അനു ഇമ്മാനുവേൽ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അനു ഇമ്മാനുവേൽ. സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.[1] നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറൊ ബിജുവിലൂടെയാണ് അനു ഇമ്മാനുവേൽ നായികയായി അരങ്ങേറ്റം കുറിച്ചത്.
അനു ഇമ്മാനുവേൽ | |
---|---|
തൊഴിൽ | Actress |
സജീവ കാലം | 2011, 2016-present |
അറിയപ്പെടുന്ന കൃതി | ആക്ഷൻ ഹീറോ ബിജു |
ബന്ധുക്കൾ | Thankachan Emmanuel (father) Reba Monica John (cousin) |
സിനിമയിലേക്ക്
തിരുത്തുകഅനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി ചലചിത്രത്തിൽ അരങ്ങേറ്റം കുറിച്ച അനു അതിൽ അഭിനയിക്കുമ്പോൾ ഒൻപതാം തരം വിദ്യാർഥിനി ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016 ഇൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു.
അഭിനയിച്ച സിനിമകൾ
തിരുത്തുകവർഷം | സിനിമ | വേഷം | ഭാഷ | കുറിപ്പ് |
---|---|---|---|---|
2011 | സ്വപ്ന സഞ്ചാരി | അശ്വതി | മലയാളം | ബാലതാരം |
2016 | ആക്ഷൻ ഹീറോ ബിജു | Benitta | മലയാളം | |
2016 | ഓക്സിജൻ | ഗീത | തെലുഗു | |
2016 | മജ്നു | തെലുഗു |
References
തിരുത്തുക- ↑ SHREEJAYA NAIR (17 September 2015). "Anu Emmanuel back after study break, to be Nivin's pair".