അന്തഃസ്രാവീ വ്യൂഹം
മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് അന്തഃസ്രാവീ വ്യൂഹം (Endocrine system )[1]. 1903-ൽ ഏണസ്റ്റ് സ്റ്റാർലിങ് (1866-1927) ഹോർമോണുകൾ കണ്ടുപിടിച്ചതിനുശേഷമാണ് അന്തഃസ്രാവികളെപ്പറ്റി അറിയാനിടയായത്. ശരീര പ്രവർത്തനങ്ങളെ വളരെയേറെ നിയന്ത്രിക്കുവാൻ കഴിവുള്ള ഈ വ്യവസ്ഥിതിയെപ്പറ്റി വിപുലമായ പഠനങ്ങൾവഴി വളരെയേറെ വിവരങ്ങൾ പിന്നീട് ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് സ്രവങ്ങളെ ആവശ്യമുള്ളിടത്ത് എത്തിക്കുവാൻ നാളികളില്ല. ഇവയുടെ സ്രവങ്ങൾ രക്തത്തിൽ കലരുകയോ ആമാശയത്തിൽ പതിക്കുകയോ ചെയ്യുന്നു.[2]
Endocrine system | |
---|---|
![]() Main glands of the endocrine system | |
Details | |
Identifiers | |
Latin | Systema endocrinum |
MeSH | D004703 |
FMA | 9668 |
Anatomical terminology |
പീയൂഷഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, പാരാതൈറോയ്ഡുകൾ, പാൻക്രിയാസിലെ ഐലറ്റ്സ് ഒഫ് ലാംഗർഹാൻസ്, അധിവൃക്കഗ്രന്ഥികൾ, ലൈംഗിക ഗ്രന്ഥികൾ എന്നിവയാണ് പ്രധാന അന്തഃസ്രാവികൾ.
അവലംബംതിരുത്തുക
- ↑ Endocrine System: Facts, Functions and Diseases
- ↑ പേജ് 356, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്