അനന്ത്നാഗ്
കാശ്മീർ താഴ്വരയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അനന്ത്നാഗ്. ജമ്മു-കാശ്മീരിലെ ഝലം നദിയുടെ വടക്കേ കരയിൽ ശ്രീനഗറിൽ നിന്നും 56 കി.മീ. തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്നു. ഇസ്ലാമാബാദ് എന്നായിരുന്നു പട്ടണത്തിന്റെ പഴയ പേര്. ഈ നഗരത്തിന്റെ പ്രാധാന്യം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ധാരാളം നീരുറവകളും അരുവികളും നഗരത്തിന്റെ രമണീയതയെ വർധിപ്പിക്കുന്നു. ഇവയിലൊന്നായ അനന്ത് നാഗ് അരുവിയിലെ ജലം ഗന്ധകത്തിന്റെ കലർപ്പുള്ളതാണ്. ഈ ജലം അടുത്തുള്ള ഒരു തടാകത്തിൽ ശേഖരിക്കപ്പെടുന്നു. ഈ തടാകത്തിലെ മത്സ്യങ്ങൾക്കു പാവനത്വം കല്പിച്ചിട്ടുണ്ട്. മനോഹരമായ ഒരു മുസ്ലീം പള്ളിയും സുസജ്ജമായ ഒരു വേനൽക്കാലവസതിയും ഈ പട്ടണത്തിന്റെ സവിശേഷതകളാണ്.
അനന്ത്നാഗ് اننتناگ / अनंतनाग | |
---|---|
പട്ടണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ജമ്മു-കശ്മീർ |
ജില്ല | അനന്ത്നാഗ് |
Settled | 5000 BCE |
• ആകെ | 2,917 ച.കി.മീ.(1,126 ച മൈ) |
ഉയരം | 1,601 മീ(5,253 അടി) |
(2011) | |
• ആകെ | 10,78,692 |
• ജനസാന്ദ്രത | 370/ച.കി.മീ.(960/ച മൈ) |
• ഔദ്യോഗികം | കഷ്മീരി |
സമയമേഖല | UTC+5:30 (IST) |
PIN | |
ടെലിഫോൺ കോഡ് | 01932 |
വാഹന റെജിസ്ട്രേഷൻ | JK 03 |
Sex ratio | 1000 ♂/927♀ |
സാക്ഷരത | 62.69% |
വെബ്സൈറ്റ് | anantnag |
പുറംകണ്ണികൾ
തിരുത്തുക- Distict At Glance : Anantnag
- Anantnag
- Anantnag district Archived 2011-08-17 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനന്ത്നാഗ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |