ഋണത്തിൽനിന്ന് മുക്തനായവന് അനൃണൺ‍. സ്മൃതികളിൽ ഋണം എന്ന പദത്തിന് കടപ്പാട് എന്നാണ് അർഥം കല്പിച്ചിട്ടുള്ളത്.

എന്ന ശ്രുതിയനുസരിച്ച് ബ്രാഹ്മണൻ മൂന്നുതരം കടപ്പാടോടുകൂടിയാണ് ജനിക്കുന്നത്. ദേവന്മാരോടും പിതൃക്കളോടും ഋഷികളോടും ആണ് ആ കടപ്പാടുകൾ. ആദ്യത്തേത് യാഗം കൊണ്ടും രണ്ടാമത്തേത് പുത്രോത്പാദനംകൊണ്ടും മൂന്നാമത്തേത് വേദാധ്യായനംകൊണ്ടും വീട്ടേണ്ടതാണ്. ഈ ശ്രുതിയുടെ അനുസന്ധാനം മനുസ്മൃതിയിലെ,

എന്ന (6-35) പദ്യത്തിൽ കാണുന്നുണ്ട്. മൂന്നു കടങ്ങളും വീട്ടിയതിനു ശേഷമേ മോക്ഷത്തെപ്പറ്റി ചിന്തിക്കുവാൻ പാടുള്ളു. അവ വീട്ടാതെ മോക്ഷം കാംക്ഷിക്കുന്നവൻ അധഃപതിക്കുന്നു എന്നാണ് മനു അഭിപ്രായപ്പെട്ടിരിക്കുന്നത്.

സ്മൃതികളിൽ വ്യവഹാരാധ്യായത്തിൽ ഋണത്തെ ധനാദികൾ കൈമാറ്റം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന കടബാദ്ധ്യതയായിട്ടാണ് പ്രതിപാദിച്ചിരിക്കുന്നത്. ഋണം ഏതു തരമായാലും അതു കൊടുത്തുതീർക്കുവാൻ ഏതൊരു മനുഷ്യനും ബാധ്യസ്ഥനാണ്.

കൗടില്യന്റെ അർഥശാസ്ത്രത്തിൽ ധർമസ്ഥീയമെന്ന മൂന്നാം അധികരണത്തിൽ 11-ആം അധ്യായത്തിൽ ഋണങ്ങൾ, പലിശ, അവ കൊടുത്തുതീർക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായി പ്രസ്താവിച്ചിട്ടുണ്ട്. ഏതു സമുദായത്തിൽപെട്ടവനായാലും അവന് ധാർമികമായ അടിസ്ഥാനത്തിൽ ജീവിതത്തിൽ യഥാകാലം ചെയ്തുതീർക്കേണ്ടതായ ചില കടമകളുണ്ട്. അവ യഥായോഗ്യം ചെയ്തുതീർക്കുന്നവൻ അനൃണനായിത്തീരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനൃണൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനൃണൻ&oldid=2280019" എന്ന താളിൽനിന്ന് ശേഖരിച്ചത്