newadvent.org/cathen/10215a.htm
- http://www.google.co.in/search?q=Antonello+Da+Messina&hl=en&client=firefox-a&hs=JA5&rls=org.mozilla:en-US:official&prmd=ivnsob&tbm=isch&tbo=u&source=univ&sa=X&ei=CgRSTpruJIXsrQfFo4mtAg&ved=0CCwQsAQ&biw=1024&bih=574
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തോനെല്ലോ ദ മെസ്സീന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |