യഹൂദന്മാർക്കു മുൻപ് പാലസ്തീനിൽ വസിച്ചിരുന്ന ഒരു ജനവർഗമായിരുന്നു അനാകിം. പർവതനിവാസികളായ ഇവർ ഹെബ്രോൻ, ബ്യൂഡോ എന്നീ പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. യോശുവ അക്കാലത്ത് അനാക്യരെ സംഹരിച്ചുവെന്നും അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമൂലമാക്കി എന്നും യിസ്രായേൽ മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല എന്നും ബൈബിൾ-പഴയനിയമത്തിൽ പ്രസ്താവിച്ചിട്ടുണ്ട് (യോശുവ തക. 2122). ഗസ്സാ, ഗത്ത്, അസ്ദോദ് എന്നിവിടങ്ങളിൽ ഇവരുടെ പിൻതുടർച്ചക്കാരുണ്ട്.

The Fall of the Rebel Angels by Hieronymus Bosch is based on Genesis 6:1–4

കാലേബ് അനാകിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തല്മായീ എന്നീ മൂന്നു അനാക്യരെ അർബയുടെ പട്ടണമായ ഹെബ്രോണിൽ നിന്നു തുരത്തിയെന്ന് യോശുവയുടെ പുസ്തകത്തിൽ പറയുന്നു (യോശുവ XV. 14). ആവർത്തന പുസ്തകത്തിലും (1. 28, IX 2), യോശുവയിലും (XIV. 15, XX1. 11), ന്യായാധിപന്മാരിലും (ക1 26), സംഖ്യാപുസ്തകത്തിലും (X111-22, 28, 33) അനാക്യരെപ്പറ്റി സൂചനകളുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനാകിം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനാകിം&oldid=3741824" എന്ന താളിൽനിന്ന് ശേഖരിച്ചത്