അനഫോറ

ക്രിസ്തീയ ആരാധനയായ വിശുദ്ധ കുർബാനയുടെ ഏറ്റവും പരിശുദ്ധമായി ഗണിക്കപ്പെടുന്ന ഭാഗം

ക്രിസ്തീയ ആരാധനയായ വിശുദ്ധ കുർബാനയുടെ ഏറ്റവും പരിശുദ്ധമായി ഗണിക്കപ്പെടുന്ന ഭാഗമാണ് അനഫോറ. അനഫോറയുടെ സമയത്താണ് കുർബാനയിൽ അർപ്പിക്കപ്പെടുന്ന അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നതെന്ന് ക്രിസ്തീയവിശ്വാസം. പൗരസ്ത്യ ക്രിസ്തുമതത്തിൽ പ്രസ്തുത ഭാഗം അനഫോറ എന്ന് അറിയപ്പെടുമ്പോൾ ലത്തീൻ റീത്തുകളിൽ പൊതുവേ ഇതു പരിശുദ്ധ കുർബാനയുടെ പ്രാർത്ഥനയായാണ് അറിയപ്പെടുന്നത്. റോമൻ റീത്തിൽ ഒരു രീതിയിലുള്ള അനഫോറ മാത്രം നിയമപരമായി പരിഗണിച്ചിരുന്ന കാലത്ത് ഇത് കുർബാനയുടെ കാനോന എന്ന് അറിയപ്പെട്ടിരുന്നു.


അനഫോറ എന്നത് ഗ്രീക്കു പദമാണ് (ἀναφορά). ഇതിന്റെ അർത്ഥം തിരിച്ചു വഹിക്കുക അല്ലെങ്കിൽ ഉന്നതങ്ങളിലേക്കു വഹിക്കുക എന്നയതിനാൽ സമർപ്പണം എന്ന അർത്ഥത്തിൽ വിവക്ഷിക്കപ്പെടുന്നു[1]. (പ്രസ്തുത കാരണത്താലാണ് ദൈവത്തിനു സമർപ്പിക്കുന്ന ബലി എന്ന അർത്ഥത്തിലും ഉപയോഗിക്കപ്പെടുന്നത്). സെപ്തുഗിന്തിന്റെ ബലിയുടെ ഭാഷയിലുള്ള ഗ്രീക്ക് മൂലരൂപത്തിൽ, προσφέρειν എന്നത് ബലിവസ്തുവിന്റെ ബലിപീഠത്തിലേക്കു കൊണ്ടുവരുന്ന വ്യക്തിയേയും, ἀναφέρειν എന്നത് ബലിവസ്തു ഉപയോഗിച്ച് ബലി അർപ്പിക്കുന്ന ലേവ്യനെയും സൂചിപ്പിക്കുന്നു. (ഉദാ. ലേവ്യ 2:14,16; 3:1,5 കാണുക)


അനഫോറയുടെ ഭാഗങ്ങൾ തിരുത്തുക

നാലു പ്രാർത്ഥനാ വൃത്തങ്ങളാണ് അനാ ഫൊറയിലുള്ളത് കൂശാപ്പ, ഗ്ഹാന്ത പ്രാർത്ഥന, കാനോന . ഇവയുടെ കേന്ദ്രം പ്രണാമ ജപങ്ങളാണ്.

റോമൻ റീത്തിലെ അനഫോറ തിരുത്തുക

വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും അനഫോറ തിരുത്തുക

സീറോ മലബാർ, കിഴക്കിന്റെ അസ്സീറിയൻ എന്നീ റീത്തുകൾ പിന്തുടരുന്നത് വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും അനഫോറയാണ്.

വിശുദ്ധ യാക്കോവിന്റെ അനഫോറ തിരുത്തുക

ഇന്ത്യൻ ഓർത്തഡോക്സ് സഭ, സിറിയൻ ഓർത്തഡോക്സ്, മലങ്കര മാർത്തോമ്മാ സീറോ മലങ്കര, മാരൊനൈറ്റ് എന്നീ റീ‍ത്തുകൾ വിശുദ്ധ യാക്കോവിന്റെ അനഫോറ ഉപയോഗിച്ചുവരുന്നു.

ബൈസന്റ്റൈൻ റീത്തിലെ അനഫോറ തിരുത്തുക

പൗരസ്ത്യ റീത്തുകളിലെ അനഫോറകൾ തിരുത്തുക

പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ പിന്തുടരുന്ന അനഫോറകളിൽ വളരെയേറെ വൈവിധ്യമുണ്ട്. കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ മൂന്ന് അനഫോറകൾ ഉപയോഗിച്ചുപോരുന്നു: വിശുദ്ധ ബാസിലിന്റെ അനഫോറ, വിശുദ്ധ മർക്കോസിന്റെ അനഫോറ, വിശുദ്ധ ഗ്രിഗറിയുടെ അനഫോറ എന്നിവയാണവ. അനഫോറകളിൽ ഏറ്റവും കൂടുതൽ വൈവിധ്യം പുലർത്തുന്നത് 14ഓളം അനഫോറകളെങ്കിലും ഉപയോഗിക്കുന്ന എത്യോപ്യൻ ഓർത്തഡോക്സ് സഭയാണ്. ചില എത്യോപ്യൻ സെമിനാരികൾ സ്വന്തം രീതിയിലുള്ള അനഫോറകൾ വരെയും പിന്തുടർന്നു പോരുന്നു.

ഇവയും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


അവലംബം തിരുത്തുക

  1. Liddell, Henry George & Scott, Robert. (1940). A Greek-English Lexicon (revised ed.). Retrieved July 9, 2005.
"https://ml.wikipedia.org/w/index.php?title=അനഫോറ&oldid=3982981" എന്ന താളിൽനിന്ന് ശേഖരിച്ചത്