സ്തരണതലങ്ങൾക്ക് (bedding planes) അനുപ്രസ്ഥമായുള്ള ശിലാപടലങ്ങളുടെ ക്രമവത്കരണമാണ് അനുലോമസ്തരണം (Cross-bedding). ഇതു ഋജുവോ നതമധ്യമോ (concave) ആയ ക്രമത്തിലാകാം; നതികോൺ (angle of dip) 30o യോ അതിൽ കുറവോ ആയിരിക്കും.

അനുലോമസ്തരണം

അപരദന കാരകങ്ങളായ ഒഴുക്കുവെള്ളമോ കാറ്റോ ആണ് അനുലോമസ്തരണത്തിനു ഹേതുക്കൾ. എന്നാൽ ഈ രീതിയിലുള്ള ഒരു പ്രത്യേക സ്തരണം ഒഴുക്കുവെള്ളം മൂലമാണോ കാറ്റു മുഖാന്തരമാണോ ഉണ്ടായിട്ടുള്ളതെന്നു തിരിച്ചറിയുക എളുപ്പമല്ല. പ്രവാഹനിർമിതങ്ങളായ അനുലോമസ്തരങ്ങളുടെ അഗ്രതലം ആധാരതലത്തിന് ഏതാണ്ടു സമാന്തരമായിരിക്കും; എന്നാൽ കാറ്റിന്റെ പ്രവർത്തനംമൂലം രൂപംകൊള്ളുന്നവയുടെ അഗ്രതലങ്ങൾ ഏകസമാനമായിരിക്കില്ല. എന്നാൽ സ്തരണതലങ്ങളുടെ സ്പർശകതലങ്ങളിൽ തിര്യക്ചിഹ്നമായിട്ടുള്ള അഗ്രങ്ങളോടുകൂടിയ അനുലോമസ്തരണം ഒഴുക്കുവെള്ളത്തിനാലും കാറ്റിനാലും ഉണ്ടാകാം.

മക്കി, വെയർ എന്നിവരുടെ വിഭജനം (1953) അനുസരിച്ച് അനുലോമസ്തരങ്ങളെ സരളം (simple), തലീയം (planar) ദ്രോണി (trough) എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ഒഴുക്കുചാലുകളുടെ പൂർവദിശ മനസ്സിലാക്കുന്നതിന് അവസാദങ്ങളുടെ മേല്പറഞ്ഞ സദിശ (vector) സ്വഭാവത്തെ ആശ്രയിച്ചുള്ള വിഭജനം വളരെയധികം സഹായകമാണ്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുലോമസ്തരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുലോമസ്തരണം&oldid=2280009" എന്ന താളിൽനിന്ന് ശേഖരിച്ചത്