അനാപൊളിസ് (മെരിലാൻഡ്)

(അനാപൊളിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനാപൊളിസ്
അപരനാമം: അമേരിക്കയുടെ നാവിക തലസ്ഥാനം, ചുവരുകളില്ലാത്ത മ്യൂസിയം
38°34′56″N 76°18′15″E / 38.5822°N 76.3041°E / 38.5822; 76.3041
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം മെരിലാൻ‌ഡ്
ഭരണസ്ഥാപനങ്ങൾ നഗര സഭ
ഭരണനേതൃത്വം മേയർ
വിസ്തീർണ്ണം 7.6ചതുരശ്ര മൈൽ‍
ജനസംഖ്യ 36,217 (2004-ലെ കണക്ക്)
ജനസാന്ദ്രത 5325/sq mi (2,056/km²)/ച.മൈ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
2140x
+1 410, 443
സമയമേഖല -5:00
വേനൽസമയമേഖല -4:00
പ്രധാന ആകർഷണങ്ങൾ തുറമുഖം, നാവിക അക്കാദമി,സ്റ്റേറ്റ് ഹൗസ്, ചർച്ച് സർക്കിൾ, സ്റ്റേറ്റ് സർക്കിൾ

അമേരിക്കയിലെ മെരിലാൻഡ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ്‌ അനാപൊളിസ്. മെരിലാൻ‍ഡിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഇവിടം അമേരിക്കൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രങ്ങളിലൊന്നുമാണ്‌. മെരിലാൻഡിലെ ആൻ അരുൻ‌ഡെൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന അനാപൊളിസിലാണ്‌ അമേരിക്കയിൽ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ സ്റ്റേറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പാണിയില്ലാതെ നിർമ്മിച്ചിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള താഴികക്കുടം ഈ സ്റ്റേറ്റ് ഹൗസിന്റേതാണ്‌. ജോർജ് വാഷിംഗ്‌ടൺ സ്വന്തം സ്ഥാനമൊഴിഞ്ഞത് ഇവിടെ വെച്ചായിരുന്നു.

ചരിത്രം

തിരുത്തുക

1649-ൽ വില്യം സ്റ്റോണിന്റെ നേതൃത്വത്തിലുള്ള പ്യൂരിറ്റൻസ് സെവേൺ നദിയുടെ വടക്കൻ തീരത്ത് പ്രൊവിഡൻസ് എന്ന നാമത്തിൽ ഒരു ആവാസ കേന്ദ്രം സ്ഥാപിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രസഞ്ചയം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനാപൊളിസ്_(മെരിലാൻഡ്)&oldid=1711869" എന്ന താളിൽനിന്ന് ശേഖരിച്ചത്