അനിത ഗരിബാൽഡി
അനിത ഗരിബാൽഡി എന്നറിയപ്പെടുന്ന അന മരിയ ഡി ജീസസ് റിബീറോ ഡാ സിൽവ, (Portuguese: [ɐˈnitɐ ɡɐɾiˈbawdʒi], Italian: [aˈniːta ɡariˈbaldi]; ഓഗസ്റ്റ് 30, 1821 - ഓഗസ്റ്റ് 4, 1849), ഇറ്റാലിയൻ വിപ്ലവകാരിയും ഗ്യൂസെപ്പെ ഗരിബാൽഡിയുടെ ബ്രസീലിയൻ ഭാര്യയും കൂട്ടാളിയും ആയിരുന്നു. അവരുടെ പങ്കാളിത്തം പത്തൊൻപതാം നൂറ്റാണ്ടിലെ റൊമാന്റിസിസത്തിന്റെയും വിപ്ലവ ലിബറലിസത്തിന്റെയും യുഗത്തിന്റെ പ്രതീകമാണ്.
അനിത ഗരിബാൽഡി | |
---|---|
ജനനം | അന മരിയ ഡി ജീസസ് റിബെയ്‌റോ ഡാ സിൽവ ഓഗസ്റ്റ് 30, 1821 |
മരണം | 4 ഓഗസ്റ്റ് 1849 | (പ്രായം 27)
അന്ത്യ വിശ്രമം | ജാനികുലം, റോം, ഇറ്റലി |
ദേശീയത | ബ്രസീലിയൻ |
തൊഴിൽ | റൊമാൻസിസ്റ്റ് |
ജീവിതപങ്കാളി(കൾ) | ഗ്യൂസെപ്പെ ഗരിബാൽഡി |
ആദ്യകാലജീവിതം
തിരുത്തുകഅനാ മരിയ "അനിത" ഡി ജീസസ് റിബെയ്‌റോ ഡാ സിൽവ അസോറിയൻ പോർച്ചുഗീസ് വംശജരുടെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു.[1] 1835-ൽ, പതിനാലു വയസ്സുള്ളപ്പോൾ, അനിതയെ മാനുവൽ ഡുവാർട്ട് അഗ്യാറിനെ വിവാഹം കഴിക്കാൻ നിർബന്ധിതയാക്കി. ഇംപീരിയൽ ആർമിയിൽ ചേരാൻ അയാൾ അവളെ ഉപേക്ഷിച്ചു.
ഗ്യൂസെപ്പെ ഗരിബാൽഡിയുമായുള്ള ജീവിതം
തിരുത്തുകഇറ്റാലിയൻ ദേശീയ വിപ്ലവകാരിയായി മാറിയ ലിഗൂറിയൻ വംശജനായ നിക്കോയിസ് നാവികനായ ഗ്യൂസെപ്പെ ഗരിബാൽഡി 1836-ൽ യൂറോപ്പിൽ നിന്ന് പലായനം ചെയ്യുകയും തെക്കൻ ബ്രസീലിലെ വിഘടനവാദ റിപ്പബ്ലിക്കിന് വേണ്ടി (റാഗാമുഫിൻ യുദ്ധം) പോരാടുകയും ചെയ്തു. യുവ ഗാരിബാൽഡി അനിതയെ ആദ്യമായി കണ്ടപ്പോൾ, "നീ എന്റേതായിരിക്കണം" എന്ന് അവളോട് മന്ത്രിക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. [2]1839 ഒക്ടോബറിൽ റിയോ പാർഡോ എന്ന കപ്പലിൽ ഗാരിബാൽഡിയോടൊപ്പം ചേർന്നു. ഒരു മാസത്തിനുശേഷം, ഇംബിറ്റുബയുടെയും ലഗുണയുടെയും യുദ്ധങ്ങളിൽ കാമുകന്റെ പക്ഷത്ത് യുദ്ധം ചെയ്ത അവൾക്ക് അഗ്നിസ്നാനം ലഭിച്ചു.
വിദഗ്ദ്ധയായ ഒരു കുതിരസവാരിക്കാരിയായ അനിത തെക്കൻ ബ്രസീൽ, ഉറുഗ്വേ, വടക്കൻ അർജന്റീന എന്നീ സമതലങ്ങളിലെ ഗൗചോ സംസ്കാരത്തെക്കുറിച്ച് ഗ്യൂസെപ്പിനെ പഠിപ്പിച്ചതായി പറയപ്പെടുന്നു. ഗരിബാൽഡിയുടെ സഖാക്കളിലൊരാൾ അനിതയെ "രണ്ട് മൂലകശക്തികളുടെ ഒരു കൂടിച്ചേരൽ" എന്ന് വിശേഷിപ്പിച്ചു.… ഒരു പുരുഷന്റെ ശക്തിയും ധൈര്യവും ഒരു സ്ത്രീയുടെ മനോഹാരിതയും ആർദ്രതയും, അവളുടെ വാളിൽ മുദ്രകുത്തിയ ധൈര്യവും ഊർജ്ജസ്വലതയും അവളുടെ അസാധാരണമായ കണ്ണുകളുടെ മൃദുലതയെ ഊട്ടിയുറപ്പിച്ച അവളുടെ ദീർഘവൃത്തമായ മുഖത്തെ കൂടുതൽ മനോഹരമാക്കി."
കുരിറ്റിബാനോസ് യുദ്ധത്തിൽ, ഗാരിബാൽഡി മുന്നിൽ നിന്ന് വേർപെട്ടു. എതിരാളികളായ ഗ്രൂപ്പ് പിടിച്ചെടുത്ത അനിതയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഗാരിബാൽഡി മരിച്ചുവെന്ന് കാവൽക്കാർ അനിതയോട് പറഞ്ഞു. അതിൽ അനിത വളരെ അസ്വസ്ഥയായിരുന്നു. യുദ്ധത്തിൽ മരിച്ചവരുടെ ഇടയിൽ തിരയാൻ കഴിയുമോ എന്ന് അനിത ചോദിച്ചു. അവളെ തിരയാൻ അനുവദിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഇത് അനിതയ്ക്ക് പ്രതീക്ഷ നൽകി. കുറച്ചു കഴിഞ്ഞപ്പോൾ, ഒരു ക്യാമ്പിലെ കുതിരപ്പുറത്ത് കയറി, അവൾ രക്ഷപ്പെട്ടു. പട്ടാളക്കാർ അവളെ പിന്തുടർന്നു. അവർ അവളുടെ കുതിരയെ വെടിവച്ചു കൊന്നു. സൈനികർ അവൾ അതിജീവിക്കില്ലെന്ന് കരുതി അവളെ ഉപേക്ഷിച്ചു. ഭക്ഷണമോ പാനീയമോ ഇല്ലാതെ കാട്ടിൽ അലഞ്ഞുതിരിഞ്ഞ അനിത ഭക്ഷണം നൽകാൻ കഴിയുന്ന ഒരു കൂട്ടം ആളുകളെ കണ്ടെത്തുന്നതുവരെ നാല് ദിവസം കഴിച്ചുകൂട്ടി. ഒടുവിൽ, വിമതരുമായി ബന്ധപ്പെടാൻ അവൾക്ക് കഴിഞ്ഞു. ഒപ്പം വക്കറിയയിൽ ഗാരിബാൽഡിയുമായി വീണ്ടും ഒന്നിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, അവരുടെ ആദ്യത്തെ കുട്ടി മെനോട്ടി (1840–1903) ജനിച്ചു. ബ്രസീലിയൻ ക്യാമ്പിൽ നിന്നുള്ള പാലായനത്തിൽ കുതിരയിൽ നിന്ന് വീണപ്പോൾ അനിതയ്ക്ക് ഉണ്ടായ അപകടത്തെ തുടർന്ന് തലയോട്ടിയിലെ വൈകല്യത്തോടെയാണ് കുട്ടി ജനിച്ചത്. സ്വാതന്ത്ര്യത്തിനായുള്ള പോരാളിയായിത്തീർന്ന മെനോട്ടി പിതാവിനൊപ്പം ഇറ്റലിയിലെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
കുറിപ്പുകൾ
തിരുത്തുക- ↑ Portal Legislativo do Senado Federal do Brasil Archived June 21, 2009, at the Wayback Machine.
- ↑ "Archived copy". Archived from the original on 2007-02-25. Retrieved 2007-02-23.
{{cite web}}
: CS1 maint: archived copy as title (link)
അവലംബം
തിരുത്തുകLacking a formal education, Anita Ribeiro Garibaldi left only some dictated notes about her experiences. Decades later, Giuseppe described her in his own autobiography. The English translation of Valerio's romantic biography is the current standard source.
- "Anita Garibaldi" website hosted by Universidade do Estado de Santa Catarina - UDESC, Florianópolis, Brazil
- Anita Garibaldi: Guerrillera en América del Sur, Heroína de la Unidad Italiana, by Julio A. Sierra (2003).
- Anita Garibaldi: A Biography, by Anthony Valerio (2000).
- Anita Garibaldi: Uma Heroína Brasileira, by Paulo Markun (1999).
- Anita, Anita: Garibaldi of the New World, a novel by Dorothy Bryant (1993).
- Garibaldi e Anita: Corsari, by Lucio Lami (1991).
- L'Amazzone Rossa, by Giuseppe Marasco (1982).
- Aninha do Bentão, by Walter Zumblick (1980).
- I am my beloved: The Life of Anita Garibaldi, by Lisa Sergio (1969).
- Anita Garibaldi, by Giuseppe Bandi (1889).
- Autobiography, by Giuseppe Garibaldi, trans. A Werner (1971, 1889).
- The Memoirs of Garibaldi, by Giuseppe Garibaldi and Alexandre Dumas (1931, 1861)
- Anita Garibaldi - vita e morte (life and death), by Isidoro Giuliani and Antonio Fogli. Ed. Marcabò (2001)
- Marloes Geboers - 'visual representation of Anita Garibaldi on Social media' in: emotional hashtags (2018). Winterschool datasprint (Amsterdam).
- Maarten van Gestel - 'Gamification of Anita Garibaldi" (NRC 2018).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അനിത ഗരിബാൽഡി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)