അന്തിമിയസ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പശ്ചിമ റോമാസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്നു അന്തിമിയസ്. പൌരസ്ത്യ റോമാ ചക്രവർത്തി മാർഷ്യന്റെ (396-457) പുത്രി യുഫിമിയ ആയിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പൌരസ്ത്യ റോമൻ ചക്രവർത്തി ലിയോ-ക (ഭ.കാ. 457-474) അന്തിമിയസിനെ പശ്ചിമ റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായി (467 ഏ. 12) തെരഞ്ഞെടുത്തു. പ്രാകൃതരായ വാൻഡലുകളുടെ രാജാവായ ഗെയിസറിക്കിന് (428-477) എതിരായി സാമ്രാജ്യത്തെ ഏകീകരിക്കാനായിരുന്നു ലിയോ I, അന്തിമിയസിനെ ചക്രവർത്തിയായി വാഴിച്ചത്. ഇറ്റലിക്കാരനായ റിസിമർ (5-ാം ശ.) അന്ന് റോമാസാമ്രാജ്യത്തിൽ ചക്രവർത്തിമാരെ അധികാരത്തിൽ ഏറ്റുന്നതിലും നീക്കം ചെയ്യുന്നതിലും ഗണ്യമായ സ്വാധീനശക്തി ചെലുത്തിയിരുന്നു. അദ്ദേഹം നേരത്തെ മജോറിയാനസിനെ പശ്ചിമ റോമാ ചക്രവർത്തിയായി വാഴിച്ചിരുന്നു. മജോറിയാനസ് 461 ആഗ. 7-ന് വധിക്കപ്പെട്ടതിനാൽ ലിബിയസ് സെവറസ് എന്നൊരാളെ പകരം ചക്രവർത്തിയായി വാഴിച്ചു. 465-ൽ ലിബിയസും വധിക്കപ്പെട്ടതോടെ ലിയോ I-ാമന്റെ സ്ഥാനാർഥിയായ അന്തിമിയസിനെ പശ്ചിമ റോമാചക്രവർത്തിയാക്കാൻ റിസിമർ സമ്മതിച്ചു. അന്തിമിയസിന്റെ പുത്രിയായ ആലിപ്പിയയെ വിവാഹം ചെയ്യാമെന്ന് റിസിമർ വാഗ്ദാനവും ചെയ്തിരുന്നു. പക്ഷേ, താമസിയാതെ റിസിമറും അന്തിമിയസും ശത്രുതയിലായി. മിലാനിലെത്തിയ റിസിമർ 472-ൽ അന്തിമിയസിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. മിലാനിലെ മെത്രാനായ സെയിന്റ് എപ്പിഫേനിയസ്, അന്തിമിയസും റിസിമറും തമ്മിൽ ഒരു താത്കാലിക സന്ധിയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു മൂന്നുമാസം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം, 472 ജൂല. 1-ന് റിസിമർ റോമാനഗരം കീഴടക്കി. യുദ്ധത്തിൽ തോറ്റോടിയ അന്തിമിയസ് വേഷപ്രച്ഛന്നനായി വിശുദ്ധ ക്രിസോഗോണസ് പള്ളിഅങ്കണത്തിലെ യാചകരുടെ ഇടയിൽ ഒളിവിൽ കഴിച്ചുകൂട്ടി. താമസിയാതെ ഇദ്ദേഹത്തെ ശത്രുക്കൾ കണ്ടുപിടിച്ച് ശിരച്ഛേദം (472 ജൂല. 11) ചെയ്തു.
അന്തിമിയസ് | |
---|---|
Emperor of the Western Roman Empire | |
ഭരണകാലം | April 12, 467 – July 11, 472 |
പൂർണ്ണനാമം | Procopius Anthemius |
ജനനം | c. 420 |
ജന്മസ്ഥലം | Constantinople |
മരണം | 472 ജൂലൈ 11, (aged 52) |
മരണസ്ഥലം | Rome |
മുൻഗാമി | Libius Severus |
പിൻഗാമി | Olybrius |
ഭാര്യ | |
അനന്തരവകാശികൾ | Alypia, Anthemiolus, Marcian, Procopius Anthemius and Romulus |
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തിമിയസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |